മുമ്പുണ്ടായിരുന്ന പ്രൈവസി പോളിസി സെറ്റിങ്‌സിന്റെ 30 ശതമാനം കുറവ് നടപടിക്രമങ്ങള്‍ മാത്രമാണ് പുതിയ രീതിക്കുള്ളത്. നടപടിക്രമങ്ങള്‍ വളരെ എളുപ്പമുള്ളതുമാണ്. നവംബര്‍ 20 വരെ പുതിയ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിനുള്ള അവസരവും ഫേസ്ബുക്ക് നല്‍കിയിരുന്നു.
പ്രൈവസി പോളിസിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്ഥലം
ഈ അടുത്ത കാലത്താണ് ഉപഭോക്താക്കളുടെ സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യം നല്‍കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയിരുന്നത്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ജി.പി.എസ് ഉപയോഗിച്ച് നിങ്ങളുടെ സ്ഥലം കണ്ടെത്താന്‍ ഇതിനുമുമ്പത്തെ രീതികള്‍ ഉപയോഗിച്ച് ഫേസ്ബുക്കിന് കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈഫൈ, ബ്ലൂടൂത്ത് എന്നീ സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്ഥലം കണ്ടെത്താന്‍ കഴിയും.
ഫേസ്ബുക്കില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോയുടെ അടിസ്ഥാനത്തില്‍ എവിടെ നിന്നാണ് ഫോട്ടോ എടുത്തത് എന്നതടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കിന് അറിയാന്‍ സാധിക്കും.
ഫേസ്ബുക്കിന് പുറത്ത്
നിങ്ങള്‍ ഫേസ്ബുക്കില്‍ എന്ത് ചെയ്യുന്നു എന്ന് നോക്കുകമാത്രമല്ല ഫേസ്ബുക്ക് ചെയ്യുന്നത്. നിങ്ങള്‍ ഫേസ്ബുക്കില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഫോണില്‍ നിന്നാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നുണ്ട്.
പരസ്യങ്ങള്‍
നിങ്ങള്‍ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണെങ്കില്‍ അത് ആ സൈറ്റില്‍ സേവ് ആവുകയും ചെയ്യും. നിങ്ങള്‍ ഫേസ്ബുക്ക് ഓണാക്കിയിരിക്കുമ്പോളോ അല്ലാതെയോ ഈ സൈറ്റുകളുടെ പരസ്യങ്ങള്‍ നിങ്ങളുടെ പേജില്‍ കാണാന്‍ സാധിക്കും.
നിങ്ങളുടെ മേല്‍ ഒരു കണ്ണുണ്ട്
ഫേസ്ബുക്കിന് എപ്പോളും നിങ്ങളുടെ മേല്‍ ഒരു കണ്ണുണ്ട്. നിങ്ങള്‍ ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്യുന്നത് മുതലുള്ള സമയത്തെ കാര്യങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുണ്ട്. നിങ്ങള്‍ എത്രനേരം ഫേസ്ബുക്ക് ഉപയോഗിക്കുന്നു, നിങ്ങള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, ഏന്തൊക്കെ ഷയര്‍ ചെയ്യുന്നു, ആര്‍ക്കൊക്കെ എന്തൊക്കെ സന്ദേശം അയക്കുന്നു തുടങ്ങിയ കാര്യങ്ങളും ഫേസ്ബുക്ക് നിരീക്ഷിക്കുന്നുണ്ട്.
ഷോപ്പിങ്
നിങ്ങള്‍ ഫേസ്ബുക്കിലൂടെ ഷോപ്പ് ചെയ്യുന്ന സമയത്ത് നിങ്ങളെക്കുറിച്ചും നിങ്ങളുടെ ഇടപാടുകളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ബില്ലിങ്, ഷിപ്പിങ് അഡ്രസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.