ജയ്പൂര്‍: അശോക് ഗെലോട്ട് ക്യാംപിലെ 50ഓളം കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്‌സാല്‍മീറിലേക്ക് മാറ്റി. വൈകുന്നേരത്തോടെ എം.എല്‍.എമാര്‍ ജയ്‌സാല്‍മീരിലെത്തി.
മൂന്ന് ചാര്‍ട്ടേഡ് ഫൈ്‌ളറ്റുകളിലായാണ് എം.എല്‍.എമാരെ കൊണ്ട് പോവുന്നത്. ഒരു എം.എല്‍.എ പോലും വിട്ട് പോകരുതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിലെ ഹോട്ടലില്‍ നിന്നും എം.എല്‍.എമാരെ ജയ്‌സാല്‍മീറിലേക്ക് മാറ്റിയത്.
കനത്ത സുരക്ഷയോടെ എം.എല്‍.എമാരെ സൂര്യഗര്‍ ഹോട്ടലിലേക്ക് മാറ്റി. ഒരുമാറ്റത്തിന് വേണ്ടി ഞങ്ങള്‍ ജയ്‌സാല്‍മീറിലേക്ക് പോവുകയാണ് എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ പ്രശാന്ത് ബൈര്‍വ പറഞ്ഞത്.
ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്. നിയമസഭ വിളിച്ച് ചേര്‍ക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എല്‍.എമാറ്റാനുള്ള തീരുമാനം.
നിയമസഭാ സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിലെ വിലയും കൂടിയെന്ന് ഗെലോട്ട് പറഞ്ഞിരുന്നു.
ആദ്യം 10 കോടിയും പിന്നീട് 15 കോടിയും ആയിരുന്നത് ഇപ്പോള്‍ എത്ര വേണമെങ്കിലും തരാം എന്ന നിലയിലായിട്ടുണ്ടെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.
നിയമസഭാ സമ്മേളനത്തില്‍ വിമത എം.എല്‍.എമാരും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗെലോട്ട് പറഞ്ഞു. അവരെല്ലാം കോണ്‍ഗ്രസ് ചിഹ്നത്തിലാണ് ജയിച്ചതെന്നും ഗെലോട്ട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക