| Sunday, 2nd December 2018, 11:27 am

എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിക്ക് 50 വയസ്സ്; ഡോക്യുമെന്ററി വീഡിയോ പുറത്തുവിട്ട് ഇ.പി.ഡബ്ല്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എക്കണോമിക് പൊളിറ്റിക്കല്‍ വീക്കിലിക്ക് 50 വയസ്സ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാമൂഹ്യ ശാസ്ത്ര ജേണല്‍ തങ്ങളുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 32 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തങ്ങളുടെ യൂടൂബ് ചാനലിലൂടെ പുറത്തു വിട്ടു. റഫീക് ഇല്യാസാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക നയങ്ങളെയും സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്ന അക്കാദമിക് ജേണലാണ് എക്കണോമിക് പൊളിറ്റിക്കല്‍ വീക്കിലി. 1949ല്‍ സച്ചിന്‍ ചൗദരിയാണ് എക്കണോമിക് വീക്കിലി എന്ന് പേരില്‍ മാസിക ആരംഭിച്ചത്.

Also Read നോട്ടുനിരോധനത്തിന് കള്ളപ്പണത്തെ തൊടാനായില്ല, തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ചെടുത്തത് റെക്കോഡ് കള്ളപ്പണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്

1965ല്‍ എഡിറ്റോറിയല്‍ നയങ്ങളിലെ ഇടപെലിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ മാസികയെ 1966ല്‍ സമീക്ഷ ട്രസ്റ്റ് എറ്റെടുത്ത് എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എന്ന പേരില്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു.

1966ല്‍ ചൗധരിയുടെ മരണത്തെതുടര്‍ന്ന് കൃഷ്ണരാജ് മാസികയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ എഡിറ്റോറിയല്‍, ഫീല്‍ഡ് റിപ്പോര്‍ട്ടുകള്‍, അക്കാദമിക മൂല്യമുള്ള ഗവേഷണങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവ ഈ കാലയളവില്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ടു.

Also Read സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണം; നവമാധ്യമങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് സാറാ ജോസഫ്

2004ല്‍ കൃഷ്ണരാജിന്റെ മരണത്തിനു ശേഷം സി.രാമം മനോഹര്‍ 2004-2016 കാലയളവില്‍ മാസികയുടെ എഡിറ്റര്‍ ആയി ജോലി ചെയ്തു. അമര്‍ത്യ സെന്‍, രാമചന്ദ്ര ഗുഹ, ആന്ദ്രെ ബെറ്റെല്ലെ, ജീന്‍ ട്രെസെ, ഉഷ രാമനാഥന്‍, അശോക് മിശ്ര, ജയന്ത് ഘോഷ് എന്നിവര്‍ മാസികയിലെ സ്ഥിരം എഴുത്തുകാരായിരുന്നു.

ഇ.പി.ഡബ്ല്യു കാര്യപ്രാപ്തിയുള്ള ഒരു ജേണലാണ്. ജാതിയെക്കുറിച്ച് ചോദ്യങ്ങളെ ഗൗരവമായി കാണാന്‍ അത് പ്രേരിപ്പിച്ചിട്ടുണ്ട്, ജേണലിന്റെ എഡിറ്റര്‍ ഗോപാല്‍ ഗുരു പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more