| Thursday, 21st November 2013, 7:49 am

മാതാപിതാക്കള്‍ പീഡിപ്പിച്ച അഞ്ച് വയസുകാരന്‍ ഷെഫീഖ് ആശുപത്രി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വെല്ലൂര്‍: പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂര പീഡനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ ഷെഫീഖ് ആശുപത്രി വിട്ടു.

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നാല് മാസമായി ചികിത്സയിലായിരുന്നു.

സാമൂഹ്യ ക്ഷേമ വകുപ്പാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഏറ്റ് വാങ്ങിയത്.

കുട്ടിയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ്  വെല്‍ഫയര്‍ കമ്മറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം കമ്മറ്റി തള്ളുകയായിരുന്നു.

ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ചികിത്സ തുടരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംസാര ശേഷി തിരിച്ച് കിട്ടിയെങ്കിലും വ്യക്തമായി സംസാരിക്കാന്‍ ഇനിയും ഷെഫീക്കിനായിട്ടില്ല. കാഴ്ചക്കുറവും ഉണ്ട്.

സ്വദേശമായ ഇടുക്കിയിലേക്കാണ് ഷെഫീക്കിനെ കൊണ്ട് വരിക. ഇടുക്കിയിലെത്തിയാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ വിശദമായ പരിശോധന നടത്തും.

കുമളി ചെങ്കര സ്വദേശി ഷെരീഫിന്റെ മകന്‍ ഷെഫീഖിനെ ശരീരമാസകലം പൊള്ളലും മര്‍ദ്ദനവുമേറ്റ പാടുകളുമായി ജൂലൈ 6 നാണ് വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സക്കായി വെല്ലൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഷെരീഫിനേയും രണ്ടാം ഭാര്യ അനീഷയേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more