സെല്‍ഫികള്‍ ഒരു ശല്യമായി മാറാറുണ്ട്: അഞ്ച് സാഹചര്യങ്ങള്‍
Big Buy
സെല്‍ഫികള്‍ ഒരു ശല്യമായി മാറാറുണ്ട്: അഞ്ച് സാഹചര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2015, 9:18 am

selfiകഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സെല്‍ഫിയെടുക്കുകയെന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇന്ന് മിക്കവരും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഫ്രണ്ട് ക്യാമറയുടെ ക്വാളിറ്റി.

എന്നാല്‍ സെല്‍ഫി ക്രെയ്‌സ് ഒരു ശല്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യവും വര്‍ധിക്കുകയാണ്. എന്തുകൊണ്ടാണ് സെല്‍ഫി ഒരു ശല്യമാകുന്നത്?

selfie2സെല്‍ഫി കാരണമുള്ള മരണം

അടുത്തിടെ സിംഗപ്പൂരില്‍ സെല്‍ഫിയെടുക്കുന്നതിനിടെ 21 കാരന്‍ മരിച്ച സംഭവമുണ്ടായി. ബാലിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുമീറ്റര്‍ ഉയരത്തിലുള്ള ക്ലിഫില്‍ നിന്നും കടലിലേക്കു വീഴുകയായിരുന്നു.

ഇന്തോനേഷ്യയില്‍ സമാനമായ മറ്റൊരു സംഭവവുണ്ടായത് കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ്. 21 കാരിയായ റഷ്യന്‍ യുവതി തോക്കുമായി നില്‍ക്കുന്ന സെല്‍ഫിയെടുക്കുന്നതിനിടെ അറിയാതെ അവരുടെ നേര്‍ക്കു വെടിവെച്ചുപോയി.

അടുത്ത പേജില്‍ തുടരുന്നു

federerസെലിബ്രിറ്റികള്‍ സെല്‍ഫിയോട് നോ പറയുന്നു

പാരീസില്‍ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ട് വിജയത്തിനുശേഷം ഒരു ആരാധകന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പ്രധാന സ്റ്റേഡിയത്തില്‍ റോജര്‍ ഫെഡററുടെ അടുത്തേക്ക് പോയി. ഒരു സെല്‍ഫോണ്‍ സെല്‍ഫിയാണ് അദ്ദേഹം ഫെഡററോട് ആവശ്യപ്പെട്ടത്. എന്നാല്‍ സുരക്ഷാ വീഴ്ചയായി ഇതിനെ കണ്ട ഫെഡറര്‍ കുപിതനാവുകയായിരുന്നു.

അടുത്തിടെ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവെലിലെ റെഡ് കാര്‍പ്പറ്റിലും സെല്‍ഫി നിരോധിച്ചിരുന്നു. സെല്‍ഫി അനുയോജ്യം എന്നു പറഞ്ഞുകൊണ്ടാണ് അവ നിരോധിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

obaസ്ഥലവും സാഹചര്യവും നോക്കാതെയുള്ള സെല്‍ഫി

2013ല്‍ ഡാനിഷ് പ്രധാനമന്ത്രി ഹെല്ലെ ത്രോണിങ്ങ് ഷാമിഡും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും, യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ഒരു സെല്‍ഫി വിവാദത്തില്‍പ്പെട്ടിരുന്നു. നെല്‍സണ്‍ മണ്ഡേലയെ സ്മരിക്കുന്ന ചടങ്ങിലായിരുന്നു ഈ സെല്‍ഫി വന്നത്.

ഡാനിഷ് പ്രധാനമന്ത്രിയാണ് സെല്‍ഫിയെടുത്തത്. പ്രധാനമന്ത്രിമാരുടെ ഈ പ്രവൃത്തി മൂല്യച്യുതിയായും അധാര്‍മ്മികമായും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ആസന്നമായ തകര്‍ച്ചയുടെ ഭാഗമായും വിലയിരുത്തപ്പെട്ടു.

അടുത്ത പേജില്‍ തുടരുന്നു

flightസെല്‍ഫികാരണമുള്ള അപകടം

കഴിഞ്ഞവര്‍ഷം യു.എസില്‍ നടന്ന ഒരു വിമാന അപകടത്തിനു കാരണം സെല്‍ഫികളായിരുന്നു. കൊളറാഡോയ്ക്കു സമീപമുള്ള ഡെന്‍വറില്‍ ഒരു ചെറുവിമാനം പറത്തുന്നതിനിടെ അമൃത്പാല്‍ സിങ് സെല്‍ഫിയെടുക്കുകയായിരുന്നു.

സെല്‍ഫോണിന്റെ ഫ്‌ളാഷ് കാരണം അദ്ദേഹത്തിനു പിഴവുപറ്റുകയും വിമാനം അപകടത്തില്‍പ്പെടുകയും ചെയ്‌തെന്നാണ് യു.എസിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെയ്ഫ്റ്റി ബോര്‍ഡ് കണ്ടെത്തിയത്.

അപകടത്തില്‍ സിങ്ങും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജിതേന്ദര്‍ സിങ് എന്ന യാത്രക്കാരനും മരിച്ചിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

parisസെല്‍ഫി നശിപ്പിച്ച ചരിത്രസ്മാരകം

മെയില്‍ ഇറ്റലിയിലെ ക്രിമോണ നഗരത്തിലെ ഡോഗിയ ലെ മിലിറ്റിയിലെ ഹെര്‍കുലിസിന്റെ പ്രതിമ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ തകര്‍ന്നിരുന്നു. സെല്‍ഫിയെടുത്തയാള്‍ പ്രതിമയ്ക്കുമേല്‍ വീണു അതിലെ ക്രിരീടത്തിന്റെ ഒരു ഭാഗം പൊട്ടുകയായിരുന്നു.

മാര്‍ച്ചില്‍ റോമിലെ കൊളോസിയത്തില്‍ ഇനീഷ്യലുകള്‍ എഴുതി സെല്‍ഫിക്കു പോസ് ചെയ്തതിന്റെ പേരില്‍ കാലിഫോര്‍ണിയക്കാരായ രണ്ട് യുവതികള്‍ അറസ്റ്റിലായിരുന്നു.

കൂടുതല്‍ വായനയ്ക്ക്‌

സെല്‍ഫി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ (5.5.2015)

സെല്‍ഫി പ്രേമികള്‍ക്കായി ഒരു സെല്‍ഫി വീഡിയോ (22.4.2015)