ന്യൂദല്‍ഹി: ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേനയിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദല്‍ഹി അശോക റോഡിലുള്ള ഉവൈസിയുടെ വസതിക്കാണ് ഇവര്‍ കേടുപാടുവരുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു.
സംഘമായെത്തിയായിരുന്നു ഹിന്ദു സേനയുടെ ആക്രമണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏഴ് മുതല്‍ എട്ട് വരെ ആളുകള്‍ ഉവൈസിയുടെ ഔദ്യോഗിക വസതിയിലെത്തി ആക്രമണം നടത്തി. ബംഗ്ലാവിന് പുറത്ത് നെയിംപ്ലേറ്റും വിളക്കും ജനല്‍ ഗ്ലാസും തകര്‍ത്തു.
സംഭവ സമയത്ത് ഉവൈസി വസതിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Hindu Sena Detained For Vandalising Asaduddin Owaisi’s Home: Cops