| Sunday, 4th July 2021, 11:50 am

85 സൈനികരുമായി പോകുകയായിരുന്ന വിമാനം തകര്‍ന്നു വീണു; 40 പേരെ രക്ഷപ്പെടുത്താനായെന്ന് ഫിലീപ്പീന്‍സ് ആര്‍മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: ഫിലിപ്പൈന്‍സില്‍ സൈനികരുമായി പോകുകയായിരുന്ന വിമാനം തകര്‍ന്നു. 85 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

40 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഫിലീപ്പീന്‍സ് ആര്‍മി അധികൃതര്‍ അറിയിച്ചു.

ജോലോ ദ്വീപില്‍ വെച്ചാണ് അപകടം നടന്നത്. സൈനികരുമായി പോകുകയായിരുന്ന ഫിലിപ്പീന്‍സ് എയര്‍ഫോഴ്‌സിന്റെ സി-130 എന്ന എയര്‍ക്രാഫ്റ്റിന് ലാന്‍ഡ് ചെയ്യുന്ന സമയത്ത് ചില തകരാറുകള്‍ സംഭവിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തകര്‍ന്നിരിക്കുന്ന വിമാനവും ഇന്ധന ടാങ്കില്‍ നിന്നും തീയും പുകയും പുറത്തുവരുന്നതും ചിത്രങ്ങളില്‍ കാണാനാകും.

രക്ഷപ്പെടുത്താന്‍ സാധിച്ച 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവര്‍ക്ക് ചികിത്സ നല്‍കി വരികയാണെന്നും ഫിലിപ്പീന്‍സ് ആര്‍മി മേധാവി സിരിലിറ്റോ സോബേജാന മാധ്യമങ്ങളെ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 40 Rescued After Military Plane Carrying 85 People Crashes In Philippines

We use cookies to give you the best possible experience. Learn more