| Tuesday, 27th March 2018, 3:03 pm

പോണ്‍ചിത്രങ്ങളെ മാതൃകയാക്കുന്നവരാണോ? ഈ ചിത്രങ്ങളിലെ ചില കാര്യങ്ങള്‍ യഥാര്‍ഥ ലൈംഗിക ജീവിതത്തില്‍ സംഭവിക്കില്ലെന്ന് പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കൂള്‍ സിലബസ്സിന്റെ തന്നെ ഭാഗമായ സെക്‌സ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പരസ്യമായി തന്നെ മുന്നോട്ടുപോകുന്ന കാലമാണിത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും സെക്‌സ് വിഷയങ്ങളെ സമീപിക്കുമ്പോഴുള്ള അബദ്ധധാരണകളും സങ്കോചവും ഇപ്പോഴില്ല.

ഇതിന്റെ പ്രധാന കാരണം ഇന്ന് ഇന്‍ര്‍നെറ്റിലൂടെ ലൈംഗികത സംബന്ധിച്ച വിവരങ്ങള്‍ ഇവരിലെത്തുന്നതുകൊണ്ടാണ്. ഒരുപാട് വിവരങ്ങള്‍ നല്‍കുന്ന ഉപാധിയെന്ന നിലയില്‍ സെക്‌സ് സംബന്ധിച്ച എല്ലാതരത്തിലുള്ള വിവരങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമാണ്.


ALSO READ: കറക്ട് സൈസിലുള്ള ബ്രാ ധരിച്ചാലും ഈ രോഗം വരാം: ബ്രാ സ്ട്രാപ്പ് സിന്‍ഡ്രോമിനെക്കുറിച്ച് കൂടുതലറിയാം


ഈയടുത്തിടയായി നടത്തിയ പഠനത്തില്‍ പറയുന്നത് സെക്‌സ് വിഷയങ്ങള്‍ തേടി ഇന്റര്‍നെറ്റിലേക്ക് എത്തുന്ന യുവാക്കള്‍ കൂടുതലായി പോണ്‍ സിനിമകളെ ആശ്രയിക്കുന്നുണ്ടെന്നാണ്. എന്നാല്‍ അതില്‍ വല്യ തെറ്റൊന്നുമില്ലെന്നും സെക്‌സ് വിദ്യാഭ്യാസത്തിന്റെ തുടര്‍ പഠനങ്ങളാണ് പോണ്‍ ചിത്രങ്ങള്‍ കാണുന്നതിലൂടെ ഉണ്ടാകുന്നതെന്നുമാണ് പുതിയ കണ്ടെത്തല്‍.

എന്നാല്‍ നമ്മള്‍ കാണുന്ന പോണ്‍ സിനിമകളിലെ എല്ലാ കാര്യങ്ങളും യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്തവയാണ്. അത്തരത്തില്‍ പോണ്‍ സിനിമകളില്‍ ഉള്ളതും യഥാര്‍ഥ ജീവിത്തതില്‍ സംഭവിക്കാത്തതുമായ സെക്‌സിനെപ്പറ്റിയുള്ള അഞ്ച്  കാര്യങ്ങളാണ്  ചുവടെ…

ലൈംഗികത എല്ലായ്‌പ്പോഴും സാധ്യമല്ല

തമ്മില്‍ കണ്ടുമുട്ടുന്ന ആരോടും ലൈംഗിക ആഗ്രഹങ്ങള്‍ തോന്നുമെന്നും എപ്പോള്‍ വേണമെങ്കിലും സെക്‌സില്‍ ഏര്‍പ്പെടാമെന്ന ധാരണയും പോണ്‍ സിനിമകളിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വ്യക്തികളുടെ യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കില്ല. കണ്ടുമുട്ടുന്ന എല്ലാവരോടും ലൈംഗിക താല്പര്യം മാത്രമേ തോന്നുവെന്ന് തെറ്റായ ധാരണ വ്യക്തിബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണമാകുന്നു.

സ്ത്രീകള്‍ക്ക് വേഗം രതിമൂര്‍ഛ സംഭവിക്കുന്നു

പോണ്‍ ചിത്രങ്ങളില്‍ സ്ത്രീകള്‍ക്ക് സെക്കന്റുകളില്‍ തന്നെ രതിമൂര്‍ഛയുണ്ടാകുന്നതായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് വെറും തെറ്റായ ധാരണയാണ്. സെക്‌സില്‍ എര്‍പ്പെട്ട് എകദേശം 20 മിനിറ്റുകള്‍ കഴിഞ്ഞതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് രതിമൂര്‍ഛയുണ്ടാവാറുള്ളു. ഇത് കാഴ്ചക്കാരില്‍ സെക്‌സിനെപ്പറ്റി തെറ്റായ ധാരണയുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.

ഫോര്‍പ്ലേകള്‍ നിര്‍ബന്ധം

ആരോഗ്യകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് പങ്കാളികള്‍ തമ്മിലുള്ള സംവദിക്കല്‍ പ്രധാനമാണ്. എന്നാല്‍ പോണ്‍ ചിത്രങ്ങളില്‍ ഇത്തരം ഫോര്‍പ്ലേകളെ പാടെ അവഗണിക്കുകയും ഇടപെടല്‍ ഒന്നുമില്ലാതെ ആസ്വാദ്യകരമായ സെക്‌സില്‍ എര്‍പ്പെടാന്‍ കഴിയുമെന്ന ധാരണ പങ്കുവയ്ക്കുകയും ചെയ്യുന്നു.

അവര്‍ അഭിനേതാക്കള്‍ മാത്രമാണ്

പോണ്‍ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ അഭിനേതാക്കള്‍ മാത്രമാണ്.വിനോദത്തിനായുള്ള പരിപാടികള്‍ മാത്രമാണ് ഇവ. അതുകൊണ്ടുതന്നെ പോണ്‍ ചിത്രങ്ങളെ ഗൈഡായി/ വഴികാട്ടിയായി കാണരുത്.

ഓറല്‍ സെക്‌സ് പങ്കാളികള്‍ ആഗ്രഹിക്കുന്നു

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓറല്‍ സെക്‌സ് നിര്‍ബന്ധമാണെന്ന ധാരണ പോണ്‍ ചിത്രങ്ങളില്‍ സ്ഥിരമാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പങ്കാളികള്‍ ഇത് പ്രോത്സാഹിപ്പിക്കാറില്ലെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. തികച്ചും തെറ്റായ രീതിയെന്നും, ആരോഗ്യകരമായി സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗമെന്നുമാണ് പുതിയ കണ്ടെത്തല്‍.

Latest Stories

We use cookies to give you the best possible experience. Learn more