ലോകത്തെ 40 ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ തിങ്കളാഴ്ച്ച ഇന്റര്‍നെറ്റ് പണിമുടക്കുമെന്ന് റിപ്പോര്‍ട്ട്. ഡി.എന്‍.എസ്. ചെയ്ഞ്ചര്‍ എന്ന വൈറസാണ് തിങ്കളാഴ്ച്ചത്തെ പണിമുടക്കിന് കാരണക്കാരന്‍. ഈ വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളെല്ലാം തിങ്കളാഴ്ച്ച പ്രവര്‍ത്തനം നിര്‍ത്തുന്നതിനാലാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുക.
2007 മുതല്‍ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ തുടങ്ങിയ ഡി.എന്‍.എസ് വൈറസ് ഇതുവരെ നൂറുകണക്കിന് രാജ്യങ്ങളിലായി 40 ലക്ഷത്തോളം കമ്പ്യൂട്ടറുകളെ ആക്രമിച്ചതായാണ് ഐ.ബി.ഐ പറയുന്നത്. ഉടമസ്ഥനറിയാതെ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുകയും വെബ് ട്രാഫിക് തിരിച്ചുവിടുകയുമാണ് ഈ വൈറസ് ചെയ്യുന്നത്.
കമ്പ്യൂട്ടറുകള്‍ വൈറസിന്റെ നിയന്ത്രണത്തിലായാല്‍ ഡി.എന്‍.എസ് സെര്‍വറുകളുടെ നിര്‍ദ്ദേശപ്രകാരം ഈ കമ്പ്യൂട്ടറുകള്‍ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയും വഴി സൈബര്‍ ക്രിമിനലുകള്‍ വരുമാനമുണ്ടാക്കുകയും ചെയ്യുന്നു.
ഉടമസ്ഥനറിയാതെ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുകയും വെബ് ട്രാഫിക് തിരിച്ചുവിടുകയുമാണ് ഡി.എന്‍.എസ് വൈറസ് ചെയ്യുന്നത്.
ഈ വൈറസിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന എസ്‌തോണിയന്‍കാരെ കഴിഞ്ഞ വര്‍ഷം പിടികൂടുകയും അമേരിക്ക. ന്യൂയോര്‍ക്ക്, ഷിക്കാഗോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി.എന്‍.എസ് സെര്‍വറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മറ്റ് വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി ഡി.എന്‍.എസ് ചെയ്ഞ്ചര്‍ വൈറസുണ്ടാക്കുന്ന നാശം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മറ്റ് വൈറസിന്റെ സെര്‍വറുകള്‍ അടച്ചുപൂട്ടി ബോട്ട്‌നെറ്റുകള്‍ തകര്‍ത്താല്‍ പിന്നെ ശല്യമുണ്ടാകാറില്ല.
ഒരിക്കല്‍ ഡി.എന്‍.എസിന്റെ പിടിയിലായാല്‍ കമ്പ്യൂട്ടറിന്റെ സെറ്റിങ്ങുകളില്‍ വൈറസ് മാറ്റം വരുത്തും. പിന്നീട് ഏത് ഡൊമൈന്‍ നെയിം സിസ്റ്റമുള്ള സെര്‍വറുമായാണ് ബന്ധപ്പെടേണ്ടതെന്ന് തീരുമാനിക്കുക ഡി.എന്‍.എസ് ആകും. ഉപയോക്താവ് ഉദ്ദേശിച്ച സൈറ്റിലേക്കാവില്ല ചെന്നെത്തുകയെന്ന് ചുരുക്കം.
ലോകത്ത് ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ ഡി.എന്‍.എസ് വൈറസുകള്‍ ബാധിച്ചിട്ടുണ്ട് എന്നതിനാല്‍ തന്നെ ആ സെര്‍വറുകള്‍ ഇല്ലാതാക്കുന്നതിന് പകരമായി നിയമപരമായി ആ സെര്‍വറുകള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്‌നം പരിഹിരക്കപ്പെടില്ല. ചില സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉപയോഗിച്ച് ഡി.എന്‍.എസ് സെര്‍വറുകളെ ശുദ്ധീകരിക്കേണ്ടിയും വരും.
ഇതിനായി അമേരിക്കയില്‍ ഇത്തരം സെര്‍വറുകള്‍ തിങ്കളാഴ്ച്ച താത്ക്കാലികമായി അടച്ചുപൂട്ടും. ഇതോടെ ഇത്തരം സെര്‍വറുകളിലേക്ക് തിരിച്ചുവിട്ടിട്ടുള്ള കമ്പ്യൂട്ടറുകളില്‍ തിങ്കളാഴ്ച്ച ഇന്റര്‍നെറ്റ് ലഭ്യമാകാതെ വരും.