| Sunday, 11th October 2020, 1:19 pm

2000ന് ശേഷം ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച അഞ്ച് അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ 50 വര്‍ഷമായി വെള്ളിത്തിരയിലെ സ്ഥിരം സാന്നിദ്ധ്യമായ ആരാധകരുടെ സ്വന്തം ബിഗ് ബി, അമിതാഭ് ബച്ചന്റെ പിറന്നാളാണ് ഇന്ന്. ലോകം മുഴുവനുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ പിറന്നാളാശംകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ബോളിവുഡ് താരങ്ങളും ബിഗ് ബിയ്ക്ക് പിറന്നാളാശംകളുമായി രംഗത്തെത്തിയിട്ടുണ്ട്.

1969 ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനിലെ പ്രകടനത്തോടെയാണ് അമിതാഭ് ബച്ചനെ ആരാധകര്‍ ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് ഏകദേശം 200 ഓളം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലെത്തി ആരാധകരെ കൈയിലെടുക്കുകയായിരുന്നു അദ്ദേഹം.

ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ പുത്തന്‍ താരോദയങ്ങള്‍ ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുറപ്പിച്ചപ്പോഴും ബച്ചന്റെ സിനിമകള്‍ക്ക് ആരാധകര്‍ കൂടി വരികയായിരുന്നു. 2000 ന് ശേഷം ബച്ചന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ കോടികളാണ് വാരിക്കൂട്ടിയത്. ഇത്തരത്തില്‍ രണ്ടായിരത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ബിഗ് ബിയുടെ അഞ്ച് ചിത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കബി കുഷി കബി ഗം

ബോളിവുഡിലെ എക്കാലത്തെയു പ്രിയപ്പെട്ട ബിഗ് ബി ചിത്രങ്ങളിലൊന്നാണ് കരണ്‍ ജോഹര്‍ ചിത്രമായ കബി കുഷി കബി ഗം. 2001 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ബച്ചനെ കൂടാതെ വന്‍ താരനിര തന്നെയാണ് അണിനിരന്നത്. 55.65 കോടിയാണ് ഈ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. ബച്ചനോടൊപ്പം ജയാ ബച്ചന്‍, ഷാരൂഖ് ഖാന്‍, കജോള്‍, ഹൃതിക് റോഷന്‍, കരീന കപൂര്‍ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്.

സത്യാഗ്രഹ

പ്രകാശ് ഛായുട സംവിധാന മികവില്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമായിരുന്നു സത്യാഗ്രഹ. ബച്ചന്റ വ്യത്യസ്ത കഥാപാത്രം കൊണ്ടു തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത് 55.08 കോടിയാണ്. അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അമൃത റാവു അര്‍ജുന്‍ കപൂര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

പിങ്ക്

2016 ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമായിരുന്നു ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച അമിതാഭിന്റെ മറ്റൊരു ചിത്രം. അനിരുദ്ധ ചൗധരി സംവിധാനം ചെയ്ത ചിത്രം നേടിയത് 65.52 കോടിയാണ്. താപ്‌സി പന്നു, കൃതി കുല്‍ഹരി, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പിങ്ക്.

10 Bollywood Movies Hollywood Should Remake/Entertainment

പികു

അമിത് ബച്ചനോടൊപ്പം ദീപിക പദുകോണും ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തിയ പ്രധാന ചിത്രമായിരുന്നു പികു. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സൂജിത്ത് സര്‍ക്കാരാണ്. ബോക്‌സ് ഓഫീസില്‍ നേടിയത് 78.38 കോടിയാണ് ഈ ചിത്രം നേടിയത്.

Piku: Lessons learnt from the film

തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

2018 ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ ചിത്രമായിരുന്നു തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ആമിര്‍ ഖാന്‍, കത്രീന കൈഫ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് വിജയ് കൃഷ്ണ ആചാര്യയാണ്. 138 കോടിയാണ് ഈ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: 5  Amith Bachan Movie That Hits Out  Boxoffice

We use cookies to give you the best possible experience. Learn more