[]രണ്ട് പേര്‍ ആദ്യമായി പരസ്പരം കാണുകയാണ്. എന്തൊക്കെയാവും ആ്ദ്യ നോട്ടത്തില്‍ ശ്രദ്ധിക്കുക? ഇതൊക്കെ മുന്‍കൂട്ടിയറിഞ്ഞാല്‍ ആദ്യമായി കാണുന്ന ആളിന് മുന്നില്‍ അല്‍പ്പം കൂടി സുന്ദരിയായി പോകാമെന്ന് ചിന്തിക്കുന്നവരായിരിക്കും ഭൂരിഭാഗം സ്ത്രീകളും,
എങ്കിലിതാ, ഒരു പുരുഷന്‍ നിങ്ങളില്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍,[]
തീക്ഷ്ണമായ നോട്ടം
ഒരാളെ കാണുമ്പോള്‍ അത് പുരുഷനായാലും സ്ത്രീയായാലും അവരുടെ കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളെ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുക മാത്രമല്ല, ഒറ്റ നോട്ടത്തില്‍ തന്നെ നിങ്ങള്‍ക്ക് ആരാധകരേയും ഉണ്ടാക്കിത്തരും.
മുഖത്തേക്ക് നോക്കാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നോക്കി സംസാരിക്കുന്നവരെ സ്ത്രീകള്‍ അത്ര അടുപ്പിക്കില്ലെന്ന് മാത്രമല്ല, അവരെ അല്‍പ്പം സംശയത്തോടെ മാത്രമേ നോക്കുകയുമുള്ളൂ.
മനോഹരമായ പുഞ്ചിരി
വശ്യവും മനോഹരവുമായ പുഞ്ചിരി ആരേയും ആകര്‍ശിക്കും. എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് മനസ്സ് എന്നും സന്തോഷത്തോടെയിരിക്കണം. മനസ്സ് സന്തോഷിക്കണമെങ്കില്‍ ചുറ്റുപാടുകളും സന്തോഷമുള്ളതായിരിക്കണം. അല്‍പ്പം ബുദ്ധിമുട്ടാണ്, എങ്കിലും ശ്രമിച്ചാല്‍ നടക്കും.
വ്യക്തമായ സംസാരം
വലിയ ശബ്ദത്തിലുള്ള പുലമ്പലും ചെവി കൂര്‍പ്പിച്ച് വെക്കേണ്ട രീതിയിലുള്ള സംസാരവും ഒരേപോലെ അരോചകമാണ്. മിതമായ ശബ്ദത്തില്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തവും ദൃഢവുമായി ആത്മവിശ്വാസത്തോടെ പറയുക. ഇത് കേള്‍ക്കുന്നയാള്‍ക്ക് നിങ്ങളോട് അടുപ്പം തോന്നിക്കും.
നിവര്‍ന്നിരുന്ന് സംസാരിക്കുക
ഒരാളുടെ മു്ന്നില്‍ സംസാരിക്കുമ്പോള്‍ കൂനിക്കിടിയിരുന്ന് സംസാരിക്കരുത്. നിങ്ങളുടെ അലസത അയാള്‍ക്കും മടുപ്പുണ്ടാക്കും. ആത്മവിശ്വസത്തോടെ എനര്‍ജറ്റിക്കായി വേണം ആളുകളെ കാണാന്‍. ഇനി അസുഖമെന്തെങ്കിലുമാണെങ്കില്‍ മീറ്റിങ് മറ്റൊരു ദിവസത്തേക്ക് മാറ്റാം.
വേഷം
ഏറ്റവും പ്രധാനപ്പെട്ടതാണ് നിങ്ങളുടെ വേഷം. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് വേണം പുറത്തിറങ്ങാന്‍ എന്നല്ല പറയുന്നത്, ധരിക്കുന്ന വസ്ത്രം വൃത്തിയില്‍ ധരിക്കുക. പാറിപ്പറന്ന തലമുടിയും ചുളിഞ്ഞ വേഷവുമൊക്കെയായി ്ഭ്രാന്തന്‍ രൂപത്തില്‍ ആരുടെയും മുമ്പില്‍ പോവാതിരിക്കുക.