| Sunday, 25th January 2015, 7:44 pm

നിങ്ങള്‍ ദിവസവും കാപ്പി കുടിക്കണെമെന്നു പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാപ്പികുടിക്കുന്നവരും ചായകുടിക്കുന്നവരും എന്നിങ്ങനെ രണ്ടുതരത്തിലുള്ള ആളുകളുണ്ട് നമുക്കിടയില്‍. രണ്ടു പാനീയങ്ങള്‍ക്കും അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ടെന്നിരിക്കെ അതില്‍ എതാണ് നല്ലത് എന്ന് പറയുക സാധ്യമല്ല. പക്ഷെ ഇവിടെയിതാ ദിവസേന നിങ്ങള്‍ ഒരു കപ്പ് കാപ്പി ദിവസേന കുടിക്കണമെന്നു പറയുന്നതിന്റെ കാരണങ്ങള്‍.

1. ആന്റി ഓക്‌സിഡന്റുകള്‍: കാപ്പിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തെ ശുദ്ധീകരിക്കുകയും നിങ്ങളില്‍ ഉന്മേഷമുളവാക്കുന്നു.

2. കരളിന് ഏറെ നല്ലതാണ്: കാപ്പികുടിക്കുന്നത് കരളിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് മദ്യപിക്കുന്നവര്‍ക്ക്.

3. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു: കാപ്പികുടിക്കുന്നവര്‍ പറയുന്നത് കാപ്പിയുടെ മണമടിച്ചാല്‍ പോലും തങ്ങളുടെ ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയുമെന്നാണ്.

4. അര്‍ബുദത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു: കാപ്പി അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നും പറയുന്നുണ്ട്. ഇതിന് ആധികാരികമായ തെളിവുകലില്ലെങ്കിലും കാപ്പി കുടിക്കുന്നതുകൊണ്ട് ആരോഗ്യപരമായ ഒരു പ്രശ്‌നവുമുണ്ടാവില്ല.

5. ഡയബറ്റീസും പാര്‍ക്കിന്‍സണ്‍ രോഗവും: മനുഷ്യരില്‍ ഡയബറ്റീസിനും പാര്‍ക്കിന്‍സണ്‍ രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പിക്കു കഴിയുമെന്നും അറിയപ്പെടുന്നു.

ദിവസേന കാപ്പി കുടിക്കൂ ആരോഗ്യ പ്രശ്‌നങ്ങളെ ഓരത്തു നിര്‍ത്തൂ.

We use cookies to give you the best possible experience. Learn more