| Saturday, 18th January 2020, 9:17 pm

ആംആദ്മിയെ പിടിച്ചുകെട്ടാന്‍ ദല്‍ഹിയില്‍ ബി.ജെ.പി പദ്ധതി ഇങ്ങനെ; 20 ദിവസം കൊണ്ട് 5000 റാലികള്‍ സംഘടിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് 5000 ചെറു റാലികള്‍ സംഘടിപ്പാക്കാനൊരുങ്ങി ബി.ജെ.പി. എന്‍.ഡി.ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് പ്രകാരം ബി.ജെ.പി ദല്‍ഹിയിലെ 70 മണ്ഡലങ്ങളിലായി ഒരു ദിവസം തന്നെ മൂന്നോ നാലോ റാലികള്‍ സംഘടിപ്പിക്കേണ്ടതായുണ്ട്. ഫെബ്രുവരി 8 നാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അത്തരത്തില്‍ 20 ദിവസം മാത്രമാണ് പാര്‍ട്ടിക്ക് മുന്‍പിലുള്ളത്. ദിവസം 250 റാലികള്‍ സംഘടിപ്പിക്കേണ്ടിവരും.

മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും അടക്കം 100 ലധികം ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
10 പ്രധാന റാലികള്‍ നയിക്കുന്നതിനായി ദല്‍ഹി ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ക്ഷണിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ചയായിരുന്നു ബി.ജെ.പി ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.  57 അംഗ സ്ഥാനാര്‍ത്ഥിപട്ടികയാണ് പുറത്തിറക്കിയത്. 13 മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്.
2020 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും പിടിച്ചെടുത്ത് മികച്ച മുന്നേറ്റമുണ്ടാക്കിയ ആംആദ്മി തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more