| Monday, 26th September 2022, 5:28 pm

ഖത്തർ ലോകകപ്പ്: ഇവർ അഞ്ചും ആദ്യ റൗണ്ടിൽ തന്നെ തെറിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഫിഫ ലോകകപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രമേ ദിവസങ്ങളുള്ളൂ. ഖത്തറിൽ ബെർത്ത് ഉറപ്പിച്ച രാജ്യാന്തര ടീമുകൾ ലോകകപ്പിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണ്.

മിക്ക മുൻനിര അന്താരാഷ്ട്ര ടീമുകളും ടൂർണമെന്റിന് മുമ്പായി വളരെ മികച്ച നിലയിലുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെങ്കിലും ചില ടീമുകൾ ആശങ്കയിലാണ്. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ പുറത്തായേക്കാവുന്ന അഞ്ച് വലിയ ടീമുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

#5 സ്വിറ്റ്‌സർലാന്റ്

യൂറോ 2020ൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു കയറിയ ടീം ആയിരുന്നു സ്വിസ്റ്റർലാന്റ്.
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ റൗണ്ട് ഓഫ് 16ൽ കാഴ്ചവെച്ചതായിരുന്നു സ്വിസിന്റെ ഏറ്റവും ശക്തമായ പ്രകടനം. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ സ്വിറ്റ്സർലൻഡ് സമനില നേടുകയായിരുന്നു.

ശനിയാഴ്ച നടന്ന മത്സരത്തിൽ സ്വിറ്റ്‌സർലാന്റ് സ്‌പെയ്‌നിനെ 2-1 ന് തോൽപ്പിച്ചത് നല്ലൊരു സൂചനയായി കാണാമെങ്കിലും ബ്രസീലിനും സെർബിയക്കുമൊപ്പം ഗ്രൂപ്പ് ജിയിൽ ആണെന്നുള്ളത് ആശങ്കാഭരിതമാണ്.

#4 യു.എസ്.എ

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ദേശീയ ടീം ഈയിടെയായി തികച്ചും മോശം ഫോമിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. യു.എസ് പുരുഷ ദേശീയ ടീം അവരുടെ അവസാന പത്തിൽ നാല് വിജയങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഗ്രെനഡ, മൊറോക്കോ, പനാമ, ഹോണ്ടുറാസ് എന്നിവയ്ക്കെതിരെയായിരുന്നു വിജയം.

ജപ്പാൻ, കോസ്റ്ററിക്ക, കാനഡ എന്നിവക്കെതിരെ തോറ്റ യു.എസ് ടീം ഉറുഗ്വേ, മെക്സിക്കോ, എൽ സാൽവഡോർ എന്നിവരോട് സമനില വഴങ്ങുകയും ചെയ്തു. സമ്പന്നരായ താരനിരകൾ ഉണ്ടായിരുന്നിട്ടും യുഎ.എസ് ദേശീയ ടീം വിജയ ഫോർമുല കണ്ടെത്താൻ പാടുപെടുകയാണ്.

2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനും വെയ്ൽസിനുമൊപ്പമാണ് യു.എസ്.

#3 ഉറുഗ്വേയ്

ഉറുഗ്വേയ് തങ്ങളുടെ അവസാന നാല് മത്സരങ്ങളിൽ ജയിക്കുകയും കോൺമേബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും അർജന്റീനയ്ക്കും പിന്നിൽ മൂന്നാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ 2022 ഫിഫ ലോകകപ്പ് നേടാൻ ടീം പാടുപെട്ടേക്കാം. സ്റ്റാർ സ്ട്രൈക്കർ ലൂയിസ് സുവാരസ് മോശം ഫോമിൽ തുടരുമ്പോൾ ഡാർവിൻ ന്യൂനസും ട്രാക്കിലല്ല. എഡിൻസൺ കവാനി ഈ സീസണിൽ ക്ലബ്ബ് തലത്തിൽ ഇതുവരെ ഒരു പ്രകടനം മാത്രമാണ് നടത്തിയത്.

