അഞ്ച് ജനതാ പരിവാവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു
Daily News
അഞ്ച് ജനതാ പരിവാവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2014, 1:25 pm

parivar-01[relared1 p=”left”]ന്യൂദല്‍ഹി: അഞ്ച് ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിതീഷ് കുമാറാണ് മാധ്യങ്ങളെ ഇക്കാര്യം അറിയിച്ചത്.

എ.എസ്.പി, ജെ.ഡി.യു, ജെ.ഡി.എസ്, ആര്‍.ജെ.ഡി, ഐ.എന്‍.എല്‍.ഡി എന്നീ പാര്‍ട്ടികളാണ് ഒന്നിക്കുന്നത്. സമാന തീരുമാനങ്ങളുള്ള എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു.

മോദി സര്‍ക്കാറിനെതിരെ ശക്തമായ നടപടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയ പരിതി സ്വീകരിച്ചിട്ടില്ലെങ്കിലും സമയ ബന്ധിതമായി തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുലായം സിങ് യാദവിനാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ചുമതലയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനേക്കാള്‍ നല്ലത് ഒരുമിച്ച് മത്സരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരുമിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിച്ചു.

“ഞങ്ങള്‍ ഒരുമിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇനി പാര്‍ട്ടികള്‍ ലയിക്കേണ്ട ചടങ്ങുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മുലായം സിങ് ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ” നിതീഷ് കുമാര്‍ പറഞ്ഞു.

എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 മുതല്‍ 20 ലക്ഷം വരെയുണ്ടായിരുന്നതായും അതിനെന്ത് സംഭവിച്ചെന്ന് പറയണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത ജോലിയുടെ കാര്യമെന്തയെന്നും നിതീഷ് കുമാര്‍ ചോദിച്ചു. ഈ വിഷയമായിരിക്കും മോദി സര്‍ക്കാറിനെതിരെയുള്ള പോരാട്ടത്തില്‍ അവര്‍ ഉന്നയിക്കുക.