രാജ്യത്ത് 4ജി ഡാറ്റാ ഉപഭോഗത്തില്‍ വന്‍ വര്‍ധനയെന്ന റിപ്പോര്‍ട്ട്. നോക്കിയയുടെ വാര്‍ഷിക മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ഇന്‍ഡക്സ് അനുസരിച്ച് 2017ല്‍ 82 ശതമാനം 4ജി ഡാറ്റയാണ് രാജ്യത്ത് ഉപയോഗിച്ചത്.
4 ജി ഡാറ്റാ ട്രാഫിക്കില്‍ 135 ശതമാനം വളര്‍ച്ചയുണ്ടാക്കിയപ്പോള്‍ 286 ശതമാനം വളര്‍ച്ചയാണ് 3ജി ഡാറ്റാ ട്രാഫിക്കില്‍ ഉണ്ടായത്. മൊബൈല്‍ ഫോണുകള്‍ക്ക് വില കുറച്ചതും 4ജി നെറ്റ്വര്‍ക്കുകള്‍ അതിവേഗം വ്യാപിച്ചതുമാണ് ടെലികോം സേവനരംഗത്തെ നാലാംതലമുറയുടെ ഉപയോഗം കൂടാന്‍ കാരണം.
2017 ല്‍ 4ജി നെറ്റ്‌വര്‍ക്കുകള്‍ വ്യാപിപ്പിക്കുന്ന ടെലികോം കമ്പനികളുടെ പ്രവണത് ഈ വര്‍ഷവും തുടരാനാണ് സാധ്യതയെന്ന് നോക്കിയയുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് തലവനായ സഞ്ജയ് മാലിക് പറഞ്ഞു.
4ജി ഫീച്ചര്‍ ഫോണുകളുടെ കടന്നുവരവാണ് അടുത്തതായി ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് വിപണിയെ സ്വാധീനമുണ്ടാക്കാന്‍ സാധ്യതയെന്നും മാലിക് പറഞ്ഞു.
വീഡിയോ കാണുന്നതിനാണ് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത്. ആകെയുള്ള മൊബൈല്‍ ഡാറ്റ ട്രാഫിക്കില്‍ 65 ശതമാനം മുതല്‍ 75 ശതമാനം വരെ വീഡിയോകള്‍ക്ക് വേണ്ടിയാണ് വിനിയോഗിച്ചിട്ടുള്ളത്.