റോഡ്രിഗോ ബെന്റാൻകൂർ മാന്യമായ ഫോമിലാണ്, ഫെഡറിക്കോ വാൽവെർഡെയും അവർക്ക് വേണ്ടി കഠിന പ്രയത്‌നം നടത്തേണ്ടതുണ്ട് പോർച്ചുഗൽ, ദക്ഷിണ കൊറിയ, ഘാന എന്നിവയ്ക്കൊപ്പം ഉറുഗ്വേയും ഗ്രൂപ്പിലുണ്ട്.

#2 ജർമനി

2018 ഫിഫ ലോകകപ്പിൽ ജർമനിയുടെ ടൈറ്റിൽ ഡിഫൻസ് തീർത്തും മറക്കാനാവാത്തതായിരുന്നു. സ്വീഡൻ, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവർക്ക് പിന്നിലായിരുന്നു ജർമനിയുടെ സ്ഥാനം.

2022 ഫിഫ ലോകകപ്പിന് മുമ്പുള്ള ടീമിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നതല്ല. ഹാൻസി ഫ്‌ലിക്ക് നയിക്കുന്ന ടീം അവസാന ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് നേടിയത്. പ്രഗത്ഭരായ കളിക്കാരുണ്ടെങ്കിലും സമീപകാല ഗെയിമുകളിൽ ഭാഗ്യം അവരെ തുണക്കുന്നില്ല. മുന്നോട്ടുള്ള മത്സരങ്ങളിൽ കൂടുതൽ നിലവാരം പുലർത്തിയില്ലെങ്കിൽ 2022 ഫിഫ ലോകകപ്പിൽ അസഹനീയ തോൽവി വഴങ്ങുകയേ ജർമനിക്ക് നിർവാഹമുണ്ടാവുകയുള്ളൂ.

#1 ഫ്രാൻസ്

കഴിഞ്ഞ തവണ യുവേഫ നേഷൻസ് ലീഗ് നേടിയിട്ടുണ്ടെങ്കിലും ഫ്രാൻസ് ഇപ്പോൾ മോശം ഫോമിലാണ്. ദിദിയർ ദെഷാംപ്സിന്റെ കളിക്കാർ അവരുടെ അവസാന ആറ് ഔട്ടിങ്ങുകളിൽ ഒരൊറ്റ വിജയമാണ് നേടിയത്.

ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസ് ഡെന്മാർക്കിനെ 2-0 നാണ് തോൽപ്പിച്ചത്. 2018ൽ ലോകകപ്പ് നേടിയ ടീമിലെ മിക്ക കളിക്കാരും ഇപ്പോൾ അവരുടെ പ്രൈം കഴിഞ്ഞവരാണ്. ഇന്​ഗ്ലോ കാന്റെ അടുത്തിടെയാണ് പരിക്കിൽ നിന്ന് തിരിച്ചെത്തിയത്. അദ്ദേഹം ലോകകപ്പിൽ എത്താൻ സാധ്യതയുണ്ട്.

എന്തിരുന്നാലും കഴിഞ്ഞ സീസണുകളിൽ അദ്ദേഹം മികച്ച ഫോമിൽ ആയിരുന്നില്ല. ഈ മാസം ആദ്യം കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയ പോൾ പോഗ്ബ കളിക്കിറങ്ങാൻ സാധ്യതയില്ല.

2018-ലെ അവരുടെ താരങ്ങളിലൊരാളായ ഗ്രീസ്മാൻ ഇപ്പോൾ പഴയ ഫോമിലല്ല. കരീം ബെൻസിമക്കും കിലിയൻ എംബാപ്പെക്കും തങ്ങളുടെ മാന്ത്രികത പുറത്തെടുത്ത് ടീമിനെ രക്ഷിക്കാൻ കഴിയുമെന്നാണ് ഫ്രാൻസിന്റെ പ്രതീക്ഷ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അജയ്യരായി കാണപ്പെട്ട ടീം 2022 ഫിഫ ലോകകപ്പിന് മുമ്പ് വളരെ ദുർബലരായി കാണപ്പെടുകയാണ്.

Content Highlights: 5 big teams which could get knocked in FIFA World Cup 2022

We use cookies to give you the best possible experience. Learn more