[]ന്യൂദല്‍ഹി: ലോകത്തിലെ മൊത്തം ബാലികാ വധുക്കളില്‍ 40 ശതമാനവും ഇന്ത്യയില്‍. ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ 18 നും 29 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളില്‍ 46 ശതമാനവും 18 വയസ്സിന് മുമ്പ് വിവാഹിതരായതാണെന്നാണ് സര്‍വേ പറയുന്നത്.[]
ശൈശവത്തില്‍ വിവാഹം കഴിഞ്ഞ 23 ദശലക്ഷം പെണ്‍കുട്ടികള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്‍.ജി.ഒ സംഘടനയായ ബ്രേക് ത്രൂ നടത്തിയ പഠനത്തില്‍ പറയുന്നു.
ജാര്‍ഖണ്ഡ്, ബീഹാര്‍ എ്ന്നീ സംസ്ഥാനങ്ങളാണ് ശൈശവ വിവാഹത്തില്‍ മുന്‍ പന്തിയില്‍ നില്‍കുന്നത്. ഇവിടങ്ങളില്‍ 60 ശതമാനത്തോളം പ്രായപൂര്‍ത്തിയാകാത്ത വധുക്കളാണുള്ളത്.
ആഗോളതലത്തില്‍ 2020 ആകുമ്പോള്‍ 140 മില്യണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കല്യാണത്തിന് നിര്‍ബന്ധിക്കപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യു.എന്‍ പൊപ്പുലേഷന്‍ ഫണ്ട് പറയുന്നു.
ഇതില്‍ 18 ദശലക്ഷത്തോളം 15 വയസ്സിന് താഴെയുള്ളവരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.