| Thursday, 25th June 2015, 10:16 am

പോലീസുകാര്‍ വേട്ട തുടരുകയും ഇരകള്‍ ജീവന് വേണ്ടി കേഴുകയും ചെയ്ത നൂറു ദിവസങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സായുധസമരം നടത്തുന്നതിന്  സാങ്കേതികമായി വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലെന്നാണ് ചാരുമജുംദാറുടെ കാഴ്ചപ്പാട്. ആയുധമൊന്നുമല്ല രാഷ്ട്രീയമായ തയ്യാറെടുപ്പും സന്നദ്ധതയുമാണ് പരമപ്രധാനം എന്നതായിരുന്നു ചാരുമജുംദാര്‍ ലൈന്‍. മാത്രമല്ല ആദ്യഘട്ടത്തില്‍ നാടന്‍ ആയുധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് സായുധസമരം നടത്തേണ്ടതെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. ചാരുമജുംദാറുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയമായി വലിയ പ്രാഗത്ഭ്യമുള്ളതായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നു. ആയതിനാല്‍ എതാക്രമണത്തിനും സഖാക്കള്‍ എപ്പോഴും തയ്യാറായിരുന്നു.

#അടിയന്തിരാവസ്ഥക്ക് നാല്‍പ്പത് വയസ്സ്

| ഒപ്പിനിയന്‍ | സജീവന്‍ അന്തിക്കാട്‌ |

1975 ജൂണിലെ  അടിയന്തിരാവസ്ഥ പ്രാഖ്യാപന പ്രകമ്പനത്താല്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഞെട്ടിയുലഞ്ഞെങ്കിലും  നക്‌സലൈറ്റുകളില്‍ അത് തെല്ലും ആശങ്ക ഉളവാക്കിയില്ല, ഇന്ത്യന്‍ ജനാധിപത്യം കപടവും പൊള്ളയുമാണെന്ന് വിലയിരുത്തി പണ്ടേ ഒളിവില്‍ കഴിഞ്ഞു പോന്ന അവര്‍ക്ക്  അടിയന്തിരാവസ്ഥാ പ്രാഖ്യാപനം കേട്ടപ്പോള്‍ തോന്നിയത് സന്തോഷം മാത്രമാണ് . ആ സന്തോഷത്തിനു പ്രധാനമായും രണ്ടു കാരണങ്ങള്‍ ആണുണ്ടായിരുന്നത്. ഒന്ന്, ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തല്‍ ശരിയായി. രണ്ട്, അടിയന്തിരാവസ്ഥയിലെ വ്യാപകവും കര്‍ക്കശവുമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഇന്ത്യന്‍ വിപ്ലവത്തിനു ഇന്ധനമായിരിക്കും.

ചാരുമജുംദാര്‍ ലൈനില്‍ തന്നെയായിരുന്നു അപ്പോഴും കേരളത്തിലെ നക്‌സലൈറ്റു പാര്‍ട്ടി. ഭരണകൂടത്തിനെതിരെയുള്ള സമരത്തെക്കാള്‍ ജന്മിത്തത്തിനെതിരെയുള്ള സമരമാണ് പ്രധാനം എന്നതായിരുന്നു ചാരുമജുംദാര്‍ ലൈന്‍. അടിയന്തിരാവസ്ഥ പ്രാഖ്യാപനത്തോടെ ഭരണകൂടം പ്രത്യക്ഷത്തില്‍ ജനശത്രുവായി മാറിയതിനാല്‍ അവര്‍ ആ ലൈനൊന്ന് പുനഃപരിശോധിക്കാനും മാറ്റം വരുത്താനും  തയ്യാറായി.

ജന്മിത്തത്തിനെതിരെയും ഭരണകൂടത്തിനെതിരെയും ഒരേ സമയം പോരാടുക എന്ന രണ്ടുലൈന്‍ സമര രീതിയിലേക്ക്  നക്‌സലൈറ്റുകള്‍  എത്തിച്ചേര്‍ന്നു. അതായത് ചാരുമജുംദാര്‍ ലൈന്‍ ഉറപ്പിക്കുന്നതിനായി വര്‍ഗ്ഗ ശത്രുക്കളായ ജന്മിമാര്‍ക്കെതിരെയുള്ള ഉന്‍മൂലനമടക്കമുള്ള ആക്രമണങ്ങള്‍ വീണ്ടും നടത്തുക . അതോടൊപ്പം തന്നെ അടിയന്തിരാവസ്ഥയെ വെല്ലുവിളിക്കുന്നതിനായി ഭരണകൂടത്തിന്റെ പ്രത്യക്ഷ പ്രതീകങ്ങളായ പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുക .

പാളിപ്പോയ ശ്രമങ്ങള്‍

സായുധസമരം നടത്തുന്നതിന്  സാങ്കേതികമായി വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലെന്നാണ് ചാരുമജുംദാറുടെ കാഴ്ചപ്പാട്. ആയുധമൊന്നുമല്ല രാഷ്ട്രീയമായ തയ്യാറെടുപ്പും സന്നദ്ധതയുമാണ് പരമപ്രധാനം എന്നതായിരുന്നു ചാരുമജുംദാര്‍ ലൈന്‍. മാത്രമല്ല ആദ്യഘട്ടത്തില്‍ നാടന്‍ ആയുധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് സായുധസമരം നടത്തേണ്ടതെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. ചാരുമജുംദാറുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയമായി വലിയ പ്രാഗത്ഭ്യമുള്ളതായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നു. ആയതിനാല്‍ എതാക്രമണത്തിനും സഖാക്കള്‍ എപ്പോഴും തയ്യാറായിരുന്നു.

പ്രധാനമായും തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളെ കേന്ദ്രീകരിച്ചാണ് പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. സകലതും പല കാരണങ്ങളാല്‍ പാളിപ്പോയെന്ന് മാത്രമല്ല പോലീസിന്റെ അതിഭീകര തേര്‍വാഴ്ച വരുത്തിവെക്കുകയും ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് മാത്രമായി നൂറ്റമ്പതോളം പേരെയാണ് അറസ്റ്റു ചെയ്തു മിസതടവുകാരായി വിയ്യൂര്‍ ജയിലിലടച്ചത്. അക്കാലത്തെ നക്‌സലൈറ്റു പാര്‍ട്ടിയുടെ പ്രാദേശികപ്രവര്‍ത്തകനും ഇപ്പോള്‍ റെഡ് ഫ്‌ലാഗ് നേതാവുമായ പി.സി. ഉണ്ണിചെക്കന്റെ കൈപ്പത്തി പോലീസ് വേട്ടക്കിടെ അറ്റുപ്പോയി എന്നതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ദാരുണമായ സംഭവം .

സംശയം തോന്നുന്നവരെ മുഴുവന്‍ പിടിച്ചു കൊണ്ട് വന്നു മര്‍ദ്ദിക്കുക എന്ന രീതിയാണ് പടിക്കല്‍ പ്രയോഗിച്ചിരുന്നത്. ഹെരോദാസ് ടെക്‌നിക് എന്ന് വേണമെങ്കില്‍ ഈ രീതിയെ വിളിക്കാവുന്നതാണ്. ബൈബിള്‍ കഥാപാത്രമായ   ഹെരോദാസ് കുഞ്ഞുജീസ്സസ്സിനെ  തേടിപ്പിടിച്ചു കൊല്ലാനുള്ള  ബുദ്ധിമുട്ടു കണക്കിലെടുത്ത് രാജ്യത്തെ അഞ്ചുവയസ്സിനു താഴെയുള്ള  എല്ലാ കുഞ്ഞുങ്ങളെയും കൊല്ലണമെന്നുള്ള കല്‍പ്പന പുറപ്പെടുവിച്ചിരുന്നതായി പറയുന്നണ്ടല്ലോ.

ജയറാം പടിക്കല്‍ എം. ബി ബി എസ് , സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ്

ജയറാം പടിക്കലിന് എം.ബി.ബി.എസ് പാശ്ചാത്തലമുണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്. അത് ശരിയാണെന്ന് കെ വേണുവടക്കം പലരും സാക്ഷ്യപ്പെടുത്തുന്നു.* പടിക്കല്‍ തന്റെ ശരീരശാസ്ത്ര വിഞ്ജാനം ശരിക്കും ഉപയോഗപ്പെടുത്തിയാണ് “ഉരുട്ടല്‍” ആവിഷ്‌ക്കരിക്കുന്നത്. അരക്കെട്ടിനു താഴെ മുട്ടിനു മുകളിലുള്ള തുട ഭാഗത്ത് മാംസളമായ ഭാഗങ്ങള്‍ മാത്രമാണുള്ളത്. കനപ്പെട്ട അവയവങ്ങള്‍ ഒന്നുമില്ല. ഈ ഭാഗം എത്ര ചതച്ചാലും ജീവഹാനി ഉണ്ടാകില്ല. മരം ചെത്തിമിനുക്കിയുണ്ടാക്കിയ മരമുലക്കയോ ഇരിമ്പുലക്കയോ വെച്ച് രണ്ടുപേര്‍ കയറി നിന്നോ ബലമായി അമര്‍ത്തിപ്പിടിച്ചോ ഉരുട്ടി ചതക്കുകയാണ് ചെയ്യുക. ഏതാനും തവണ ഉരുട്ടിക്കഴിഞ്ഞാല്‍ തന്നെ ആ ഭാഗം ചുവന്നു തുടുക്കും. അവിടെയൊരു ഈച്ച വന്നിരുന്നാല്‍  പോലും  പ്രാണന്‍ പോകുന്നത് പോലെ തോന്നും. ഉരുട്ടി തിണര്‍ത്ത തുട ഭാഗത്ത്  മുന കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ട് കുത്തിയാണ് ജയറാം പടിക്കല്‍ ഇരകളെ ചോദ്യം ചെയ്തിരുന്നത്.

1970 കാലത്തെ കുപ്രസിദ്ധമായ  തടങ്കല്‍ ക്യാമ്പുകള്‍ക്ക് ശേഷം അത്തരത്തിലുള്ളതും ഒരു പക്ഷെ അതിനെക്കാള്‍ ശക്തമായ നരപീഡനക്യാമ്പുകള്‍ ആരംഭിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ കാരണമായിത്തീര്‍ന്നു. പടിക്കല്‍ നക്‌സലൈറ്റു വേട്ടക്കു മാത്രമായി ഇടപ്പള്ളിയില്‍ ഒരു ക്യാമ്പ് തുറന്നു. കിളിമാനൂര്‍ ക്യാമ്പില്‍ തുടങ്ങിവെച്ച ഉരുട്ടല്‍ ഇടപ്പിള്ളി ക്യാമ്പിലെ പ്രധാന മര്‍ദ്ദനോപാധിയായി മാറി.

സംശയം തോന്നുന്നവരെ മുഴുവന്‍ പിടിച്ചു കൊണ്ട് വന്നു മര്‍ദ്ദിക്കുക എന്ന രീതിയാണ് പടിക്കല്‍ പ്രയോഗിച്ചിരുന്നത്. ഹെരോദാസ് ടെക്‌നിക് എന്ന് വേണമെങ്കില്‍ ഈ രീതിയെ വിളിക്കാവുന്നതാണ്. ബൈബിള്‍ കഥാപാത്രമായ   ഹെരോദാസ് കുഞ്ഞുജീസ്സസ്സിനെ  തേടിപ്പിടിച്ചു കൊല്ലാനുള്ള  ബുദ്ധിമുട്ടു കണക്കിലെടുത്ത് രാജ്യത്തെ അഞ്ചുവയസ്സിനു താഴെയുള്ള  എല്ലാ കുഞ്ഞുങ്ങളെയും കൊല്ലണമെന്നുള്ള കല്‍പ്പന പുറപ്പെടുവിച്ചിരുന്നതായി പറയുന്നണ്ടല്ലോ.

