തിരുവനന്തപുരം: ബജറ്റില്‍ കെ ഹോം പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ ടൂറിസ്റ്റുകൾക്ക് താമസം ഒരുക്കാനാണ് കെ ഹോം ടൂറിസം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി അഞ്ച് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ്.
സംസ്ഥാനത്ത് പലയിടങ്ങളിലായി നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിന്റെ ഉടമകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് വരുമാനം ഉറപ്പാക്കിക്കൊണ്ട് ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗപ്പെടുത്തും. ലോകമാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഉടമയുടെ വരുമാനം മാത്രമല്ല, ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും പദ്ധതിയിലൂടെ മുന്നില്‍ കാണുന്നു.
ഇവ കൂടാതെ പ്രധാനമന്ത്രി ഗ്രാമീണ്‍ സടക്ക് യോജന പദ്ധതിക്ക് 80 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വിഴിഞ്ഞം തുറമുഖത്തെ പ്രധാന കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഇതിനായി കിഫ്ബി വഴി 1000 കോടി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ത്രികോണം നേരിട്ട് ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി 1000 കോടി അനുവദിക്കുമെന്നും കോവളം- ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി രൂപ അനുവദിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിനായി 50 കോടി അധികം അനുവദിച്ചു. വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നല്‍കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടിയും ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവച്ചതായി അദ്ദേഹം വ്യക്തമാക്കി.
Content Highlight: 5 crores for K home tourism project; First implement Fort Kochi, Kumarakam, Kovalam and Munnar