ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എം.എല്‍.എയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.
ഫെബ്രുവരി 18 മുതല്‍ സംസ്ഥാനത്തെ ബെതുല്‍, സത്‌ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്.
റെയ്ഡില്‍ കണക്കില്ലാത്ത 8 കോടി രൂപയുടെ ശേഖരവും ഉറവിടം ഇല്ലാത്ത 44 ലക്ഷം വിദേശ കറന്‍സിയും ഒമ്പത് ബാങ്ക് ലോക്കറുകളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
15 കോടിയുടെ ഹവാല പണമിടപാടിനെക്കുറിച്ച് നടത്തിയ ചാറ്റുകളുടെ വിശദാംശവും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ₹ 450 Crore Undisclosed Income Found In Raid On Congress MLA’s Firm