|

ചാവേറാക്രണത്തില്‍ 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

boko-haram-01അബുജ: സ്‌കൂള്‍ യൂനിഫോമിലെത്തിയ ചാവേറാക്രമണത്തില്‍ 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ അസംബ്ലിയിലായിരുന്നു സ്‌ഫോടനം നടന്നത്. വടക്കു കിഴക്കന്‍ നൈജീരിയയിലെ പോട്ടിസ്‌കം നഗരത്തിലെ ബോയ്‌സ് സയന്‍സ് ആന്റ് ടെക്‌നിക്കല്‍ സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്.

ബോക്കോ ഹറാം പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ്  പോലീസ് അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ പോകുന്നതിനെ ബോക്കോ ഹറാം പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും ആണ്‍കുട്ടികള്‍ക്ക് മതപഠനം മാത്രം മതിയെന്നുമാണ് ബോക്കോ ഹറാം തീവ്രവാദികള്‍ പറഞ്ഞിരുന്നത്.

സ്‌ഫോടനത്തില്‍ 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുമ്പും നിരവധി തവണ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോക്കോ ഹറാം  തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. രാവിലെ 7.30 ഓടെയായിരുന്നു ആക്രമണം. സ്‌കൂള്‍ യൂനിഫോമിലെത്തിയ ചാവേര്‍ പെട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 100 ല്‍ ഏറെപ്പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബോക്കോ ഹറാം പ്രവര്‍ത്തകര്‍ 200 ല്‍ അധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. അവരെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞെന്നും അവര്‍ ഇപ്പോള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടിലാണെന്നുമായിരുന്നു തീവ്രവാദികളുടെ മറുപടി.

Latest Stories