| Friday, 9th June 2017, 8:09 am

ബി.ജെ.പിയ്ക്ക് തിരിച്ചടിയായി കശാപ്പ് നിരോധനം; മേഘാലയയില്‍ പാര്‍ട്ടിയില്‍ കൂട്ട രാജി; നേതാക്കള്‍ക്ക് പിന്നാലെ പാര്‍ട്ടി വിട്ടത് 5000ത്തിലേറെ പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കന്നുകാലി കശാപ്പ് നിരോധനം ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുന്നു. ഭക്ഷണ സ്വാതന്ത്രത്തിന്‍ മേലുള്ള കടന്നു കയറ്റത്തില്‍ പ്രതിഷേധിച്ച് മേഘാലയത്തില്‍ നിന്ന് അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടു


Also read സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.ഐ.എം; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍


മേഘാലയിലെ ഗോത്രവിഭാഗങ്ങളില്‍ ഭൂരിഭാഗവും ബീഫ് കഴിക്കുന്നവരാണ്. കഴിഞ്ഞ ദിവസം രാജിവെച്ച സംസ്ഥാനത്തെ നേതാവായ ബച്ചു മുറാക് തങ്ങളുടെ സംസ്‌കാരത്തിനെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് അറിയിച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെ രാജിയും.

പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച യുവമോര്‍ച്ച നേതാവ് വില്‍വര്‍ ഗ്രഹാം ഡാന്‍ഗോ പറഞ്ഞു. ബീഫ് കഴിക്കുന്ന ഗോത്രവിഭാഗങ്ങളെ ബി.ജെ.പി അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss ആരോപണങ്ങളില്‍ കഴമ്പില്ല,തന്നെ പുറത്താക്കിയത് അപമാനിക്കാന്‍; ട്രംപിനും ഭരണകൂട്ത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്.ബി.ഐ തലവന്‍


പാര്‍ട്ടി ഹിന്ദുത്വം അടിച്ചേല്‍പിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി നേതാവ് ബെര്‍ണാഡ് മാറക് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബച്ചു മുറാകിന്റെ രാജി.

We use cookies to give you the best possible experience. Learn more