ഏതാണ്ടതുപോലെ അടിയന്തിരാവസ്ഥ നല്‍കുന്ന അമിതാധികാരം ഉപയോഗപ്പെടുത്തി പടിക്കല്‍ ഇടതുപാര്‍ട്ടികളില്‍ ഉള്ളവരെയും നക്‌സലൈറ്റു അനുഭാവം ഉള്ളവരെന്നു നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നവരെയും മുഴുവന്‍ പിടിച്ചു കൊണ്ടുവന്നു ചതക്കാന്‍ തുടങ്ങി. ഇവരെയൊക്കെ തുടര്‍ച്ചയായി മര്‍ദ്ദിക്കുമ്പോള്‍ പോലീസിനു പരിചയമുള്ള ആരുടെയെങ്കിലും പേര് കിട്ടും. അങ്ങിനെ ഒന്നിനെ പുറകെ ഒന്നായി അനവധിപേരെ മര്‍ദ്ദിക്കുന്നതിനിടയില്‍ യഥാര്‍ഥത്തില്‍ നക്‌സലൈറ്റുകളുമായി ബന്ധമുള്ള ആരെയെങ്കിലും കിട്ടും. പിന്നെ അവരെ കേന്ദ്രീകരിച്ചായിരിക്കും മര്‍ദ്ദനം. അവരിലൂടെ നക്‌സലൈറ്റു കണ്ണികള്‍ കിട്ടാന്‍ ശ്രമിക്കും.

ഒരു ആള്‍ക്കൂട്ടത്തെത്തന്നെ  മര്‍ദ്ദിച്ചവശരാക്കി കൊണ്ട് അതില്‍ നിന്നും കുറ്റവാളികളെ കണ്ടെത്തുന്ന പടിക്കലിന്റെ പ്രാകൃത രീതി എത്രയോ സാധുക്കളുടെ നെഞ്ചിന്‍കൂടാണ് തകര്‍ത്തതെന്നതിനു യതാര്‍ത്ഥ കണക്കില്ല. ഏതായാലും  പല ആഴ്ചകള്‍ നീണ്ടുനിന്ന ഇത്തരം മര്‍ദ്ദനമുറകള്‍ മൂലം പ്രധാന നക്‌സലുകളൊക്കെ പടിക്കലിന്റെ വലയിലായി .

അടുത്തപേജില്‍ തുടരുന്നു

പേരാമ്പ്രക്ക് കിഴക്ക് ബാലുശ്ശേരിക്കു പോകുന്ന ബസ്സ് റൂട്ട് അവസാനിക്കുന്ന കൂരാച്ചുണ്ട് എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനാണ് ആക്രമണലക്ഷ്യമായി തെരഞ്ഞെടുത്തത്. കായണ്ണ പോലീസ് സ്റ്റേഷന്‍ എന്നാണതിന്റെ പേരെന്ന് ആക്ഷനില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ച ആര്‍ക്കും അന്നറിയാമായിരുന്നില്ല. ഫോണും വൈദ്യുതിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള ഒരു പോലീസ് സ്റ്റേഷനായിരുന്നു അത്. രാത്രി പത്തു മണി ആകുമ്പോഴേക്കും പെട്രോമാക്‌സ് അണച്ച് സെന്‍ട്രികള്‍ ഉറങ്ങും. അവിടെയുള്ള ഏക സിനിമാ തീയറ്ററില്‍ ഫസ്റ്റ് ഷോ മാത്രമേ ഉണ്ടാകാറുള്ളൂ. രാത്രി പത്തു മണിയോടെ ആ ചെറിയ ടൗണ്‍ വിജനമാകും

ഫോണുമില്ല കറണ്ടുമില്ല  കായണ്ണ ഉറപ്പിക്കുന്നു

പോലീസ് സ്റ്റേഷന്‍ ആക്രമണ പരാജയങ്ങള്‍ രാഷ്ട്രീയമായ വന്‍ തിരിച്ചടികള്‍ നക്‌സലൈറ്റു പാര്‍ട്ടിക്കുണ്ടാക്കി. സംഘടന പല ജില്ലകളിലും തകര്‍ന്നടിഞ്ഞു. കുറച്ചെങ്കിലും പേര്‍ അവശേഷിച്ചത് കണ്ണൂരും കോഴിക്കോടും മാത്രമായിരുന്നു. അവൈലബിള്‍ ആയ സംസ്ഥാനകമ്മിറ്റി രഹസ്യമായി ചേര്‍ന്ന് ഒരു പോലീസ് സ്റ്റേഷന്‍ ആക്രമണമെങ്കിലും വിജയകരമായി നടത്തേണ്ടതിന്റെ ആവശ്യകത വിലയിരുത്തി. പ്രസ്തുത ആക്രമണത്തിന്റെ കേന്ദ്രം കോഴിക്കോട് ജില്ലയെന്നും നിശ്ചയിക്കപ്പെട്ടു. ആക്രമണത്തിന്റെ ചുമതല അഥവാ കമാണ്ടര്‍ ഇന്‍ ചീഫ് ആയി കെ. വേണു തെരഞ്ഞടുക്കപ്പെട്ടു.

കോഴിക്കോട് ജില്ലയില്‍ നക്‌സലൈറ്റു പാര്‍ട്ടിക്ക് ഒരു ജില്ലാ കമ്മിറ്റി പോലും അന്നുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷന്‍ ആക്രമണം സംഘടിപ്പിക്കുന്നതിനായി ഒരു ജില്ലാ കമ്മിറ്റി പൊടുന്നനെ ഉണ്ടാക്കുകയാണ് വേണു ചെയ്തത്. പഠിപ്പുപേക്ഷിച്ച് ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ (യു ജി ) തയ്യാറുള്ള വിദ്യാര്‍ഥികളാണ് ഇതിനായി സ്വയം സന്നദ്ധരായി മുന്നോട്ടു വന്നത്. ആര്‍.ഈ.സി (1) യിലെ മിടുക്കനായ വിദ്യാര്‍ഥി മുരളി കണ്ണമ്പിള്ളി (2) തന്റെ കോളേജില്‍ നക്‌സലൈറ്റു അനുഭാവി ഗ്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നു.  മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന വാസുവും മടപ്പിള്ളി കോളേജിലെ സോമശേഖരനും (3) അവരുടെതായ സ്വാധീന മേഖലകളില്‍ പ്രവര്‍ത്തനനിരതരായിരുന്നു. ഇവരോടൊപ്പം ദാമുമാഷും ചേര്‍ന്നപ്പോള്‍ ജില്ലാകമ്മിറ്റിയായി.രണ്ടുമാസത്തെ ആസൂത്രണങ്ങള്‍ക്കൊടുവില്‍ 1976 ഫെബ്രുവരി 28നു ആക്ഷന്റെ തീയ്യതി നിശ്ചയിച്ചു.

പേരാമ്പ്രക്ക് കിഴക്ക് ബാലുശ്ശേരിക്കു പോകുന്ന ബസ്സ് റൂട്ട് അവസാനിക്കുന്ന കൂരാച്ചുണ്ട് എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനാണ് ആക്രമണലക്ഷ്യമായി തെരഞ്ഞെടുത്തത്. കായണ്ണ പോലീസ് സ്റ്റേഷന്‍ എന്നാണതിന്റെ പേരെന്ന് ആക്ഷനില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ച ആര്‍ക്കും അന്നറിയാമായിരുന്നില്ല. ഫോണും വൈദ്യുതിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള ഒരു പോലീസ് സ്റ്റേഷനായിരുന്നു അത്. രാത്രി പത്തു മണി ആകുമ്പോഴേക്കും പെട്രോമാക്‌സ് അണച്ച് സെന്‍ട്രികള്‍ ഉറങ്ങും. അവിടെയുള്ള ഏക സിനിമാ തീയറ്ററില്‍ ഫസ്റ്റ് ഷോ മാത്രമേ ഉണ്ടാകാറുള്ളൂ. രാത്രി പത്തു മണിയോടെ ആ ചെറിയ ടൗണ്‍ വിജനമാകും

സോമാശേഖരന്റെ പ്രാഥമിക നിരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച ഈ വിവരങ്ങള്‍   ഒന്നുകൂടി പരിശോധിച്ചുറപ്പിക്കാനായി കെ വേണു നേരിട്ട് തന്നെ സ്റ്റേഷന്‍ പരിസരത്തേക്കു പോയി. ടൗണില്‍ നിന്നും അല്‍പ്പം മാറിയായിരുന്നു സ്റ്റേഷന്‍. പിന്‍ഭാഗത്ത് ഒരു കുന്നിന്‍ ചരിവും അതിലാകെ റബ്ബര്‍ മരങ്ങളും. രാത്രികാലങ്ങളില്‍ നാലഞ്ചു പോലീസുകാര്‍ മാത്രമേ അവിടെ ഡ്യുട്ടിക്കുണ്ടാകൂ എന്നറിഞ്ഞതോടെ  ആക്ഷന്‍ ഉറപ്പിക്കപ്പെട്ടു .എല്ലാം കൊണ്ടും പറ്റിയ സ്ഥലം.

ആക്ഷന്‍ പ്ലാനിംഗ്

1976 ഫെബ്രുവരി 28 രാത്രി 12 മണിക്ക് ആക്ഷന്‍ നടത്തുവാന്‍ നിശ്ചയിച്ചു. പതിനഞ്ചുപേരടങ്ങുന്ന സ്‌ക്വാഡ് ചെറുകിട ആയുധങ്ങളുമായി വൈകീട്ട് ആറു മണിക്ക് മുന്‍പായി കൂരാച്ചുണ്ടില്‍ എത്തണമെന്ന് നിശ്ചയിച്ചു. കൂരാച്ചുണ്ട് തീരെ ചെറിയ ടൌണ്‍ ആയതിനാല്‍  ഇത്രയും ആളുകള്‍ ഒരുമിച്ചു കറങ്ങി നടക്കുന്നത് ആളുകളില്‍ സംശയം ജനിപ്പിക്കുമെന്നതിനാല്‍ എല്ലാവരും ഫസ്റ്റ് ഷോ സിനിമ കാണണമെന്നും നിശ്ചയിച്ചു. അതുകഴിഞ്ഞ് അടുത്തുള്ള ഒരു പാറക്കെട്ടില്‍ എല്ലാവരും സമ്മേളിക്കണം. അവിടെ വെച്ചായിരിക്കും ആക്ഷന്‍ സ്‌ക്വാഡിന്റെ ആദ്യ യോഗം.

പതിനഞ്ചു പേരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പതിമൂന്നു പേരെ എത്തിച്ചേര്‍ന്നുള്ളൂ. വടകരഭാഗത്തു നിന്ന്  സോമശേഖരന്‍, അച്യുതന്‍ , നാടകകൃത്ത് വി.കെ പ്രഭാകരന്‍, അശോകന്‍,  സുഗതന്‍ എന്നിവര്‍; പേരാമ്പ്രക്കടുത്തു നിന്ന് രാഘവന്‍, വത്സരാജന്‍, കൊച്ചുരാജന്‍ എന്നിവര്‍; ബാലുശ്ശെരിക്കടുത്തു നിന്ന്  അപ്പു , ഇവരെ കൂടാതെ ദാമു മാഷ് , കൃഷ്ണന്‍ (കൃഷ്‌ണേട്ടന്‍), ഭരതന്‍ (ഭരതേട്ടന്‍) എന്നിവരായിരുന്നു ആ പതിമൂന്നു പേര്‍. തീരുമാനിച്ചുറപ്പിച്ച പ്രകാരം എല്ലാവരും സിനിമക്ക് കയറി.

