ലണ്ടന്‍: രാവിലെ ഉറക്കമുണര്‍ന്ന ഉടനെ നിങ്ങള്‍ എന്താണ് ചെയ്യുക? പലര്‍ക്കും പലതരത്തിലുള്ള മറുപടിയായിരിക്കുമുണ്ടാകുക. എന്നാല്‍ ലോകത്തെ അമ്പത് ശതമാനം ആളുകളും ഉണര്‍ന്നയുടന്‍ ചെയ്യുന്നത് മൊബൈല്‍ പരിശോധിക്കുകയാണ്. അതിന് ശേഷമേ മറ്റ് കാര്യങ്ങള്‍ ഇവന്മാര്‍ ചെയ്യുകയുള്ളൂ.
ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനി നടത്തിയ പഠനത്തിലാണ് അമ്പത് ശതമാനം ആളുകളും മൊബൈലില്‍ ഉണരുന്നവരാണെന്ന് കണ്ടെത്തിയത്.[]
ബ്രിട്ടനിലെ 53 ശതമാനം ആളുകളും രാവിലെ സ്മാര്‍ട്‌ഫോണ്‍ പരിശോധിച്ചതിന് ശേഷമേ മറ്റ് കാര്യങ്ങള്‍ ചെയ്യൂ എന്ന് പറയുന്നു. 26 ശതമാനം പേര്‍ ഉറങ്ങുന്നതിനിടയിലും മൊബൈല്‍ ചെക്ക് ചെയ്യുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌കോട്ട്‌ലാന്റിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ബ്രിട്ടനെക്കാള്‍ മിടുക്കന്മാരാണ്. ബ്രിട്ടനേക്കാള്‍ രണ്ടിരട്ടി സ്മാര്‍ട്‌ഫോണ്‍ അടിമകളാണ് സ്‌കോട്ട്‌ലന്റുകാര്‍.
43 ശതമാനം പേര്‍ രാവിലെ തന്നെ സോഷ്യല്‍ മീഡിയകള്‍ ചെക്ക് ചെയ്തതിന് ശേഷമേ ചായ പോലും കുടിക്കുകയുള്ളൂവെന്നും പത്രം പറയുന്നു.