[]പാരിസ്: യുദ്ധക്കുറ്റത്തിന്റെ പേരില്‍ ലൈബീരിയന്‍ മുന്‍ പ്രസിഡന്റ് ചാള്‍സ് ജി ടെയ്‌ലറിന് വിധിച്ച 50 വര്‍ഷത്തെ ശിക്ഷ ഹേഗിലെ അപ്പീല്‍ കോടതി ശരിവെച്ചു.
കീഴ്‌ക്കോടതി വിധിക്കെതിരെ ചാള്‍സ് അപ്പീല്‍ പോയെങ്കിലും കോടതി അപ്പീല്‍ തള്ളുകയായിരുന്നു. ഹേഗ് കോടതി ജഡ്ജിയാണ് ടെയ്‌ലറുടെ ശിക്ഷ ശരിവെച്ചത്.
ടെയ്‌ലറുടെ ശിക്ഷ ശരിയും കൃത്യവുമാണെന്ന് കോടതി നിരീക്ഷിച്ചു. അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്നും ജയിലില്‍ ശിക്ഷ വിധിക്കുകയാണെങ്കില്‍ പോലും 80 വയസില്‍ അദ്ദേഹത്തെ മോചിതനാക്കണമെന്നും വാദിഭാഗം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയയും സിയറ ലിയോണും തമ്മില്‍ നടന്ന യുദ്ധങ്ങളിലെ കൂട്ടക്കൊലകളുടെയും സാമ്പത്തിക കുറ്റങ്ങളുടെയും പേരിലാണ് രാജ്യാന്തര കോടതി ടെയ്‌ലര്‍ക്ക് 50 വര്‍ഷം തടവ് വിധിച്ചത്.
1990 ല്‍ നടന്ന സിവില്‍ യുദ്ധത്തിലാണ് ടെയ്‌ലര്‍ക്കെതിരെ 11 കേസ് കോടതിയിലെത്തുന്നത്. ലൈബീരിയ ,സിയറ ലിയോണ്‍ യുദ്ധങ്ങളിലും ഇടക്കാലത്തുമായി അരലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തില്‍ നിരപരാധികളെ വധിക്കാന്‍ ടെയ്‌ലര്‍ അനുമതി നല്‍കിയെന്നായിരുന്നു പ്രധാന കുറ്റം. കൊലപാതത്തിലുപരി ബലാത്സംഗക്കുറ്റവും ചെറിയ കുട്ടികളെ പട്ടാളക്കാരായി നിയോഗിച്ചെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
2012 മെയ് മാസത്തിലാണ് ഇദ്ദേഹത്തിന് 50 വര്‍ഷത്തെ തടവിന് കോടതി വിധിച്ചത്. അന്താരാഷ്ട്ര ട്രൈബ്യൂണലായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ സിറേറ ലിയോണിലെ സ്‌പെഷ്യല്‍ കോടതിയില്‍ വിധിക്കെതിരെ ഇദ്ദേഹം അപ്പീല്‍ പോകുകയായിരുന്നു.
യുദ്ധക്കുറ്റങ്ങളുടെ പേരില്‍ രാജ്യാന്തര കോടതിയുടെ വിചാരണ നേരിടേണ്ടിവരികയും കുറ്റക്കാരനെന്നു വിധിക്കപ്പെടുകയും ചെയ്യുന്ന ആദ്യ ആഫ്രിക്കന്‍ രാഷ്ട്രത്തലവനാണു ടെയ്‌ലര്‍.