ആയുധം വേണ്ടാത്ത സായുധസമരം; ആക്ഷന്‍ സങ്കല്പം

ഗറില്ലാ ആക്രമണത്തിനു ഏറ്റവും അനുയോജ്യമായ ആയുധങ്ങള്‍ ഇന്നത്തെ പോലെ അന്നും റിവോള്‍വറുകളും നാടന്‍ ബോംബുകളും തന്നെ. അക്കാലത്ത് 250-300 രൂപ കൊടുത്താല്‍ നാടന്‍ റിവോള്‍വര്‍ ലഭിക്കുമായിരുന്നു. പക്ഷെ അത്രയും രൂപ സംഘടിപ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ പ്രധാനമായും ആശ്രയിച്ചത് നാടന്‍ ബോംബുകളെയാണ്. “സായുധ സമരത്തിനു ആയുധം പ്രധാനമല്ല , ഉണ്ടെങ്കില്‍ നല്ലത്” എന്ന ചാരുമജുംദാര്‍ ചിന്ത തന്നെയാണ് എല്ലാസ്‌ക്വാഡ്  അംഗങ്ങളെയും അപ്പോഴും നയിച്ചിരുന്നത്.

പതിനഞ്ചു പേരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പതിമൂന്നു പേരെ എത്തിച്ചേര്‍ന്നുള്ളൂ. വടകരഭാഗത്തു നിന്ന്  സോമശേഖരന്‍, അച്യുതന്‍ , നാടകകൃത്ത് വി.കെ പ്രഭാകരന്‍, അശോകന്‍,  സുഗതന്‍ എന്നിവര്‍; പേരാമ്പ്രക്കടുത്തു നിന്ന് രാഘവന്‍, വത്സരാജന്‍, കൊച്ചുരാജന്‍ എന്നിവര്‍; ബാലുശ്ശെരിക്കടുത്തു നിന്ന്  അപ്പു , ഇവരെ കൂടാതെ ദാമു മാഷ് , കൃഷ്ണന്‍ (കൃഷ്‌ണേട്ടന്‍), ഭരതന്‍ (ഭരതേട്ടന്‍) എന്നിവരായിരുന്നു ആ പതിമൂന്നു പേര്‍. തീരുമാനിച്ചുറപ്പിച്ച പ്രകാരം എല്ലാവരും സിനിമക്ക് കയറി.

പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു. അന്നൊരു ശിവരാത്രിയായിരുന്നതിനാല്‍ പതിവിനു വിപരീതമായി സെക്കണ്ട് ഷോ കൂടി ഉണ്ടായിരുന്നു. ആയതിനാല്‍ ഫസ്റ്റ് ഷോക്ക് ശേഷം ഭക്ഷണം കഴിച്ചു സെക്കണ്ട് ഷോ കൂടി കാണേണ്ടി വന്നു. രണ്ടുതവണ സിനിമക്ക് കയറിയെങ്കിലും ആരും സിനിമയൊന്നും കണ്ടില്ല. (ഏതു സിനിമയാണ് കണ്ടതെന്ന് പോലും പിന്നീടാര്‍ക്കും ഓര്‍മ്മയും ഉണ്ടായിരുന്നില്ല).

സിനിമ കഴിഞ്ഞതിനു ശേഷം മൂന്ന് സംഘങ്ങളായി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള പാറക്കെട്ടില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ആ പാറക്കെട്ടില്‍ വെച്ച് സ്‌ക്വാഡിന്റെ ആദ്യ യോഗം നടന്നു. സ്‌ക്വാഡ് തലവനായി കെ. വേണു ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും ആക്ഷന് തയ്യാറായി. ആക്രമണത്തിന്റെ മുന്‍നിര കെ. വേണുവും കൃഷ്‌ണേട്ടനും ഭരതനും ആകണമെന്ന് നിശ്ചയിച്ചു. സെന്‍ട്രിമാരെ കീഴ്‌പ്പെടുത്തുകയാണ് അവരുടെ കടമ. ബാക്കി വരുന്ന പോലീസുകാരെ അടുത്ത നാലുപേര്‍ കൈകാര്യം ചെയ്യണം. ബോംബുകള്‍ കൈവശമുള്ള രണ്ടുപേര്‍ മാറിനില്‍ക്കുകയും ആവശ്യമായി വന്നാല്‍ ഭയപ്പെടുത്താനായി അവ പൊട്ടിക്കുകയും വേണം. രണ്ടു പേര്‍ സെന്‍ട്രിമാരുടെ റൈഫിളുകള്‍ തട്ടിയെടുക്കണം. അകത്തുള്ള റൈഫിളുകള്‍ കൂടി എടുക്കാന്‍ പറ്റുമെങ്കില്‍ മുന്‍നിരക്കാര്‍ തന്നെ അത് ചെയ്യണമെന്നും നിശ്ചയിച്ചു .

അടുത്തപേജില്‍ തുടരുന്നു

സോമാശേഖരനും വേണുവും പിന്‍വാങ്ങി പുറത്തെ ഇരുട്ടിലേക്ക് നീങ്ങുമ്പോഴാണ് കൃഷ്‌ണേട്ടന്റെ നിലവിളി കേട്ടത്. ചെടികള്‍ക്കിടയില്‍ കൃഷ്‌ണേട്ടനും ഒരു പോലീസുകാരനും കിടന്നു പിടിവലി കൂടുകയായിരുന്നു. കൃഷ്‌ണേട്ടന്റെ ഒരു വിരല്‍ പോലീസുകാരന്‍ കടിച്ചു പിടിച്ചീട്ടുണ്ടായിരുന്നു (പിടിയിലകപ്പെട്ട കള്ളന്‍മാര്‍ കുതറി ഓടിപോകാതിരിക്കാന്‍ പോലീസുകാര്‍ ചെയ്യുന്ന പ്രാകൃത മുറ). അപ്പോഴേക്കും മറ്റൊരു പോലീസുകാരന്‍ റൈഫിള്‍ നിറച്ച് വെടിവെക്കാന്‍ തുടങ്ങിയിരുന്നു. ആ വെടിയുണ്ടകള്‍ക്കിടയിലൂടെ യാതൊരുവിധ കൂസലുമില്ലാതെ നടന്ന് വേണുവും സോമശേഖരനും വിരല്‍കടിച്ചുപിടിച്ച പോലീസുകാരനടുത്തെത്തി. അയ്യാളെ കത്തി കാട്ടി വിരട്ടി കൃഷ്‌ണേട്ടനെ മോചിപ്പിച്ചു മൂവരും അവിടെ നിന്നും കടന്നു.

ആക്ഷന്‍ എന്ന യാഥാര്‍ത്ഥ്യം

പോലീസ് സ്റ്റേഷന്റെ പൂമുഖത്ത് നിന്ന് എട്ടുപത്തടി അകലെ സ്‌ക്വാഡ് എത്തിയപ്പോള്‍ തന്നെ”ആരെടാ” എന്ന് ചോദിച്ചുകൊണ്ട് സെന്‍ട്രികള്‍ എഴുന്നേറ്റു. കെ വേണുവും കൃഷ്‌ണേട്ടനും മുന്നോട്ടു ചെന്ന് ഞങ്ങള്‍ നക്‌സലൈറ്റുകള്‍ ആണെന്നും അവരെ ഉപദ്രവിക്കാന്‍ ഉദ്ദേശമില്ലെന്നും കീഴടങ്ങിയാല്‍ മതിയെന്നും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. നക്‌സലൈറ്റുകളാണെന്നു  കേട്ടതോടെ ആ പോലീസുകാര്‍ ഞങ്ങളെ കൊല്ലുന്നേ, ഓടിവരണേ , രക്ഷിക്കണേ എന്നൊക്കെ അലമുറയിട്ട് കരയാന്‍ തുടങ്ങി.
ഇതിനിടെ സെന്‍ട്രിമാരുടെ റൈഫിളുകള്‍ ചിലര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. അപ്പോള്‍ സ്റ്റേഷനകത്ത് നിന്ന് ഒരു വലിയ വിളക്കുമായി മറ്റൊരു പോലീസുകാരന്‍ വന്നു. ആ വിളക്കിന്റെ പ്രകാശത്തില്‍ തങ്ങളുടെ സംഖ്യാബലം കുറവാണെന്ന് പോലീസുകാര്‍ മനസ്സിലാക്കുമെന്ന് മുന്‍കൂട്ടി കണ്ട വേണു ആ വിളക്ക് തല്ലി താഴത്തിട്ടു അണക്കാന്‍ ശ്രമിച്ചു. പക്ഷെ താഴെ വീണ വിളക്കിലെ മണ്ണെണ്ണ പരന്നു തീ ആളിക്കത്തുകയാണുണ്ടായത്.

വടി കൊണ്ട്  അത്  തല്ലിക്കെടുത്താന്‍ കുനിഞ്ഞ വേണുവിന്റെ നെറുകയില്‍ ഇരുമ്പ് കമ്പി കൊണ്ടുള്ള പോലീസുകാരന്റെ അടി വീണു കഴിഞ്ഞിരുന്നു. ഷര്‍ട്ടിലും മുഖത്തുമെല്ലാം ഒഴുകുന്ന രക്തവുമായി വേണു മുറ്റത്തേക്കു ചാടി. കൂടുതല്‍ റൈഫിളുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം പരാജയമായിരിക്കും എന്ന്  മനസ്സിലാക്കിയ വേണു പിന്‍വാങ്ങുവാന്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു.

സോമാശേഖരനും വേണുവും പിന്‍വാങ്ങി പുറത്തെ ഇരുട്ടിലേക്ക് നീങ്ങുമ്പോഴാണ് കൃഷ്‌ണേട്ടന്റെ നിലവിളി കേട്ടത്. ചെടികള്‍ക്കിടയില്‍ കൃഷ്‌ണേട്ടനും ഒരു പോലീസുകാരനും കിടന്നു പിടിവലി കൂടുകയായിരുന്നു. കൃഷ്‌ണേട്ടന്റെ ഒരു വിരല്‍ പോലീസുകാരന്‍ കടിച്ചു പിടിച്ചീട്ടുണ്ടായിരുന്നു (പിടിയിലകപ്പെട്ട കള്ളന്‍മാര്‍ കുതറി ഓടിപോകാതിരിക്കാന്‍ പോലീസുകാര്‍ ചെയ്യുന്ന പ്രാകൃത മുറ). അപ്പോഴേക്കും മറ്റൊരു പോലീസുകാരന്‍ റൈഫിള്‍ നിറച്ച് വെടിവെക്കാന്‍ തുടങ്ങിയിരുന്നു. ആ വെടിയുണ്ടകള്‍ക്കിടയിലൂടെ യാതൊരുവിധ കൂസലുമില്ലാതെ നടന്ന് വേണുവും സോമശേഖരനും വിരല്‍കടിച്ചുപിടിച്ച പോലീസുകാരനടുത്തെത്തി. അയ്യാളെ കത്തി കാട്ടി വിരട്ടി കൃഷ്‌ണേട്ടനെ മോചിപ്പിച്ചു മൂവരും അവിടെ നിന്നും കടന്നു.

പക്ഷെ ഈ മൂന്നുപേര്‍ക്കും  വഴി ഏതെന്നു നിശ്ചയമില്ലായിരുന്നു. അവര്‍ എങ്ങോട്ടോ നടന്നു. ഒരു പാടത്തിന്‍ കരയിലെ തോട്ടിലെ വെള്ളത്തില്‍ വേണു ഇതിനകം തന്റെ ചോരയില്‍ മുങ്ങിയ ഷര്‍ട്ട് കഴുകിയെടുത്തിരുന്നു. രണ്ടു മണിക്കൂറിലധികം അങ്ങിനെ നടന്ന് നേരം  പുലരാറായപ്പോള്‍ അവര്‍ ഒരു ചെറിയ ടൌണിലെത്തിച്ചേര്‍ന്നു.  അവിടെ പാര്‍ക്ക് ചെയ്തു കിടന്നിരുന്ന ബസ്സുകളുടെ ബോര്‍ഡ് വായിച്ചപ്പോള്‍ തങ്ങള്‍ പുറപ്പെട്ടിടത്തു തന്നെയാണ് എത്തിയിരിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യമായി. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. പാടത്തിലൂടെയും പറമ്പിലൂടെയുമുള്ള യാത്ര. വൈകീട്ട് മൂന്നു മണിയോടെ കോഴിക്കോട് നഗരത്തിനടുത്ത് അവരെത്തിച്ചേര്‍ന്നു . അവിടെ നിന്ന് ബസ്സ് കയറി നഗരത്തിലും.

