തിരുവനന്തപുരം: 49ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉച്ചക്ക് 12 മണിക്കാണ് പുരസ്‌കാരങ്ങള്‍ പ്രാഖ്യാപിക്കും. മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍ മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവരാണുള്ളത്. മഞ്ചു വാര്യര്‍, അനു സിത്താര, നസ്രിയ, ഐശ്വര്യലക്ഷ്മി, എസ്തര്‍ തുടങ്ങിയവര്‍ മികച്ച നടിക്കുള്ള പുരസ്‌കാത്തിനുള്ള സാധ്യതാ പട്ടികയിലും ഉള്‍പ്പെടുന്നു.
ഒടിയന്‍ സിനിമയിലൂടെയാണ് മോഹന്‍ലാല്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള സാധ്യാതാപട്ടികയില്‍ എത്തിയത്. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയും വരത്തന്‍, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിലും കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസും സാധ്യതാ പട്ടികയില്‍ എത്തി.
ALSO READ: ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സക്കരിയയ്ക്ക് അരവിന്ദൻ പുരസ്ക്കാരം
ആമി, കൂടെ, വരത്തന്‍, ഓള്, ക്യാപ്റ്റന്‍ എന്നീ സിമികളിലെ പ്രകടനത്തിലൂടെയാണ് മഞ്ചു വാര്യര്‍, നസ്രിയ, ഐശ്വര്യലക്ഷ്മി, എസ്തര്‍, അനുസിത്താര എന്നിവര്‍ മികച്ച നടിക്കുള്ള സാധ്യാതാ പട്ടികയില്‍ ഇടം നേടിയത്.
ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, ഷാജി എന്‍ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളാണ് മികച്ച ചലച്ചിത്രത്തിനുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്.
104 സിനിമകളാണ് ഇത്തവണയുള്ളത്. 100ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും.കുമാര്‍ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.