|

പൊട്ടിക്കാന്‍ തുടങ്ങിയ മുട്ട വായുവില്‍ ഉറച്ചുപോയാല്‍, നൂഡില്‍സ് കുത്തനെ നിന്നാല്‍; സൈബീരിയയില്‍ സംഭവിക്കുന്നത്, ചിത്രങ്ങള്‍ വൈറലാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുട്ട പൊട്ടിച്ച് പാത്രത്തില്‍ ഒഴിക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട വായുവില്‍ ഒട്ടിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ടോ, നൂഡില്‍സ് കഴിക്കാന്‍ സ്പൂണില്‍ കോരിയെടുക്കുമ്പോള്‍ സ്പൂണോടുകൂടി നൂഡില്‍സ് വായുവില്‍ തങ്ങി നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ. എന്നാല്‍ ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നായ സൈബീരിയയില്‍ ഇതെല്ലാം സംഭവിക്കും.

നിമിഷങ്ങള്‍ക്കുള്ളില്‍ തണുത്തുറഞ്ഞ മുട്ടയുടെയും നൂഡില്‍സ് സ്പൂണിന്റെയും ഫോട്ടോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ എന്ന സ്ഥലത്തുനിന്നുളള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററില്‍ ഒലെഗ് എന്ന പ്രൊഫൈലില്‍ നിന്നാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്.

തന്റെ ജന്മനാടായ നോവോസിബിര്‍സ്‌കില്‍ മെര്‍ക്കുറി മൈനസ് 45 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുണ്ടെന്നും ഒലെഗ് പറഞ്ഞു.

-45 ഡിഗ്രിയും -30 ഡിഗ്രിയും -12ഡിഗ്രിയുമെല്ലാം മാറി മാറി വന്നുകൊണ്ടിരിക്കുകയാണ് സൈബീരിയയില്‍.

റഷ്യയുടെ വടക്കുഭാഗത്തായുള്ള അതിവിശാലമായ ഭൂഭാഗമാണ് സൈബീരിയ. വടക്കന്‍ ഏഷ്യയുടെ ഏകദേശം മുഴുവനായും വരും ഇത്. വടക്ക് ഭാഗങ്ങള്‍ മിക്കവാറും മഞ്ഞു മൂടി, വളരെ തണുപ്പുള്ള കാലാവസ്ഥയാകയാല്‍ സൈബീരിയയിലെ ജനവാസം തെക്കന്‍ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അതിനാല്‍ തന്നെ വളരെ കുറഞ്ഞ ജനസാന്ദ്രതയാണുള്ളത്. ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം മൂന്നു പേര്‍ എന്ന രീതിയിലാണ് ജനസാന്ദ്രത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 45 degree cold siberia eggs and noodles freeze and stand air