| Sunday, 19th May 2013, 12:06 pm

പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം: 42 പോലീസുകാര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലഖ്‌നൗ: സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡയില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 42 പോലീസുകാര്‍ക്കെതിരെ കേസ്. ഖാലിദ് മുജാഹിദീന്‍ എന്നയാളാണ് ജയിലിലേക്ക് പോകുംവഴി മരണപ്പെട്ടത്.

ലഖ്‌നൗവില്‍ 2007 ല്‍ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് ഖലീദ് മുജാഹിദിനെ അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തിനെതിരെ തീവ്രവാദബന്ധവും ആരോപിച്ചിരുന്നു.

കോടതിയില്‍നിന്ന് ലഖ്‌നൗ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മുജാഹിദീന്റെ മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.[]

സംഭവത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം 42 പോലീസുകാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ഖാലിദ് മുജാഹിദിനെ കനത്ത സുരക്ഷയോടെയാണ് ലഖ്‌നൗ ജയിലില്‍നിന്ന് ഫൈസാബാദ് കോടതിയിലേക്ക് കൊണ്ടുപോയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി, എ ഡി ജി പി, ഐ ജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

ഖാലിദ് അടക്കമുള്ളവര്‍ക്ക് എതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ ബരാബങ്കിയിലെ കോടതി തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more