| Tuesday, 19th October 2021, 4:08 pm

വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണും; യു.പി തെരഞ്ഞെടുപ്പില്‍ 40 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റ് അജണ്ടകളോ ഇല്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു.

‘രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്കുണ്ട്. ജാതിയോ മതമോ നോക്കാതെ, യോഗ്യതയുടെ അടിസ്ഥാനത്തിലാകും വനിതാസ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും.

തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റ് അജണ്ടകളോ ഇല്ല. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം,’ പ്രിയങ്ക പറഞ്ഞു.

സ്ത്രീശാക്തീകരണം എന്ന വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റാന്‍ പോവുകയാണെന്ന് കാണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ട്വീറ്റിലും പറയുന്നുണ്ട്.

2022 ലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ 403 അംഗ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് 304അംഗങ്ങളാണുള്ളത്. എസ്.പിയ്ക്ക് 49 ഉം ബി.എസ്.പിയ്ക്ക് 16 ഉം കോണ്‍ഗ്രസിന് ഏഴും സീറ്റുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  40% Seats For Women: Congress Pits Girl Power Against Caste In UP Polls

We use cookies to give you the best possible experience. Learn more