| Monday, 17th May 2021, 11:13 pm

ഒറ്റ ദിവസം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 50

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ വൈറസ് ബാധിച്ച് ഇന്ത്യയില്‍ 244 ഡോക്ടര്‍മാര്‍ മരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച് 736 ഡോക്ടര്‍മാരാണ് മരിച്ചത്. ഇതുവരെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം ആയിരത്തിനടുത്താണ്.

ഇന്നലെ മാത്രം 50 ഡോക്ടര്‍മാരുടെ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 69 ഡോക്ടര്‍മാരാണ് ബീഹാറില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 34 ഉം ദല്‍ഹിയില്‍ 27 ഡോക്ടര്‍മാരുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

മൂന്ന് ശതമാനം ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ട് അഞ്ച് മാസം കഴിയുമ്പോള്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 50 Doctors Reported Dead In 1 Day From Covid Across India: Medical Body

We use cookies to give you the best possible experience. Learn more