മുംബൈ: മഹാരാഷ്ട്രയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭയില്‍ 42ല്‍ 41 പേരും കോടിപതികള്‍. ‘അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോം’ പുറത്ത് വിട്ട കണക്കു പ്രകാരം മന്ത്രിസഭയില്‍ 41 പേരും 22 കോടിയിലധികം ആസ്തിയുള്ളവരാണ്. വ്യക്തികളുടെ ക്രിമിനല്‍, സാമ്പത്തിക പശ്ചാത്തലവും ‘അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ്’പുറത്തു വിട്ട കണക്കില്‍ പരിശോധിക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തെഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ സ്വത്ത് വിവരങ്ങള്‍ ലഭ്യമല്ല. 2014ലെ മന്ത്രിസഭയോട് താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 82 ശതമാനം പേരും കോടിപതികളാണ്.
കോണ്‍ഗ്രസിന്റെ വിശ്വജിത്ത് കാദത്തിനാണ് കണക്കുകള്‍ പ്രകാരം കൂടുതല്‍ ആസ്തി. 216 കോടി രൂപയാണ് വിശ്വജിത്ത് കാദത്തിന്റെ ആസ്ഥി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജിത്ത് പവാറിന് 75 കോടി രൂപയുടെ ആസ്തിയുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.സി.പിയുടെ രാജേഷ് ടോപ്പിന് 53 കോടി രൂപയാണ് ആസ്തി. എന്‍.സി.പിയുടെ എം.എല്‍.എ അദിഥി താത്്ക്കറെ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ട സഭയില്‍ കോടിപതിയല്ലാത്തത്. 39 ലക്ഷം രൂപയുടെ ആസ്തിയുള്ള അദിഥി ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്.