ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീശിയടിയ്ക്കുന്ന ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് കരോലിന സംസ്ഥാനത്ത് നാശം വിതച്ച ചുഴലിക്കാറ്റില്‍ നാലുപേര്‍ മരിച്ചതായി സൂചന.
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴ അടുത്ത നാല്‍പ്പത്തെട്ടു മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ALSO READ: കുംഭമേളയ്ക്കായി നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരോലിനയില്‍ മൂന്നുദിവസംകൊണ്ട് പെയ്തത്. കനത്തമഴയില്‍ലുണ്ടായ പ്രളയം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും കനത്ത ആള്‍നാശമുണ്ടാക്കുള്ള ശേഷിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് വീശിത്തുടങ്ങുന്നത്.
ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയ ഗവണ്‍മെന്റ് മുന്നൊരുക്കങ്ങള്‍ ആളപായമുണ്ടാകാതിരിക്കാന്‍ ഒരുപരിധി വരെ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.