ചാത്തമംഗലത്ത് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യുട്ട്  നടത്തിയിരുന്ന കാനങ്ങാട്ട് രാജന്‍ അന്ന് നക്‌സലൈറ്റു പാര്‍ട്ടിയുടെ അനുഭാവി ആയിരുന്നു. രാജന്‍ വഴി മെഷീന്‍ റിപ്പയര്‍ ചെയ്യിച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ല എന്ന കണക്കുകൂട്ടലില്‍ അയാളെ ആ ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു. കൊഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള ഒരു കടയിലാണ് രാജന്‍ അതേല്‍പ്പിച്ചിരുന്നത്. അതെങ്ങിനെയെങ്കിലും നന്നാക്കി വാങ്ങണം എന്ന പദ്ധതി ആസൂത്രണം ചെയ്ത് വേണു ഫാറൂഖ് കോളേജിനടുത്തുള്ള സോമന്‍ എന്ന സഖാവിന്റെ വീട്ടിലേക്കും സോമശേഖരന്‍ ആര്‍.ഇ.സി കോളേജ് ഭാഗത്തേക്കും പോയി .

ഇങ്കിലാബ് ചതിക്കുന്നു

പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വരില്ലെന്ന് ഉറപ്പുള്ളതിനാല്‍ പാര്‍ട്ടി മുഖപത്രമായ  ഇങ്കിലാബ് പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശമാണ് വേണുവിന്റെയും സോമാശേഖരന്റെയും മനസ്സിലുണ്ടായിരുന്നത്. ഇങ്കിലാബ് പ്രസിദ്ധീകരിക്കാനായി വാങ്ങിയിരുന്ന ഒരു സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ വയനാട്ടില്‍ വെച്ചുണ്ടായ പോലീസ് വേട്ടയില്‍ നഷ്ട്ടപെട്ടു പോയിരുന്നു. മുരളി കണ്ണംബിള്ളി കഠിനമായി പരിശ്രമിച്ച് വേറൊരെണ്ണം സംഘടിപ്പിച്ചിരുന്നു. മുരളിയുടെ സുഹൃത്തും ആര്‍.ഇ.സിയിലെ സഹപാഠിയുമായിരുന്ന ജോണ്‍ പോളാണ് (5) മുരളിയെ ഇക്കാര്യത്തില്‍ സഹായിച്ചത്. എന്നാല്‍ മെഷീന് എന്തോ തകരാരുണ്ടായിരുന്നതിനാല്‍ റിപ്പയര്‍ ആവശ്യമായിരുന്നു.

ചാത്തമംഗലത്ത് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യുട്ട്  നടത്തിയിരുന്ന കാനങ്ങാട്ട് രാജന്‍ അന്ന് നക്‌സലൈറ്റു പാര്‍ട്ടിയുടെ അനുഭാവി ആയിരുന്നു. രാജന്‍ വഴി മെഷീന്‍ റിപ്പയര്‍ ചെയ്യിച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ല എന്ന കണക്കുകൂട്ടലില്‍ അയാളെ ആ ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു. കൊഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള ഒരു കടയിലാണ് രാജന്‍ അതേല്‍പ്പിച്ചിരുന്നത്. അതെങ്ങിനെയെങ്കിലും നന്നാക്കി വാങ്ങണം എന്ന പദ്ധതി ആസൂത്രണം ചെയ്ത് വേണു ഫാറൂഖ് കോളേജിനടുത്തുള്ള സോമന്‍ എന്ന സഖാവിന്റെ വീട്ടിലേക്കും സോമശേഖരന്‍ ആര്‍.ഇ.സി കോളേജ് ഭാഗത്തേക്കും പോയി .

പിറ്റേന്ന്, ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഇസ്മായിലിന്റെ ലോഡ്ജു മുറിയില്‍ വേണുവും സോമാശേഖരനും വീണ്ടും കണ്ടുമുട്ടി. ആര്‍.ഇ.സിയിലും പരിസരപ്രദേശങ്ങളിലും പോലീസ് തേര്‍വാഴ്ച നടക്കുകയാണെന്ന വാര്‍ത്തയുമായാണ് സോമശേഖരന്‍ എത്തിയിരുന്നത്. കൂടെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന വാസുവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍.ഇ.സിയില്‍ നിന്ന് പൊലീസ് ആരെയെങ്കിലും അറസ്റ്റു ചെയ്‌തോ എന്നൊന്നും ഒരുധാരണയും അവര്‍ക്കുണ്ടായിരുന്നില്ല. വാസുവിന്റെ സഹായത്തോടെ സൈക്ലോസ്‌റ്റൈല്‍ മെഷീന്‍  തിരിച്ചെടുക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു സോമശേഖരന്‍ മലപ്പുറത്ത് കല്പ്പകഞ്ചെരിയിലെ ഉദ്യോഗസ്ഥ സുഹൃത്ത് പ്രഭാകരന്റെ ലോഡ്ജിലെക്കും വേണുവും വാസുവും അങ്ങാടിപ്പുറത്തേക്കും പുറപ്പെട്ടു.

അടുത്തപേജില്‍ തുടരുന്നു

മുരളികണ്ണമ്പിള്ളിയെ തപ്പി പോലീസ് കാമ്പസിന് പുറത്തും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. മുരളിയുടെ മുറിയില്‍ നിന്നും മുദ്രാവാക്യങ്ങള്‍ അച്ചടിച്ച പോസ്റ്ററുകളും മാഗസിനുകളും മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങളും (7) അവര്‍ക്ക് കിട്ടി. മുരളിയെ മാത്രം കിട്ടിയില്ല.

മുരളി കണ്ണമ്പള്ളി അടുത്തകാലത്ത് അറസ്റ്റിലായപ്പോള്‍

ആര്‍.ഇ.സിയില്‍ സംഭവിച്ചത്

സ്റ്റേഷന്‍ ആക്രമണത്തിന്റെ ആദ്യ ഇമ്പാക്റ്റ് റിജിയണല്‍ എഞ്ചിനീയറിങ്ങ് കോളെജു പരിസര പ്രദേശങ്ങളില്‍ തന്നെ ആയിരുന്നു. പിറ്റേന്ന്  രാത്രി തന്നെ കാനങ്ങാട്ട് രാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നടന്ന ചരിത്ര സംഭവങ്ങളെ കേടായ ആ സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ നിര്‍ണ്ണയിച്ചു. ആരൊക്കൊയോ കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ആര്‍.ഇ.സിയിലുമെത്തി. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ പോലീസ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കുട്ടികളോട് കതകടച്ചു കുറ്റിയിടാന്‍ പറഞ്ഞു. ഭയന്ന് വിറച്ച കുട്ടികള്‍ ഈ വിവരം പുറത്തു പറയാന്‍ തന്നെ ദിവസങ്ങള്‍ എടുത്തെന്ന്  അദ്ധ്യാപകന്‍  ഡോ എം. പി ചന്ദ്രശേഖരന്‍.(6) പിന്നീട് ചരിത്രമായ പി. രാജന്‍, ഹോസ്റ്റല്‍ മെസ്സ് ജീവനക്കാരും രാജന്റെ സുഹൃത്തുക്കളുമായ കോരു, ഗംഗാധരകുറുപ്പ്  എന്നിവരും ചാലി, ജോണ്‍ കെ പോള്‍ എന്നീ സഹപാഠികളും അറസ്റ്റിലായി.

കാമ്പസിന് തൊട്ടടുത്തുള്ള സൈഡ് റോഡിലുള്ള ഒരു പീടികക്കെട്ടിടത്തിലെ  രണ്ടു മുറികള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നു. മുരളി കണ്ണമ്പിള്ളി ആ മുറികള്‍  വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നു. ഇങ്കിലാബ് പത്രത്തിന്റെ ഒരു പ്രതി അവിടെവെച്ച്  പരമരഹസ്യമായി പ്രിന്റ് ചെയ്തു വിതരണം നടത്തിയിട്ടുണ്ടായിരുന്നു. മുരളിയുടെ സുഹൃത്തുക്കളായ ജോണ്‍ പോളും ചാലിയും പി. രാജനുമെല്ലാം അവിടെ വന്നു പോകുന്നുവെന്നതിനാല്‍ ആ മുറികള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന ലോഡ്ജായി  തന്നെ ആളുകള്‍ കരുതിപ്പോന്നു .

മുരളികണ്ണമ്പിള്ളിയെ തപ്പി പോലീസ് കാമ്പസിന് പുറത്തും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. മുരളിയുടെ മുറിയില്‍ നിന്നും മുദ്രാവാക്യങ്ങള്‍ അച്ചടിച്ച പോസ്റ്ററുകളും മാഗസിനുകളും മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങളും (7) അവര്‍ക്ക് കിട്ടി. മുരളിയെ മാത്രം കിട്ടിയില്ല.

മുരളി താമസിച്ചിരുന്ന മുറിയുടെ താഴെയുള്ള മുറിയിലാണ് ടാപ്പര്‍ രാജനും  സ്വീപ്പര്‍ ജോലി ചെയ്തിരുന്ന ഭാര്യ ദേവകിയും താമസിച്ചിരുന്നത് . ഹോസ്റ്റലിനടുത്തുള്ള ഒരു മരത്തിന്റെ ഒരു ചെറു ചില്ലയില്‍ ദേവകിയും വേറൊന്നില്‍ രാജനും ജീവിതമവസാനിപ്പിച്ചു.  പോലീസിന്റെ ചോദ്യം ചെയ്യല്‍ സഹിക്കാനാകാതെ ചെയ്ത കടുംകയ്യെന്നു ചിലര്‍ പ്രചരിപ്പിച്ചു.  ഇരുവരെയും പോലീസ് കൊന്നു കെട്ടിതൂക്കിയതാണെന്ന്  അവരെയറിയുന്ന നാട്ടുകാരും അടക്കം പറഞ്ഞു. പോലീസുകാര്‍ ദേവകിയെ ബലാത്സംഗം ചെയ്തതിനു ശേഷമാണ് കെട്ടിതൂക്കിയതെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച കാനങ്ങാട്ടു രാജന്‍ പറയുന്നു(8) .

ഒരു വാടകവീട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന ബാലകൃഷ്ണന്‍ ഇതിനു മുന്‍പും മൂന്നു തവണ വേണുവിന് അഭയം നല്‍കിയിരുന്നു. പിറ്റേന്ന് രാവിലെ വേണുവും വാസുവും ബി രാജീവന്റെ(9) മലപ്പുറത്തുള്ള വീട്ടിലെത്തി. സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ചുള്ള ചില ഊഹോപോഹങ്ങള്‍ രാജീവന്റെ ചെവിയിലും എത്തിയിരുന്നു. വേണു ആ വിവരം സ്ഥിരീകരിക്കുകയും രാജീവന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ തിരിച്ചെടുക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു.

അങ്ങാടിപ്പുറം ബാലകൃഷ്ണന്‍

ഈ സംഭവങ്ങളൊന്നും അറിയാതെയാണ് കെ വേണുവും വാസുവും അങ്ങാടിപ്പുറത്തെത്തുന്നത്. ബാലകൃഷ്ണനെ കാണുകയായിരുന്നു ലക്ഷ്യം. പെരിന്തല്‍മണ്ണ സര്‍വേ ഓഫീസ് ജോലിക്കാരനായിരുന്നു ബാലകൃഷ്ണന്‍. ഓഫീസ് ജോലി കഴിഞ്ഞുള്ള സമയം അയാള്‍ അങ്ങാടിപ്പുറത്തെ ബീഡിതോഴിലാളികളുടെ സഹകരണസംഘത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചു പോന്നു. വേണുവും വാസുവും എത്തുമ്പോള്‍  ബാലകൃഷ്ണന്‍ സംഘത്തില്‍ തന്നെയുണ്ടായിരുന്നു. സ്റ്റേഷനാക്രമണ വിവരമറിഞ്ഞ അയാള്‍  അത്യധികം സന്തോഷിക്കുകയും വേണുവിനും സോമനും തന്റെ വീട്ടില്‍ ഷെല്‍ട്ടര്‍ ഒരുക്കുകയും ചെയ്തു.

