നിങ്ങളുടെ ബന്ധങ്ങളെ തകര്‍ക്കുന്ന ചില ശീലങ്ങളിതാ!
ശകാരിക്കുക: ശകാരിക്കുന്നയാളെ ആര്‍ക്കും ഇഷ്ടമാവില്ല. ബന്ധങ്ങളിലും നിങ്ങളും നിങ്ങളുടെ പാട്‌നറുമായുള്ള ഇടപെടലിന് വളരെയേറെ പ്രധാന്യമുണ്ട്. സ്‌നേഹപ്രകടിപ്പിക്കലിനും ശല്യം ചെയ്യലിനും ഇടയില്‍ നേര്‍ത്ത വ്യത്യാസമേയുള്ളൂ. നിങ്ങളുടെ സ്‌നേഹപ്രകടനം ശല്യമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
താരതമ്യം ചെയ്യുക: പങ്കാളിയെ അഭിനന്ദിക്കാനും സ്‌നേഹിക്കാനും ശീലിക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്തു കുറ്റപ്പെടുത്താതിരിക്കുക.
മുന്‍കാമുകനെക്കുറിച്ച് സംസാരിക്കുക: മുന്‍ കാമുകനുമായി താരതമ്യം ചെയ്യപ്പെടുന്നത് ഒരു പങ്കാളിയും ഇഷ്ടപ്പെടില്ല. ഇടയ്ക്കിടെ മുന്‍ പാട്‌നറെക്കുറിച്ച് സംസാരിക്കുന്നത് ബന്ധങ്ങളെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കും.
തെറ്റായ പെരുമാറ്റം: പാട്‌നര്‍ പറയുന്നത് കേട്ട് തലയാട്ടുന്നവരുണ്ട്. എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാതെ യാന്ത്രികമായാണ് പലരും ഇങ്ങനെ ചെയ്യാറുള്ളത്. ഇത് പങ്കാളിയെ വിഷമിപ്പിക്കും. അതിനാല്‍ ആശയവിനിമയങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാനും മറുപടി പറയാനും ശീലിക്കുക.
ഭൂതകാലം ചികയുക: ഭൂതകാലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതു ഒഴിവാക്കുക. ഭൂതകാലത്തെക്കുറിച്ച് നിങ്ങള്‍ എത്ര തന്നെ ചര്‍ച്ച ചെയ്താലും അതില്‍ ഒരു മാറ്റവും വരില്ല. ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പഴയ കാര്യങ്ങള്‍ മറന്നു പുതിയ തുടക്കം കാത്തിരിക്കുക.