ജമ്മു: ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
11 മദ്രാസ് ലൈറ്റ് ഇൻഫ്രാൻട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്.
‘വാഹനം 300-350 അടി താഴ്ചയുള്ള ആഴമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. അഞ്ച് സൈനികർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റ് അഞ്ച് സൈനികർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ദുരന്തം നടന്നതായി കോൾ ലഭിച്ചതിനെത്തുടർന്ന്, 11 എം.എൽ.ഐയുടെ ക്വിക്ക് റിയാക്ഷൻ ടീം (ക്യു.ആർ.ടി) ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തി, ‘ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlight: 5 soldiers die, 5 injured as army vehicle falls into Gorge in J&K