ഒരു വാടകവീട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന ബാലകൃഷ്ണന്‍ ഇതിനു മുന്‍പും മൂന്നു തവണ വേണുവിന് അഭയം നല്‍കിയിരുന്നു. പിറ്റേന്ന് രാവിലെ വേണുവും വാസുവും ബി രാജീവന്റെ(9) മലപ്പുറത്തുള്ള വീട്ടിലെത്തി. സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ചുള്ള ചില ഊഹോപോഹങ്ങള്‍ രാജീവന്റെ ചെവിയിലും എത്തിയിരുന്നു. വേണു ആ വിവരം സ്ഥിരീകരിക്കുകയും രാജീവന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ തിരിച്ചെടുക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു.

മെഷീന്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്ത കാനങ്ങാട്ടു രാജന്‍ പിടിക്കപ്പെട്ടീട്ടുണ്ടെങ്കില്‍ റിപ്പയര്‍ കടയുടെ മുന്നില്‍ പോലീസ് ഉണ്ടാകും. കാനങ്ങാട്ടു രാജന്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ മെഷീന്‍ എത്രയും വേഗം തിരിച്ചെടുക്കുകയും വേണം. എല്ലാ സാധ്യതയും മുന്‍കൂട്ടി കണ്ടതിനു ശേഷം മെഷീന്‍ തിരിച്ചെടുക്കാനായി വാസു സ്വയം സന്നദ്ധനായി. വാസു പിടിക്കപ്പെട്ടാല്‍ ആ വിവരം ഉടനടി അറിയിക്കാനായി മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ കോട്ടക്കല്‍ സ്വദേശി അച്ചു എന്ന വിദ്യാര്‍ഥിയെ രാജീവന്‍ ഏര്‍പ്പാടാക്കി. ബി. രാജീവന്‍ അന്ന് മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ  അധ്യാപകനായിരുന്നു.

ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. വാസു പിടിക്കപ്പെട്ടു. അകലെ മാറി നിന്ന് ഇതെല്ലാം കണ്ട അച്ചു ഉടനെ മടങ്ങിയെത്തി വിവരം വേണുവിനെയും രാജീവനെയും അറിയിച്ചു. വാസുവിന്റെ മൊഴിയിലൂടെ പോലീസ് രാജീവന്റെ വീട്ടില്‍ എത്തുമെന്ന് കണക്കുകൂട്ടിയ വേണു  പ്രതികൂല സാഹചര്യം എങ്ങിനെ മറികടക്കും എന്ന് രാജീവനുമായി ചര്‍ച്ച ചെയ്തു. രാജീവന്‍ അസാമാന്യ മനസാന്നിധ്യമുള്ള വ്യക്തിയായിരുന്നു. ഒരു പഴയ നമ്പൂതിരി കുടുംബമുപേക്ഷിച്ചു വന്ന സാവിത്രിയുമായുള്ള രാജീവന്റെ മിശ്ര വിവാഹം കഴിഞ്ഞീട്ട് അധികം കാലമായിട്ടുണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ സാവിത്രിക്കു ആശ്രയമില്ലാതെ വരും എന്നുറപ്പുള്ള ആ പ്രതിസന്ധിയിലും ആ ദമ്പതികള്‍ വേണുവിനോട് പറഞ്ഞു; ” എന്തും വരട്ടെ, നേരിടാം.”

അടുത്തപേജില്‍ തുടരുന്നു

കക്കയത്ത് കെ.എസ്.ഇ.ബി.യുടെ നിരോധിതമേഖലയില്‍ വൈദ്യുതി ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ച് ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും സംയുക്തമായി സംഘടിപ്പിച്ച ചോദ്യംചെയ്യല്‍ തടവറയാണ് കക്കയം ക്യാമ്പായി പിന്നീടറിയപ്പെട്ട തടവറ. കിടത്താനുള്ള ബെഞ്ച്, മുറുക്കികെട്ടാനുള്ള കയര്‍, ഉരുട്ടാനുള്ള ഇരുമ്പുലക്ക, മരമുലക്ക, ചുവന്നു വീര്‍ത്ത തുടയില്‍  കുത്തിയിറക്കാന്‍ കൂര്‍പ്പിച്ച പെന്‍സില്‍, നിലവിളിക്കുമ്പോള്‍ വായില്‍ കുത്തിതിരുകാന്‍ കുറച്ചു തുണി, പുലിക്കോടന്‍, ലക്ഷ്മണ, ജയറാം പടിക്കല്‍, മധുസൂദനന്‍, മുരളീകൃഷ്ണ ദാസ്, വേലായുധന്‍, ബീരാന്‍, ജയരാജ് , ലോറന്‍സ്, അബൂബക്കര്‍, ബാലഗോപാലന്‍, വി.ടി തോമസ്…. ഇതൊക്കെ ചേര്‍ന്നാല്‍ കക്കയം ക്യാമ്പായി.

രക്തസാക്ഷികള്‍  വിപ്ലവത്തിനും ഭരണകൂടത്തിനും

വേണു അവിടെ നിന്ന് നേരെ വീണ്ടും പോയത് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കാണാനാണ്. വാസു ബാലകൃഷ്ണന്റെ പേര് പോലീസിനു വെളിപ്പെടുത്താനിടയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു പറയാനായി ഉദ്ദേശിച്ച്. വേണു ചെല്ലുമ്പോള്‍ സഹകരണ സംഘത്തിലെ കണക്കുകള്‍ ശരിയാക്കുന്ന ജോലിയിലായിരുന്നു ബാലകൃഷ്ണന്‍. ജോലി കഴിഞ്ഞു രാത്രി അവര്‍ ഒരു രഹസ്യവഴിയിലൂടെ ബാലകൃഷ്ണന്റെ വീട്ടിലേക്ക് പോയി. ഒരുപാടം മുറിച്ചു കടന്നുള്ള വഴി. പാടത്തേക്കിറങ്ങും മുന്‍പ് തന്നെ രണ്ടു ചെറുപ്പക്കാര്‍ ഓടിവന്നു പോലീസ് വീട് വളഞ്ഞിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇരുട്ടിലൂടെ അവര്‍ വീട് നില്‍ക്കുന്ന ഭാഗത്തേക്ക്   നോക്കിയപ്പോള്‍ സേര്‍ച്ച് ലൈറ്റുകള്‍ തലങ്ങും വിലങ്ങും മിന്നിമറയുന്നത് കണ്ടു .

ബാലകൃഷ്ണന്‍ ഒളിവില്‍ പോകേണ്ട സമയമായെന്നും വീട്ടില്‍ ഇനി പോകരുതെന്നും  വേണു നിര്‍ദ്ദേശിച്ചു. പോലീസിന്റെ കണ്ണില്‍ പെടാതെ  അവര്‍ നിലമ്പൂര്‍ക്കുള്ള റയില്‍വേ ട്രാക്കിലൂടെ നടന്ന് പട്ടിക്കാട് എന്ന സ്ഥലത്തെത്തി. അവിടെ അനുഭാവികളായുണ്ടായിരുന്ന അബ്ദുല്‍ അസ്സീസ്സിനെയും കൂട്ടുകാരെയും കണ്ടെത്തി. ഭാര്യയേയും കുട്ടികളെയും ഭാര്യവീട്ടില്‍ കൊണ്ടുചെന്നാക്കാന്‍  ഏതെങ്കിലും സുഹൃത്തിനെ ഏര്‍പ്പാടാക്കണം എന്ന ഉദ്ദേശ്യത്തില്‍ ബാലകൃഷ്ണന്‍ അങ്ങാടിപ്പുറത്തേക്ക് തിരിച്ചു പോയി.
വീണ്ടും കണ്ടുമുട്ടാനുള്ള സ്ഥലവും സമയവും നിശ്ചയിച്ചു വേണുവിനെ പിരിഞ്ഞ ബാലകൃഷ്ണന്‍ മുന്‍ധാരണയില്‍ നിന്ന് വ്യത്യസ്തമായി വീട്ടിലേക്ക് പോയി പിടിക്കപ്പെട്ടു.

മലപ്പുറം ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചുള്ള രണ്ടു മൂന്ന് ദിവസത്തെ ഭീകര മര്‍ദ്ദനത്തിനും ചോദ്യം ചെയ്യലിനും ശേഷം ബാലകൃഷ്ണന്റെ  കക്കയം ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. അങ്ങാടിപ്പുറത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു നക്‌സലൈറ്റ് കണ്ണിയായ പ്രഭാകരന്‍ മാസ്റ്ററും ഒപ്പം ഉണ്ടായിരുന്നു . അകമ്പടിയായി ഒരു ഡി.വൈ.എസ്.പിയും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കുറച്ചു പോലീസുകാരും. ആ യാത്രക്കിടക്ക്  അസാധാരണവും അത്ഭുതകരവുമായ ഒരു സാഹസികകൃത്യത്തിന് കേരള ചരിത്രം സാക്ഷിയായി . ബീഡി വലിക്കാനെന്ന ഭാവേനെ  ഒരു തീപ്പെട്ടി ഉരച്ച്  പോലീസ് വണ്ടിയിലുണ്ടായിരുന്ന പെട്രോള്‍ ടിന്‍ തട്ടിമറിച്ചിട്ട് ബാലകൃഷ്ണന്‍ അതിന് തീ കൊടുത്തു. തത്സമയം തന്നെ മുന്‍സീറ്റിലിരുന്ന ഡി.വൈ.എസ്.പിയെ ആളുന്ന തീയിന്നു മുകളിലൂടെ വട്ടം കെട്ടിപ്പിടിക്കുകയും ചെയ്തു. രണ്ടുപേരും ആ തീയില്‍ വെന്തമര്‍ന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പോലീസുകാര്‍ക്കും പൊള്ളലേല്‍ക്കുകയും ചെയ്തു.

ഉയരുന്ന നിലവിളികള്‍ അനന്തതയിലേക്ക് നീളാത്ത ഇടം

കക്കയത്ത് കെ.എസ്.ഇ.ബി.യുടെ നിരോധിതമേഖലയില്‍ വൈദ്യുതി ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ച് ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും സംയുക്തമായി സംഘടിപ്പിച്ച ചോദ്യംചെയ്യല്‍ തടവറയാണ് കക്കയം ക്യാമ്പായി പിന്നീടറിയപ്പെട്ട തടവറ. കിടത്താനുള്ള ബെഞ്ച്, മുറുക്കികെട്ടാനുള്ള കയര്‍, ഉരുട്ടാനുള്ള ഇരുമ്പുലക്ക, മരമുലക്ക, ചുവന്നു വീര്‍ത്ത തുടയില്‍  കുത്തിയിറക്കാന്‍ കൂര്‍പ്പിച്ച പെന്‍സില്‍, നിലവിളിക്കുമ്പോള്‍ വായില്‍ കുത്തിതിരുകാന്‍ കുറച്ചു തുണി, പുലിക്കോടന്‍, ലക്ഷ്മണ, ജയറാം പടിക്കല്‍, മധുസൂദനന്‍, മുരളീകൃഷ്ണ ദാസ്, വേലായുധന്‍, ബീരാന്‍, ജയരാജ് , ലോറന്‍സ്, അബൂബക്കര്‍, ബാലഗോപാലന്‍, വി.ടി തോമസ്…. ഇതൊക്കെ ചേര്‍ന്നാല്‍ കക്കയം ക്യാമ്പായി.

