മുംബൈ: കിഡ്‌നി മാഫിയയുമായി ബന്ധമുള്ള മുംബൈ സ്വകാര്യ ആശുപത്രിയിലെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ച് ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ പ്രശസ്ത ഹോട്ടലായ എല്‍.എച്ച് ഹിനാനന്ദാനി ആശുപത്രിയുടെ ഉടമയടക്കം അഞ്ചു ഡോക്ടര്‍മാരാണ് അറസ്റ്റിലായത്.
ഡോ സുജിത് ചാറ്റര്‍ജി, ഡോ അരുണ്‍ നായിക്, മെഡിക്കല്‍ ഡയരക്ടറായ ഡോ മുകേഷ് ഷെട്ടി. ഡോ മുകേഷ് ഷാ, ഡോ പ്രകാശ് ഷെട്ടി, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
വൃക്കമോഷണവുമായി ബന്ധപ്പെട്ട് നേരത്തെ അപ്പോളോ ആശുപത്രിക്കെതിരെ നടപടിയെടുത്തിരുന്നു. അതേസമയം ഒരു പ്രമുഖ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ വൃക്കമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത് ആദ്യമായാണ്. കിഡ്‌നി രോഗിയായ യുവാവും അയാളുടെ വ്യാജഭാര്യയും അറസ്റ്റിലായവരില്‍പ്പെടുന്നു. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് കാംബ്ലെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡി.സി.പി അശോക് ദൂത് പറഞ്ഞു. പോവൈ പൊലീസാണ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടര്‍മാരെ ഇന്ന് അന്ധേരിയിലെ മെട്രൊപൊലിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാക്കും.
ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും അവയവ മാറ്റ നിയമവും അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.
പത്തുവര്‍ഷം കഠിനതടവും ഒരു കോടി രൂപ പിഴയും വിധിക്കുന്ന തരത്തില്‍ കടുത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഹിരാനന്ദാനി ആശുപത്രിയുടെ ഉടമയും നിരഞ്ജന്‍ ഹിരാനന്ദാനിയുള്‍പ്പെടെ നാലുപേരെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയാണ് ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
ഹിരനന്ദനി ആശുപത്രിയില്‍ നടക്കുന്ന കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രോഗിയും കിഡ്‌നി നല്‍കുന്ന ആളേയും തമ്മില്‍ പരസ്പരം പരിചയപ്പെടുത്താറില്ല. തെറ്റായ രേഖകള്‍ ചമച്ചാണ് പല ഓപ്പറേഷനുകളും നടത്തുന്നത്. നിരവധി ആളുകളാണ് ഓരോ വര്‍ഷവും ഈ ആശുപത്രിയില്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്.