ചത്തീസ്ഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 5 ലക്ഷം കോടി രൂപയാണ് കര്‍ഷക സമരത്തിനിടെ മരണപ്പെട്ട രണ്ട് കര്‍ഷരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്.
മാന്‍സ ജില്ലയിലെ ബച്ചോന ഗ്രാമത്തില്‍ നിന്നുള്ള 60 കാരനായ ഗുര്‍ജന്ത് സിംഗ് ടിക്രി അതിര്‍ത്തിയിലാണ് പ്രതിഷേധത്തിനിടെ മരണപ്പെട്ടത്. മോഗ ജില്ലയിലെ 80കാരനായ ഗുര്‍ബച്ചന്‍ സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണപ്പെട്ടത്.
ഇരുവരുടെയും മരണത്തില്‍ നേരത്ത അമരീന്ദര്‍ സിംഗ് അനുശോചനം അറിയിച്ചിരുന്നു.
കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തിന്റെ നടപടിയില്‍ തനിക്കുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രവും കര്‍ഷകരും തമ്മിലാണ് പ്രശ്നമെന്നും അത് തനിക്ക് പരിഹരിക്കാന്‍ പറ്റുന്നതല്ലെന്നുമാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം.
കര്‍ഷക പ്രതിഷേധത്തിന് പഞ്ചാബ് സര്‍ക്കാറും കോണ്‍ഗ്രസും നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ച കേന്ദ്രത്തിന് നല്‍കുന്ന അവസാന അവസരമാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.