ചേളാരി എന്ന സ്ഥലത്തുവെച്ച് അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ കത്തിയെരിയുമ്പോള്‍ കക്കയം ക്യാമ്പില്‍  കായണ്ണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പോലീസ് ജീപ്പില്‍ വരിവരിയായി എത്തി കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങുകയായിരുന്നു. തോന്നുന്ന സമയം തോന്നുന്ന ആളുകളെ പിടിച്ചു കൊണ്ട് വരിക എന്നതായിരുന്നു രീതി. പി രാജന്റെ അറസ്റ്റ് ആ രീതിയുടെ കൃത്യമായ ഉദാഹരണമായി പിന്നീട് തെളിഞ്ഞു(10) ഇരുമ്പുലക്ക കൊണ്ടുള്ള  അതിഭീകരമായ ഉരുട്ടലിന് ശേഷമുള്ള ചോദ്യം ചെയ്യലിനിടെ   പുലിക്കോടന്റെ  ബൂട്‌സിട്ട കാലുകൊണ്ടുള്ള  ഒരൊറ്റ ചവിട്ടിന്   പി രാജന്‍ അന്ത്യശ്വാസം വലിച്ചു . അതുകൊണ്ടൊന്നും ക്യാമ്പിലെ മര്‍ദ്ദനത്തിനു കുറവുണ്ടായില്ലെന്ന് രാജന്റെ തൊട്ടടുത്ത ബഞ്ചില്‍  ഉരുട്ടലിനു വിധേയനായ രാജന്‍വധ കേസ്സ് സാക്ഷി കാനങ്ങോട്ടു രാജന്‍.

തൃശ്ശൂരില്‍ മാര്‍ക്‌സിസ്റ്റ് നേതാവായ വി അരവിന്ദാക്ഷനായിരുന്നു ആതിഥേയന്‍ . വേണു സ്വയം പരിചയപ്പെടുത്തി അഭയം ചോദിക്കുകയാണ് യഥാര്‍ഥത്തില്‍  ഉണ്ടായത്. മുന്‍പരിചയമില്ലാതിരുന്നീട്ടും രാഷ്ട്രീയമായ വിയോജിപ്പുണ്ടായീട്ടും പോലീസ് തിരയുന്ന ഒരു തീവ്രവിപ്ലവകാരിക്ക് രാത്രി തങ്ങാന്‍ സ്വന്തം വീട്  തന്നെ കൊടുക്കാന്‍ മാത്രമുള്ള പ്രതിഷേധം രാഷ്ട്രീയബോധമുള്ളവര്‍ക്ക് അക്കാലത്ത് അടിയന്തിരാവസ്ഥക്കെതിരെ ഉണ്ടായിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ സംഭവം.

ഈച്ചര വാരിയര്‍

ഒന്നുമറിയാതെ വേണു, അറസ്റ്റിലാകുന്ന ആതിഥേയര്‍

വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബി രാജീവന്റെ വീട്ടില്‍ പോലീസെത്തി. വേണു വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തില്‍  ഒരു സംഘം പോലീസുകാരാണ് രാജീവന്റെ വീട്ടില്‍ തമ്പടിച്ചത്. രാജീവനും സാവിത്രിയും കുറെ ദിവസം വീട്ടു തടങ്കലിലായി.
രാജീവന്റെ വീട്ടിലെ പോലീസ് സാന്നിധ്യം മനസ്സിലാക്കി തന്ത്രപരമായി രക്ഷപ്പെട്ട  വേണു പിന്നീടു പോയത് സോമശേഖരനെ  തേടി കല്‍പ്പകഞ്ചേരിക്കാണ്.

ഇതിനകം പോലീസ് സോമശേഖരനെ പിടികൂടികഴിഞ്ഞിരുന്നു. അയ്യാളെയും,  ഷെല്‍ട്ടറൊരുക്കിയ സുഹൃത്ത് പ്രഭാകരനെയും കക്കയത്തേക്കയച്ചു വേണുവിനായി പോലീസ് ഒരു ചായക്കടയില്‍ കാത്തിരുന്നു. അവര്‍ പ്രതീക്ഷിച്ച പോലെ വേണു ചായക്കടയിലെത്തി സോമശേഖരനെ തിരക്കി.   ചായക്കടക്കാരന്‍  സോമാശേഖരന്റെ  അറസ്റ്റു വിവരം വേണുവിനെ അറിയിച്ചപ്പോള്‍  അയ്യാളുടെ ശബ്ദത്തില്‍ അസാധാരണമായ  വിറയലും പരിഭ്രമവും ശ്രദ്ധിച്ച വേണു  രണ്ടാമതൊന്നാലോചിക്കാതെ അവിടെ നിന്നും  ഓടി. പിന്നാലെ പോലീസും. ആ ഓട്ടം കുറ്റിപ്പുറത്താണ് അവസാനിച്ചത്. അവിടെ നിന്ന് ഒരു ചായയും കുടിച്ച്  ബസ്സില്‍ തൃശ്ശൂര്‍ക്കും .

പി. ഗോവിന്ദപ്പിള്ള

തൃശ്ശൂരില്‍ മാര്‍ക്‌സിസ്റ്റ് നേതാവായ വി അരവിന്ദാക്ഷനായിരുന്നു ആതിഥേയന്‍ . വേണു സ്വയം പരിചയപ്പെടുത്തി അഭയം ചോദിക്കുകയാണ് യഥാര്‍ഥത്തില്‍  ഉണ്ടായത്. മുന്‍പരിചയമില്ലാതിരുന്നീട്ടും രാഷ്ട്രീയമായ വിയോജിപ്പുണ്ടായീട്ടും പോലീസ് തിരയുന്ന ഒരു തീവ്രവിപ്ലവകാരിക്ക് രാത്രി തങ്ങാന്‍ സ്വന്തം വീട്  തന്നെ കൊടുക്കാന്‍ മാത്രമുള്ള പ്രതിഷേധം രാഷ്ട്രീയബോധമുള്ളവര്‍ക്ക് അക്കാലത്ത് അടിയന്തിരാവസ്ഥക്കെതിരെ ഉണ്ടായിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ സംഭവം.

പിറ്റേന്ന് അഞ്ചുമണിക്ക് തന്നെ വേണു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സോമശേഖരനും വാസുവും പിടിക്കപ്പെട്ടതിനാല്‍ ഇങ്കിലാബ് പുറത്തിറക്കാനുള്ള വഴി അടഞ്ഞെന്ന് വേണു മനസ്സിലാക്കിയിരുന്നു. അടുത്ത പ്രതീക്ഷ ടി എന്‍ ജോയിയിലായിരുന്നു(11). സംഘടനയെ സംസ്ഥാന തലത്തില്‍ പുന സംഘടിപ്പിക്കുക എന്ന ചുമതലയുമായി  തിരുവനന്തപുരത്ത്  പ്രവര്‍ത്തിച്ചിരുന്ന ജോയിയെ എങ്ങിനെയെങ്കിലും കണ്ടെത്തണം എന്നതായിരുന്നു ഉദ്ദേശം.

അടുത്തപേജില്‍ തുടരുന്നു

അക്കാലത്ത്  പോലീസ് ഭീകരത ആരംഭിക്കാത്ത ഏക ജില്ല കണ്ണൂരായിരുന്നു.പാര്‍ട്ടി കണ്ണികള്‍ തേടി വേണു കണ്ണൂരിലെത്തി. സംസ്ഥാനകമ്മിറ്റി അംഗം അമീര്‍ അലിയുടെ സഹപ്രവര്‍ത്തകനായിരുന്ന രവിമാഷെ കണ്ടെത്തി. ഏതാനും ദിവസം കണ്ണൂരില്‍ നിന്ന് സംഘടനയെ സജീവമാക്കി. ഇങ്കിലാബ് പ്രസിദ്ധീകരിക്കാനുള്ള കല്ലച്ച് സംവിധാനം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ അമീര്‍ അലി ജയിലിലായിരുന്നു. ടിക്കറ്റെടുക്കാതെ ട്രയിനില്‍ യാത്ര ചെയ്തതിനുള്ള  രണ്ടു മാസത്തെ ശിക്ഷ.

ട്രൈയിനില്‍ നിന്നിറങ്ങി നേരെ ചെന്നത് പി ഗോവിന്ദപിള്ളയുടെ വീട്ടിലേക്കായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്നു അന്ന് പി.ജി. പി.ജിക്ക് ചിക്കന്‍ പോക്‌സ് വന്ന് മാറിയാതെ ഉണ്ടായിരുന്നുള്ളൂ. ഭാര്യ രാജമ്മക്ക് പകര്‍ന്നു കിട്ടിയിട്ടുമുണ്ട്. പകരുന്ന രോഗമായതിനാല്‍ ആരും വരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നില്ല. കുറെ നാളത്തേക്ക് വേറെ ഷെല്‍ട്ടര്‍ അന്വേഷിക്കേണ്ടെന്ന് പി.ജി വേണുവിനോട് പറഞ്ഞു.

ജോയ് തിരുവനന്തപുരത്തുണ്ടെങ്കില്‍  സംവിധായകന്‍ കെ.പി. കുമാരന്റെയോ ഭാഷ ഇന്‍സ്റ്റിട്ട്യുട്ടിലെ കൊച്ചു നാരായണന്റെയോ അടുത്ത് എത്താതെ പോകില്ലെന്ന്  വേണുവിനറിയാമായിരുന്നു. അവരെ പോയി കാണാന്‍  യുണിവേര്‍സിറ്റിയില്‍ ജോലി നോക്കിയിരുന്ന രാധാകൃഷ്ണനെ പി.ജി. ഏര്‍പ്പാടാക്കി. രാധാകൃഷ്ണന്റെ അന്വേഷണത്തില്‍ നിന്നുള്ള വിവരങ്ങളിലൂടെ ജോയി അറസ്റ്റ് ചെയ്യപ്പെട്ടീട്ടുണ്ടാകും എന്ന് മനസ്സിലാക്കിയ വേണു ആ വിവരം ജോയിയുടെ വീട്ടുകാരെ അറിയിക്കാനായി വീണ്ടും തൃശ്ശൂര്‍ക്ക് പോയി ജോയിയുടെ മൂത്തചേച്ചിയെ കണ്ടു .

വേണു തിരുവനന്തപുരത്തു നിന്നും പോയി അടുത്ത മാസം തന്നെ രാധാകൃഷ്ണന്‍ പോലീസ് പിടിയിലായി ക്രൂരമായ മര്‍ദ്ദനങ്ങളേറ്റ് വാങ്ങി .  അതിനെ തുടര്‍ന്ന് പി.ജിയും കൊച്ചുനാരായണനും അറസ്റ്റു ചെയ്യപ്പെട്ടു . വേണുവിനു അഭയം നല്‍കിയ കുറ്റത്തിന് പടിക്കല്‍ പി.ജിയെ ശിക്ഷിച്ചില്ലെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിജിയെ ശിക്ഷിച്ചു. ദേശാഭിമാനി പത്രാധിപസ്ഥാനത്തു നിന്നും അവര്‍ പി ജിയെ നീക്കി മൈസൂരില്‍ ഗവേഷണത്തിനു പറഞ്ഞയച്ചു.

