ലോഹം കാണാന്‍ അഞ്ച് കാരണങ്ങള്‍
Daily News
ലോഹം കാണാന്‍ അഞ്ച് കാരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2015, 1:36 am

loham-05മോഹല്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് “ലോഹം”. മോഹല്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. “ലോഹം” കാണാനുള്ള ചില കാരണങ്ങള്‍..

ശ്രദ്ധേയമായ കഥ

loham-01മികച്ച പ്രതികരണമാണ് “ലോഹം” കണ്ടിറങ്ങുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആന്‍ഡ്രിയയാണ് ചിത്രത്തില്‍ മോഹല്‍ലാലിന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ടാക്‌സിയിലെ യാത്രയാണ് ചിത്രത്തിലെ പ്രധാന കഥ. ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സ്വര്‍ണ കള്ളക്കടത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

അടുത്ത പേജില്‍ തുടരുന്നു

മോഹല്‍ലാല്‍-ആന്‍ഡ്രിയ ആദ്യമായി ഒരുമിക്കുന്നു

loham-03ആന്‍ഡ്രിയയും മോഹല്‍ലാലും ഒരുമിച്ച് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് “ലോഹം”. “അന്നയും റസൂലും” എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് ആന്‍ഡ്രിയ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്.  മോഹല്‍ലാലും ആന്‍ഡ്രിയയും ആദ്യമായി ഒരുമിക്കുമ്പോള്‍ ആ താര ജോഡി എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്ക.

അടുത്ത പേജില്‍ തുടരുന്നു

തീയറ്ററുകളില്‍ ആക്ഷന്‍ ഹിറ്റ് സമ്മാനിക്കാന്‍ മീശ പിരിച്ച് മോഹല്‍ലാല്‍

loham-04“ലൈല ഓ ലൈല”യ്ക്ക് ശേഷം മറ്റൊരു ആക്ഷന്‍ ത്രില്ലറുമായി ലാലേട്ടന്‍ മീശ പിരിച്ചെത്തുന്ന ചിത്രമാണ് “ലോഹം”. വളരെ തമാശക്കാരനും നിഷ്‌കളങ്കനുമായ ഒരു ടാക്‌സി ഡ്രൈവറായാണ് ലാലേട്ടന്‍ ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന നല്ല ട്വിസ്റ്റുകളും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ലാലേട്ടന്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നു.

അടുത്ത പേജില്‍ തുടരുന്നു

മോഹല്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും

loham-022012ല്‍ റിലീസ് ചെയ്ത “സ്പിരിറ്റ്” എന്ന ചിത്രത്തിന് ശേഷം മോഹല്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമാണ് “ലോഹം”. ഓണം റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മികച്ച ചിത്രം എന്ന നിലയില്‍ 2012 ല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും “സ്പിരിറ്റി”ന് ലഭിച്ചിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം

loham-06ഓണം റിലീസായി തീയറ്ററുകളില്‍ എത്തിയ മോഹല്‍ലാല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകലില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യയിലുടനീളം 250 തീയറ്ററുകളിലാണ് “ലോഹം” റിലീസ് ചെയ്തിരിക്കുന്നത്. ഒരു ദിവസം 1000 ഷോകളാണ് ചിത്രത്തിനുള്ളത്. ഞെട്ടിപ്പിക്കുന്ന ഇന്റര്‍വെല്‍ സീനുള്ള മികച്ച ചിത്രം എന്നാണ് ചിത്രത്തെക്കുറിച്ച് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.