ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ സഞ്ചാരങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. 446.52 കോടി രൂപയാണ് മോദിയുടെ വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
യാത്രകള്‍ക്കായി ഉപയോഗിച്ച വിമാനത്തിന്റെ ചെലവുകൂടി ഉള്‍ക്കൊള്ളിച്ച കണക്കാണിതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 121.85 കോടി രൂപയും ചെലവഴിച്ചത് 2015-16 കാലഘട്ടത്തിലാണ്. 2016-17 വര്‍ഷത്തില്‍ 78.52 കോടിയും 2017-18 വര്‍ഷത്തില്‍ 99.90 കോടിയും ചെലവഴിച്ചു.