ജയില്‍ ഒരു പുതിയ അനുഭവമായിരുന്നില്ല,പക്ഷേ ഇത് മാനസികമായ വരള്‍ച്ചയായിരുന്നു; വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രനായെന്ന് കശ്മീര്‍ മുന്‍മന്ത്രി സജാദ് ലോണ്‍
ശ്രീനഗര്‍: പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ലോണിനെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. വീട്ടുതങ്കലിലായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നത്. സാജദ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജമ്മു കശ്മീരിലെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
”ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ 5 ദിവസം ബാക്കിനില്‍ക്കെ ഞാന്‍ ഒരു സ്വതന്ത്ര മനുഷ്യനാണെന്ന് ഔദ്യോഗികമായി അറിയിച്ചു. വളരെയധികം മാറി. ഞാനും അങ്ങനെ തന്നെ. ജയില്‍ ഒരു പുതിയ അനുഭവമായിരുന്നില്ല” അദ്ദേഹം പറഞ്ഞു.
ശാരീരിക പീഡനത്തിനപ്പുറത്തേക്ക് മാനസികമായ വരള്‍ച്ചയാണ് അനുഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് തന്നെ ബാക്കി കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് തുടക്കം മുതല്‍ സജാദ് ലോണ്‍ ഒരു തടങ്കല്‍ കേന്ദ്രത്തിലായിരുന്നു. ആറ് മാസം നീണ്ടുനിന്ന വീട്ടുതടങ്കലിന് തൊട്ടുപിന്നാലെയായിരുന്നു സജാദിനെ വീണ്ടും തടങ്കിലാക്കിയത്.
അനധികൃതമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സജാദ് ലോണിനെ മോചിപ്പിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും സമാനമായ നിയമവിരുദ്ധ തടങ്കലില്‍ കഴിയുന്ന മറ്റുള്ളവരെയും കാലതാമസമില്ലാതെ വിട്ടയക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക