സെല്‍ഫി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
Big Buy
സെല്‍ഫി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2015, 12:51 am

selfie-01സെല്‍ഫി എടുക്കുന്നത് ഇഷ്ടമല്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല. തനിച്ചും കൂട്ടമായും ഉള്ള സെല്‍ഫി എടുത്ത് ഫേസ്ബുക്കിലും അതുപോലുള്ള സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യം തന്നെ.

സെല്‍ഫി എടുക്കുമ്പോള്‍ അത് മനോഹരമാകണമെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. ഇതാ അത്തരം അഞ്ച് കാര്യങ്ങള്‍.

ലൈറ്റിങ്

സാധാരണ ഫോട്ടോകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് പോലെ സെല്‍ഫി എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട എന്നാണ് ലൈറ്റിങ്. സെല്‍ഫി മനോഹരമാകണമെങ്കില്‍ നല്ല ലൈറ്റിങ് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സെല്‍ഫി മനോഹരമാക്കുന്നതില്‍ ലൈറ്റിങിന് വലിയ പങ്കാണ് ഉള്ളത്.

പുറത്ത് നിന്ന് സെല്‍ഫി എടുക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ നല്ല പ്രകാശമുള്ള ജനലിന് അരികില്‍ നിന്നാലും നല്ല സെല്‍ഫി ലഭിക്കും. ഫോണിന്റെ ഫ്രണ്ട് ഫ്‌ലാഷ് ഉപയോഗിച്ച് സെല്‍ഫി എടുക്കാതിരിക്കുന്നതാവും നല്ലത്. പിന്നെ പിറകില്‍ നിന്ന് മാത്രം ലൈറ്റ് വരുന്ന രീതിയിലുള്ള സെല്‍ഫി നന്നാവണമെന്നില്ല.

ആഗ്ള്‍

നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആഗളിനെ അടിസ്ഥാനപ്പെടുത്തിയാവും സെല്‍ഫിയുടെ ഭംഗിയും. നിങ്ങള്‍ ബെസ്റ്റ് ആഗ്ള്‍ തെരഞ്ഞെടുക്കുയാണെങ്കില്‍ നിങ്ങള്‍ക്ക് ബെസ്റ്റ് സെല്‍ഫിയും ലഭിക്കും. നിങ്ങളുടെ ലൈന്‍ ഓഫ് വിഷന് കുറച്ച് മുകളില്‍ നിന്ന് എടുക്കുന്ന സെല്‍ഫി മനോഹരമായിരിക്കും.

നിങ്ങളുടെ പരിസരം ശ്രദ്ധിക്കുക

മോശമായ ഒരു പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആരും തന്നെ ഇഷ്ടപ്പെടില്ല. നിങ്ങളുടെ ബാത്‌റൂമിലെ കണ്ണാടിയുടെ മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് നല്ലതല്ല. സെല്‍ഫിയിലൂടെ നിങ്ങള്‍ എന്താണോ പറയാന്‍ ഉദ്യേശിക്കുന്നത്, അതിനനുസരിച്ചുള്ള സ്ഥലത്താണോ നിങ്ങള്‍ എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

അമിതമായ പ്രകടനങ്ങള്‍ ഒഴിവാക്കുക

സെല്‍ഫിയെടുക്കുമ്പോള്‍ അമിതമായ പ്രകടനങ്ങള്‍ കാണിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നിയേക്കാം.

എഫക്ട്

ഇന്‍സ്റ്റഗ്രാമും അതുപോലുള്ള ഫോട്ടോ ആപ്പുകളും ഫോട്ടോകള്‍ക്ക് എഫക്ടസുകള്‍ നല്‍കുന്നതിനുള്ള ധാരാളം സാധ്യതകള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ സെല്‍ഫിയെ മനോഹരമാക്കും.