കോഴിക്കോട്: മധ്യവേനലവധിക്ക് ശേഷം സ്‌ക്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ ഒരുക്കുന്നത് വിപണി വസ്തുക്കളാണ്. പല നിറത്തിലുള്ള പെന്‍സില്‍ ബോക്സ് മുതല്‍ കാര്‍ട്ടൂണ്‍ ഹീറോസായ ഡോറയെയും ബുജ്ജിയെയും ടോം ആന്റ് ജെറിയെയും വരച്ച സ്‌ക്കൂള്‍ ബാഗുകള്‍ വരെ വിപണിയിലെത്തുന്നു.കേരളത്തില്‍ മാത്രം ഒരു വര്‍ഷം വില്‍ക്കുന്നത് 45 ലക്ഷം സ്‌ക്കൂള്‍ ബാഗുകളാണ്.എന്നാല്‍ ഇത്തരത്തില്‍ വിപണി വിറ്റഴിക്കുന്ന സ്‌ക്കൂള്‍ ബാഗുകളില്‍ ഒരുശതമാനം പോലും തുണിബാഗുകളില്ല എന്നതാണ് വസ്തുത.
പ്രധാനമായും നൈലോണ്‍ മേഠി, ലഥര്‍,ജൂട്ട് , ഫോം തുടങ്ങിയ മെറ്റീരിയലുകളാണ് പ്രധാനമായും ബാഗ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നവ. ഇതില്‍ ജൂട്ട് ഒഴികെയുള്ളവയെല്ലാം തന്നെ പ്ലാസ്റ്റിക്ക് വസ്തുക്കളാണ്.
തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയകൂട്ടായ്മയായ ബാഗിദാരിയാണ് കേരളത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് വര്‍ഷംതോറും പുറം തള്ളപ്പെടുന്ന സ്‌ക്കൂള്‍ ബാകുകളെക്കുറിച്ച പഠനം നടത്തിയത്.
ജൂട്ട്,തുണി പോലുള്ള മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ബാഗുകള്‍ക്ക് പൊതുവേ ആവശ്യക്കാര്‍ കുറവാണ്. കാണാന്‍ ഭംഗിക്കുറവുണ്ടെന്നും തുണിബാഗുകള്‍ നനയുമെന്നുമുള്ള മുന്‍വിധി മാറ്റാന്‍ സാധിക്കാത്തതാണ് പ്ലാസ്റ്റിക് ബാഗുകള്‍ വിപണികീഴടക്കുന്നതിനുള്ള പ്രധാന കാരണം.
ഒപ്പം ബാഗ് നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രലോഭനങ്ങളില്‍ പെട്ട്പോകുന്നവരും കുറവല്ല.
ബാഗുകല്‍ മാത്രമല്ല, പേന മുതല്‍ ട്ഫിന്‍ബോക്സ് വരെയുള്ള എല്ലാസാധനങ്ങളും പ്ലാസ്റ്റിക്കില്‍ നിര്‍മിതമാണ്. രണ്ടോ മൂന്നോ മാസം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വര്‍ങ്ങളോളെ ജീര്‍ണ്ണിക്കാതെ മണ്ണില്‍ കിടക്കും
ഇത്തരത്തില്‍ വര്‍ഷാവര്‍ഷം ഉപയോഗിച്ച് പുറന്തള്ളുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല. ആക്രിക്കടക്കാര്‍ പോലും തിരിച്ചെടുക്കാത്ത 45 ലക്ഷം സ്‌ക്കൂള്‍ ബാഗുകളുകളും മറ്റ് സാമഗ്രികകളും അടുത്ത വര്‍ഷവും പ്ലാസിറ്റക്ക് മാലിന്യമായി പുറന്തള്ളപ്പെടും എന്നതാണ് വാസ്തവം.