Daily News
ഛത്തീസ്ഗഢില്‍ 5 മാവോയിസ്റ്റുകളെ ഏറ്റമുട്ടലിലൂടെ വധിച്ചതായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 11, 04:11 am
Wednesday, 11th January 2017, 9:41 am

മാവോയിസ്റ്റ് മിലിട്ടറി കമ്പനി 2വിന്റെ ശക്തികേന്ദ്രമായ വനമേഖലയിലേക്ക് 400 പേരടങ്ങുന്ന സുരക്ഷാ സംഘം കടന്നാണ് ഓപറേഷന്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


റായ്പൂര്‍:  ഛത്തീസ്ഗഢില്‍ 2 ഏറ്റുമുട്ടലുകളിലായി 5 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഏറ്റമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ (ഡിസ്ട്രിക്ട് റിസര്‍വ് ഗ്രൂപ്പ്) കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു. നാരായണ്‍പൂര്‍ ജില്ലയിലാണ് ഏറ്റമുട്ടലുകളുണ്ടായത്.

മാവോയിസ്റ്റ് മിലിട്ടറി കമ്പനി 2വിന്റെ ശക്തികേന്ദ്രമായ വനമേഖലയിലേക്ക് 400 പേരടങ്ങുന്ന സുരക്ഷാ സംഘം കടന്നാണ് ഓപറേഷന്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

encounter


Read more: ‘എ.എന്‍ രാധാകൃഷ്ണന്റെ വിദ്വേഷപ്രസംഗം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍’; വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ അവഗണിക്കുന്നതായി ന്യൂസ് 18 എഡിറ്റോറിയല്‍ ബോര്‍ഡ്


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വനത്തിനുള്ളില്‍ കടന്നതെന്ന് മാവോയിസ്റ്റ് വിരുദ്ധസേനാ വിഭാഗം തലവന്‍ സ്‌പെഷ്യല്‍ ഡി.ജി ഡി.എം അശ്വതി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കാന്‍കര്‍ ജില്ലയിലെ കൊയില്‍ബേദ മേഖലയില്‍ വെച്ചാണ് രണ്ടാമത്തെ ഏറ്റമുട്ടലുണ്ടായത്. ഇവിടെ കൊല്ലപ്പെട്ട മാവോയിസ്റ്റില്‍ നിന്നും എ.കെ 47 തോക്ക് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

മാവോയിസ്റ്റ് ഡിവിഷണല്‍ കമാണ്ടര്‍മാര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. റോഷന്‍ (ഡിവിഷണല്‍ കമാണ്ടര്‍, നോര്‍ത്ത് ബസ്തര്‍ ഡിവിഷന്‍), തിരുപ്പതി(ഡിവിഷണല്‍ കമാണ്ടര്‍, ഈസ്റ്റ് ബസ്തര്‍ ഡിവിഷന്‍), രത്‌ന മാര്‍കം (മെഡിക്കല്‍ ഇന്‍ ചാര്‍ജ്, കമ്പനി 6), ശ്യാമു യാദവ് (കമ്പനി 6), മംഗള്‍ റാം സലാം (ജന്‍ മിലീഷ്യ അംഗം, ഇര്‍പെനാര്‍) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.