ചാലക്കുടിയിലെ സഖാവ് ദേവസ്സി പരിചയപ്പെടുത്തി തന്ന എം.കെ രവീന്ദ്രന്‍ എന്ന എം.എ വിദ്യാര്‍ഥിയുടെ കൊച്ചി സര്‍വ്വകലാശാലയിലുള്ള ഹോസ്റ്റല്‍ ഷെല്‍ട്ടറാക്കി കഴിയുമ്പോഴാണ് യു.പി ജയരാജിനെ കുറിച്ച് വേണു ഓര്‍ക്കുന്നത്. നക്‌സലൈറ്റുകളോട് അനുഭാവം പുലര്‍ത്തുന്ന കഥകളെഴുതി ശ്രദ്ധെയനായി മാറിയ യു പി  തൃശ്ശിനാപ്പിള്ളിയിലെ ഓര്‍ഡിനന്‍സസ് എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത്, അവിടത്തെ ക്വാര്‍ട്ടെഴ്‌സിലായിരുന്നു താമസം. തമിഴ്‌നാട് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നു കരുതിയ വേണു അങ്ങോട്ട് പുറപ്പെടാന്‍ തീരുമാനിച്ചു . അതിന് മുന്‍പ് കണ്ണൂരില്‍ പോയി ജയില്‍മോചിതനായ അമീര്‍ അലിയോടൊപ്പം ചേര്‍ന്ന് ഇങ്കിലാബ് പ്രസിദ്ധീകരിച്ചു . ഇങ്കിലാബിന്റെ കുറെ കോപ്പികള്‍ തൃശ്ശൂരും ഏറണാകുളത്തും എത്തിച്ചതിനു ശേഷം മാത്രമാണ് വേണു ട്രിച്ചിയിലെക്കുള്ള വണ്ടി കയറുന്നത്.

കെ.എന്‍. രാമചന്ദ്രന്‍

കണ്ണൂര്‍ അന്ന് ശാന്തമായിരുന്നു?

അക്കാലത്ത്  പോലീസ് ഭീകരത ആരംഭിക്കാത്ത ഏക ജില്ല കണ്ണൂരായിരുന്നു.പാര്‍ട്ടി കണ്ണികള്‍ തേടി വേണു കണ്ണൂരിലെത്തി. സംസ്ഥാനകമ്മിറ്റി അംഗം അമീര്‍ അലിയുടെ സഹപ്രവര്‍ത്തകനായിരുന്ന രവിമാഷെ കണ്ടെത്തി. ഏതാനും ദിവസം കണ്ണൂരില്‍ നിന്ന് സംഘടനയെ സജീവമാക്കി. ഇങ്കിലാബ് പ്രസിദ്ധീകരിക്കാനുള്ള കല്ലച്ച് സംവിധാനം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ അമീര്‍ അലി ജയിലിലായിരുന്നു. ടിക്കറ്റെടുക്കാതെ ട്രയിനില്‍ യാത്ര ചെയ്തതിനുള്ള  രണ്ടു മാസത്തെ ശിക്ഷ.

അമീര്‍ അലി ശിക്ഷ  കഴിഞ്ഞു പുറത്തിറങ്ങുന്നത് വരെ ഇങ്കിലാബ് പ്രസിദ്ധീകരിക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ വേണു പിന്നെ അവിടെ നിന്നില്ല. സംസ്ഥാനത്ത് പാര്‍ട്ടിയെ പുന സംഘടിപ്പിക്കുക എന്നതിന്റെ ആവശ്യകത വേണുവിനെ വീണ്ടും തൃശ്ശൂരെത്തിച്ചു. അന്ന് കവി സച്ചിദാനന്ദന്‍ താമസിച്ചിരുന്നത് പുല്ലൂറ്റ് എന്ന സ്ഥലത്തായിരുന്നു. സച്ചിദാനന്ദന്‍ വഴി തൃശ്ശൂരിലെ സഖാക്കളുടെ വല്ലവിവരവും  കിട്ടുമോ എന്നറിയാന്‍ ശ്രമിച്ചു . പക്ഷെ സച്ചി നിസ്സഹായനായിരുന്നു. ആ കൂടിക്കാഴ്ചയുടെ ഓര്‍മ്മക്കായി  സച്ചിദാനന്ദന്‍  ഒരു കവിതയെഴുതി. “മാര്‍ച്ച് 29 കെ വേണുവിന്” എന്നായിരുന്നു ആ കവിതയുടെ പേര്.

സര്‍ക്കാരിന്റെ ആയുധ നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള  ക്വാര്‍ടെഴ്‌സിലാണ്  യു.പി ജയരാജ് താമസിച്ചിരുന്നത്. വേണു തന്റെ പാര്‍ട്ടി പേര് പറഞ്ഞാണ് യു.പി യെ പരിചയപ്പെട്ടത്.  സ്റ്റെഷനാക്രമണത്തില്‍ വേണുവിനോടൊപ്പം പങ്കെടുത്തിരുന്ന സംസ്ഥാന കമ്മിറ്റി അംഗം ദാമു മാഷ് അവിടെ ഒളിവില്‍ താമസിച്ചു പോയതെ ഉണ്ടായിരുന്നുള്ളൂ. ജൂണ്‍ 16ന് വീണ്ടും അവിടേക്ക് വരുമെന്ന് പറഞ്ഞാണ് മാഷ് പോയിരുന്നത്. ഒരു സംസ്ഥാന കമ്മിറ്റി അംഗം കൂടി അറസ്റ്റ് ചെയ്യപ്പെടാതെ പുറത്തുണ്ടെന്ന അറിവ്  വേണുവിനെ സന്തോഷിപ്പിച്ചു. രണ്ടു ദിവസം അവിടെ താസിച്ച വേണു ദാമുമാഷ് വരുമ്പോള്‍ വീണ്ടും വരാമെന്ന് പറഞ്ഞ് കൊച്ചിയിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും പോയി.

ഒടുവില്‍ ഇങ്കിലാബ് സാദ്ധ്യമാകുന്നു

ചാലക്കുടിയിലെ സഖാവ് ദേവസ്സി പരിചയപ്പെടുത്തി തന്ന എം.കെ രവീന്ദ്രന്‍ എന്ന എം.എ വിദ്യാര്‍ഥിയുടെ കൊച്ചി സര്‍വ്വകലാശാലയിലുള്ള ഹോസ്റ്റല്‍ ഷെല്‍ട്ടറാക്കി കഴിയുമ്പോഴാണ് യു.പി ജയരാജിനെ കുറിച്ച് വേണു ഓര്‍ക്കുന്നത്. നക്‌സലൈറ്റുകളോട് അനുഭാവം പുലര്‍ത്തുന്ന കഥകളെഴുതി ശ്രദ്ധെയനായി മാറിയ യു പി  തൃശ്ശിനാപ്പിള്ളിയിലെ ഓര്‍ഡിനന്‍സസ് എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത്, അവിടത്തെ ക്വാര്‍ട്ടെഴ്‌സിലായിരുന്നു താമസം. തമിഴ്‌നാട് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നു കരുതിയ വേണു അങ്ങോട്ട് പുറപ്പെടാന്‍ തീരുമാനിച്ചു . അതിന് മുന്‍പ് കണ്ണൂരില്‍ പോയി ജയില്‍മോചിതനായ അമീര്‍ അലിയോടൊപ്പം ചേര്‍ന്ന് ഇങ്കിലാബ് പ്രസിദ്ധീകരിച്ചു . ഇങ്കിലാബിന്റെ കുറെ കോപ്പികള്‍ തൃശ്ശൂരും ഏറണാകുളത്തും എത്തിച്ചതിനു ശേഷം മാത്രമാണ് വേണു ട്രിച്ചിയിലെക്കുള്ള വണ്ടി കയറുന്നത്.

ആയുധ നിര്‍മ്മാണശാലയും  ഷെല്‍ട്ടര്‍

സര്‍ക്കാരിന്റെ ആയുധ നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള  ക്വാര്‍ടെഴ്‌സിലാണ്  യു.പി ജയരാജ് താമസിച്ചിരുന്നത്. വേണു തന്റെ പാര്‍ട്ടി പേര് പറഞ്ഞാണ് യു.പി യെ പരിചയപ്പെട്ടത്.  സ്റ്റെഷനാക്രമണത്തില്‍ വേണുവിനോടൊപ്പം പങ്കെടുത്തിരുന്ന സംസ്ഥാന കമ്മിറ്റി അംഗം ദാമു മാഷ് അവിടെ ഒളിവില്‍ താമസിച്ചു പോയതെ ഉണ്ടായിരുന്നുള്ളൂ. ജൂണ്‍ 16ന് വീണ്ടും അവിടേക്ക് വരുമെന്ന് പറഞ്ഞാണ് മാഷ് പോയിരുന്നത്. ഒരു സംസ്ഥാന കമ്മിറ്റി അംഗം കൂടി അറസ്റ്റ് ചെയ്യപ്പെടാതെ പുറത്തുണ്ടെന്ന അറിവ്  വേണുവിനെ സന്തോഷിപ്പിച്ചു. രണ്ടു ദിവസം അവിടെ താസിച്ച വേണു ദാമുമാഷ് വരുമ്പോള്‍ വീണ്ടും വരാമെന്ന് പറഞ്ഞ് കൊച്ചിയിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും പോയി.

അടുത്തപേജില്‍ തുടരുന്നു

ജൂണ്‍ 16 ന് തന്നെ ജയരാജിന്റെ ക്വാര്‍ടെഴ്‌സിലെത്തിയ ദാമുമാഷ് വേണു വരുന്നത് ജൂണ്‍ 20 നാണെന്നറിഞ്ഞപ്പോള്‍  അന്നേക്കു തിരിച്ചു വരാമെന്ന് പറഞ്ഞ്  ബാന്ഗളൂരിലേക്ക് പോയി. ക്രൈം ബ്രാഞ്ച്  അവിടെ വെച്ച് അദ്ദേഹത്തെ പിടികൂടി. ട്രിച്ചിയില്‍ നിന്നുള്ള ടിക്കറ്റ് പിടിച്ചെടുത്ത പോലീസുകാര്‍ അതിന്റെ കാരണമന്വേഷിച്ചു മര്‍ദ്ദനവും തുടങ്ങി. ശാസ്തമംഗലം ക്യാമ്പിലെ അതിക്രൂര മര്‍ദ്ദനങ്ങളെ  അധികസമയം  ചെറുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. വേണു പിടിക്കപ്പെടാനിടയായത് അങ്ങിനെയായിരുന്നു .

ഫിലോസോഫിക്കല്‍ പ്രോബ്ലംസ് ഓഫ് പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്

ദാമുമാഷേ കാണാനായി ജൂണ്‍ 20 നാണ് വേണു വീണ്ടും യു.പി ജയരാജിന്റെ  ക്വാര്‍ടെഴ്‌സിലെത്തിയത്. കോണിപ്പടി കയറുമ്പോള്‍ കൈലിയുടുത്ത ഒരാള്‍ പതിവിനു വിപരീതമായി ഇറങ്ങി പോകുന്നതും മുറിയുടെ വാതില്‍ ചേര്‍ന്നടയാതെ കിടക്കുന്നതും കണ്ടു. ഏതാനും സെക്കണ്ടുകള്‍ മുറിക്ക് പുറത്ത് സംശയിച്ചു നിന്ന വേണുവിനെ കതകുകള്‍ പൊടുന്നനെ വലിച്ചു തുറന്ന ഒരാജാനബാഹു വട്ടം ചുറ്റിപ്പിടിച്ച് കീഴ്‌പ്പെടുത്തി. കൈലിയെടുത്ത് താഴേക്കിറങ്ങിപ്പോയ വ്യക്തിയും കുതിച്ചെത്തി. ഒന്ന് കുതറാന്‍ പോലുമുള്ള  സാവകാശം കിട്ടാത്ത അവസ്ഥയില്‍ വേണു പിടിക്കപ്പെട്ടു. തോക്കിനായി അയാളുടെ ബാഗ് പരിശോധിച്ച ആ പോലീസ് ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ തടഞ്ഞത് ഒരു വിപ്ലവകാരി കൊണ്ടുനടക്കാന്‍  സാധ്യതയില്ലാത്ത ഒരു പുസ്തകമായിരുന്നു. ഫിലോസോഫിക്കല്‍ പ്രോബ്ലംസ് ഓഫ് പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്.

ശാസ്തമംഗലം ക്യാമ്പ്. അവിടെ രാജന്‍ ഇവിടെ വിജയന്‍.

