റിയോയില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് 50 ലക്ഷം പാരിതോഷികം
Daily News
റിയോയില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് 50 ലക്ഷം പാരിതോഷികം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2016, 2:52 pm

ന്യൂദല്‍ഹി: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് 50 ലക്ഷവും, വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 30 ലക്ഷവും, വെങ്കലം നേടുന്നവര്‍ക്ക് 25 ലക്ഷവുമാണ് സമ്മാനം.

ടീം മാനേജര്‍മാരുടേയും പരിശീലകരുടേയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സ്വര്‍ണം നേടുന്ന കായികതാരത്തിന്റെ പരിശീലകന് 25 ലക്ഷം രൂപ ലഭിക്കും. വെള്ളി, വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ പകുതിയാണ് പരിശീലകര്‍ക്ക് ലഭിക്കുക.

പാരിതോഷികം പ്രഖ്യാപിച്ചത് കായികതാരങ്ങള്‍ക്ക് മെഡല്‍ നേടാന്‍ പ്രചോദനമാവുമെന്ന് ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതാദ്യമായാണ് ഒളിംപിക് അസോസിയേഷന്‍ ഇത്തരത്തില്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത്.

താരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.