ദുബായ്: സോഷ്യല്‍ മീഡിയയിലെ 5000 വ്യാജ അക്കൗണ്ടുകള്‍ ബ്‌ളോക്ക് ചെയ്ത് യു.എ.ഇ. ഓണ്‍ലൈനിലെ തട്ടിപ്പുകള്‍ക്കെതിരെ തുടങ്ങിയ പുതിയ പ്രചരണ പരിപാടിയുടെ ഭാഗമായാണിതെന്ന് ദുബായ് പൊലീസ് അറിയിച്ചു.
പ്രമുഖ ടെലികോം സേവനദാതാക്കളായ എത്തിസലാത്തുമായി ചേര്‍ന്നാണ് നടപടിയെന്ന് യു.എ.ഇ പൊലീസിലെ ക്രിമിമല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലേം അല്‍ ജല്ലാഫ് പറയുന്നു.
സംശയാസ്പദമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. 2017 പകുതിയോടെ തുടങ്ങിയ അയ്യായിരം അക്കൗണ്ടുകളാണ് ഇപ്പോള്‍ ബ്‌ളോക്ക് ചെയ്തിരിക്കുന്നത്.
Also Read: കവിത മോഷണം: ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
സോഷ്യല്‍മീഡിയ രംഗത്തെ അതികായരായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവരുടെ സഹകരണത്തോടെയാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ് വെയര്‍ സംവിധാനം ആവിഷ്‌ക്കരിച്ചിരുന്നു.
വ്യാജ അക്കൗണ്ടുകളും അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും യു.എ.ഇയില്‍ ഏറിവരികയാണ്. ഇതിനെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ദുബായ് പൊലീസ് നടപ്പാക്കുന്നത്. ബിവേര്‍ ഓഫ് ഫാള്‍സ് അക്കൗണ്ട് എന്ന പേരിലാണ് ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദുബായ് പൊലീസ് ഓരോ വര്‍ഷവും നൂറിലേറെ സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിണ്ടുണ്ട്. 2015ല്‍ 128ഉം 2016ല്‍ 292ഉം 2017ല്‍ 133ഉം ഈ വര്‍ഷം ഇതുവരെ 126 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.