ജയറാം പടിക്കല്‍ സ്ഥാപിച്ച മറ്റൊരു തടവറ തന്നെയായിരുന്നു ശാസ്തമംഗലം ക്യാമ്പ്. തടവറ  ഏതായാലും മര്‍ദ്ദനങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു. മര്‍ദ്ദനം  നടക്കുന്നത് കണ്ടാസ്വദിക്കാനായി ജയറാം പടിക്കല്‍ സ്വന്തം മുറിയില്‍ ക്ലോസ്ട് സര്‍ക്യുട്ട്  ടി.വി ഘടിപ്പിച്ചിരുന്നു എന്നതായിരൂന്നു പ്രധാന മാറ്റം. അവിടെ രാജനായിരുന്നെങ്കില്‍ ഇവിടെ കൊല്ലപ്പെട്ടത് വര്‍ക്കലയിലുള്ള വിജയന്‍ എന്ന ചെറുപ്പക്കാരനായിരുന്നു.

ജൂണ്‍ 16 ന് തന്നെ ജയരാജിന്റെ ക്വാര്‍ടെഴ്‌സിലെത്തിയ ദാമുമാഷ് വേണു വരുന്നത് ജൂണ്‍ 20 നാണെന്നറിഞ്ഞപ്പോള്‍  അന്നേക്കു തിരിച്ചു വരാമെന്ന് പറഞ്ഞ്  ബാന്ഗളൂരിലേക്ക് പോയി. ക്രൈം ബ്രാഞ്ച്  അവിടെ വെച്ച് അദ്ദേഹത്തെ പിടികൂടി. ട്രിച്ചിയില്‍ നിന്നുള്ള ടിക്കറ്റ് പിടിച്ചെടുത്ത പോലീസുകാര്‍ അതിന്റെ കാരണമന്വേഷിച്ചു മര്‍ദ്ദനവും തുടങ്ങി. ശാസ്തമംഗലം ക്യാമ്പിലെ അതിക്രൂര മര്‍ദ്ദനങ്ങളെ  അധികസമയം  ചെറുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. വേണു പിടിക്കപ്പെടാനിടയായത് അങ്ങിനെയായിരുന്നു .

മര്‍ദ്ദനമേറ്റ് മരിച്ച അവസ്ഥയിലെത്തിയ ദാമുമാഷേ അനുബന്ധമുള്ള ഒരു കെട്ടിടത്തിലാണ് കിടത്തിയിരുന്നത്. വിജയന്റെ കൊല  കഴിഞ്ഞീട്ട് അധികം ദിവസം ആയിട്ടില്ലായിരുന്നു എന്നതിനാല്‍ വിദേശത്തു നിന്ന് പോലും മരുന്ന് വാങ്ങിയാണ് ദാമു മാഷേ ജയറാം പടിക്കല്‍ ചികിത്സിച്ചതെന്ന് അന്നവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് അനുസ്മരിക്കുകയുണ്ടായി .

“ഇന്ത്യയിലെ ഏതു പോലീസുകാരനും ഒരു പൗരനെ റോട്ടിലിട്ടു തല്ലികൊല്ലാന്‍ അധികാരമുണ്ട്. അത് ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും അധികാരമില്ല”. 

കയ്യിലും കാലിലും ചങ്ങലയുമായി മൂന്നു മാസം

വേണുവിനെയും ശാസ്തമംഗലം ക്യാമ്പിലേക്കാണ് കൊണ്ട് പോയത്. കയ്യിലും കാലിലും വിലങ്ങും ചങ്ങലയുമായി. അവിടത്തെ ഒരു വലിയ ഓഫീസ് മുറിയില്‍ നാലഞ്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇരുന്നിരുന്ന മേശയുടെ കാലില്‍ അവര്‍ അയാളെ ബന്ധിച്ചു. കയ്യില്‍ വിലങ്ങും  കാലില്‍ ചങ്ങലയുമായി  ഒരു നായക്ക് പോലും ഇടയ്ക്കു ലഭിക്കുന്ന സ്വാതന്ത്ര്യമില്ലാതെ അയാള്‍ മൂന്ന് മാസങ്ങള്‍ അവിടെ കഴിച്ചു കൂട്ടി . ആ സമയം വേണുവിന്റെ സഹപ്രവര്‍ത്തകരായ അഞ്ചുപേര്‍ ക്യാമ്പിലെ ഒരു മുറിയില്‍  ഒരു വട്ടമേശക്കാലില്‍ ചങ്ങലയില്‍ കിടപ്പുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  കെ.എന്‍ രാമചന്ദ്രന്‍, ടി.എന്‍ ജോയ്, നടെശന്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന പത്തനംതിട്ട സ്വദേശി രമേശന്‍. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഇലക്‌ട്രോണിക് എഞ്ചിനീയര്‍ മോഹന്‍കുമാര്‍ എന്നിവരായിരുന്നു അവര്‍. മാസങ്ങള്‍ പിന്നിട്ടീട്ടും കോടതിയില്‍ ഹാജരാക്കാതെയായിരുന്നു അവരെ ചങ്ങലക്കിട്ടിരുന്നത് .

നിരന്‍ണ്ടേ പറഞ്ഞ നിയമം അന്നും ഇന്നും

കായണ്ണ സംഭവിച്ച 1976   ഫെബ്രുവരി 28 മുതല്‍ ട്രിച്ചിയില്‍ വെച്ച് കെ .വേണു അറസ്റ്റ് ചെയ്യപ്പെടുന്നത് വരെയുള്ള നൂറു ദിവസങ്ങളില്‍ സംഭവിച്ചത് ഐക്യ കേരളം അന്ന് വരെ കണ്ടീട്ടില്ലാത്ത  മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു.

അക്കാലയളവില്‍ അറ്റോര്‍ണി ജനറലായിരുന്ന നിരന്‍ണ്ടേ സുപ്രീം കോടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും നിറഞ്ഞ സന്ദര്‍ഭത്തില്‍ നടത്തിയ പ്രസ്ഥാവനയാണിത്. “ഇന്ത്യയിലെ ഏതു പോലീസുകാരനും ഒരു പൗരനെ റോട്ടിലിട്ടു തല്ലികൊല്ലാന്‍ അധികാരമുണ്ട്. അത് ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും അധികാരമില്ല “.

അക്കാലത്ത് ഈ പ്രസ്താവനയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അതേക്കുറിച്ച് വിമര്‍ശിച്ചെഴുതാന്‍ പത്രങ്ങള്‍ക്കൊന്നിനും തന്നെ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു 1976 മാര്‍ച്ച് ഒന്നാം തീയ്യതി തന്നെ പി രാജന്‍ അറസ്റ്റ് ചെയ്യപെട്ട കാര്യമറിഞ്ഞീട്ടും ഈച്ചരവാരിയര്‍ക്ക് അത് സംബന്ധിച്ചുള്ള ഹേബിയസ് കോര്‍പ്പസ് റിട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അടിയതിരാവസ്ത പിന്‍വലിച്ചതിന് ശേഷം മാത്രമായിരുന്നു.

പി രാജന്റെ മരണം ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുകയുണ്ടായി. 1948ലെ യു.എന്‍.ഒ മനുഷ്യാവകാശ പ്രാഖ്യാപനത്തിന്റെ അന്തസത്ത പ്രതിനിധാനം ചെയ്യുന്ന ജീവിക്കാനും അറിയാനുമുള്ള അവകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിവുള്ള ഒരു പൊതു സമൂഹത്തിന്റെ സാന്നിധ്യവും ഇന്ത്യയിലുണ്ടായി. എന്നിട്ടൊന്നും ഭരണകൂടം സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞില്ല. ആയിരങ്ങള്‍ ഇന്നും അറസ്റ്റ് ചെയ്യപ്പെടുന്നു. ചിലര്‍ “ഏറ്റുമുട്ടലില്‍ ” കൊല്ലപ്പെടുന്നു. അവരെക്കുറിച്ച് പോലീസ് എഴുതിയുണ്ടാക്കിയ കഥകള്‍ പത്രങ്ങള്‍ അതെ പടി പ്രസിദ്ധീകരിക്കുന്നു. കായണ്ണ സംഭവിച്ച് നാല്‍പ്പതു വര്‍ഷം കഴിഞ്ഞെങ്കിലും ഭരണം മാറിമാറി വന്നെങ്കിലും പോലീസ് രീതികള്‍ ചിലതെല്ലാം പഴയപോലെ തന്നെ. ജെസ്റ്റിസ്മാരുടെ(12)മക്കളായാല്‍ പോലും ഗതി അത് തന്നെ.

സൂചനകള്‍

* കെ വേണുവിന്റെ “ഒരു അന്വേഷണത്തിന്റെ കഥ” എന്ന ഇനിയും പുസ്തകമാകാത്ത ഓര്‍മ്മക്കുറിപ്പുകളെ അവലംബിച്ച്
**  പ്രൊ . ഈച്ചരവാരിയര്‍ കക്കയം ക്യാമ്പിനെ വിശേഷിപ്പിച്ചത്

1) ഇപ്പോള്‍  എന്‍.ഐ.ടി കോഴിക്കോട്
2) അജിത് എന്ന തൂലികാനാമത്തില്‍ എഴുതുന്ന ഇദ്ദേഹം  പൂനയില്‍ ഈയടുത്ത് അറസ്റ്റു ചെയ്യപ്പെട്ടു. മുപ്പത്തിഅഞ്ചു വര്‍ഷമായി ഒളിവിലായിരുന്നു.
3) രാഷ്ട്രീയ ചിന്തകന്‍ എഴുത്തുകാരന്‍
4) പിടിയിലകപ്പെട്ട കള്ളന്‍മാര്‍ കുതറി ഓടിപോകാതിരിക്കാന്‍ പോലീസുകാര്‍ ചെയ്യുന്ന പ്രാകൃത മുറ.
5) പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തിന്റെ അന്നത്തെ  ഉടമ പോളിന്റെ മകനായിരുന്നു  ജോണ്‍ പോള്‍ , പിന്നീട് ആര്‍ ഇ സി കോളേജില്‍  നിന്ന് അറസ്റ്റു ചെയ്യപ്പെട്ടു
6) മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ഡിസംബര്‍ 21
7) പിന്നീട് ആ പുസ്തകങ്ങള്‍ വായിച്ചാണ് ഡി ഐ ജി മധുസൂദനന്‍  കക്കയം ക്യാമ്പിലെ ഒഴിവുസമയങ്ങള്‍ ചിലവഴിച്ചത് : മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 ജനുവരി 4
8) മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 ജനുവരി 4
9) രാഷ്ട്രീയ ചിന്തകന്‍,എഴുത്തുകാരന്‍
10) രാജന്റെ അച്ഛന്‍ ഈച്ചരവാരിയര്‍ എഴുതിയ ഒരച്ഛന്റെ  ഓര്‍മ്മക്കുറിപ്പുകളില്‍ ഇക്കാര്യം ഇങ്ങനെ സൂചിപ്പിക്കുന്നു.” കായണ്ണ സംഭവിച്ച ദിവസം രാജന്‍ മറ്റു വിദ്യാര്‍ഥികളോടും അധ്യാപകരോടും ഒപ്പം ഫാറൂക്ക് കോളേജില്‍ കലോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ നിന്ന് മടങ്ങി വരുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജന്റെ കൂടെയുണ്ടായിരുന്ന അധ്യാപരോടൊന്നു പോലീസിനു ചോദിക്കാമായിരുന്നില്ലേ രാജന്‍ എവിടെയായിരുന്നുവെന്ന് ; എങ്കില്‍ എന്റെ മകന്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നില്ലേ”?
11) പാര്‍ട്ടി പേര് ബെന്നി, ഇപ്പോള്‍ നജ്മല്‍ ബാബു
12) റിട്ട ജെ

Latest Stories

We use cookies to give you the best possible experience. Learn more