ഇസ്‌ലാമാബാദ് : ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ പൗരന്മാരുടെ സഹായം ലഭിച്ചിരുന്നതായി പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍.
മുംബൈ ഭീകരാക്രമണത്തില്‍ 40 ഇന്ത്യക്കാരുടെ സഹായം ലഭിച്ചതായാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം. ഇന്ത്യ ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നും പാക്കസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദി എക്‌സ്പ്രസ്സ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പിടിയിലായ തീവ്രവാദി പ്രവര്‍ത്തകന്‍ അബുജിന്‍ഡാല്‍ മുംബൈ ഭീകരാക്രമണിന്റെ കണ്‍ട്രോള്‍ റൂം പത്ത് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ കറാച്ചിയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്റെ ആരോപണം.
ഇന്ത്യക്കാരുടെ സഹായമില്ലാതെ ഇത്തരമൊരു ആക്രമണം നടത്താന്‍ കഴിയില്ല. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യ വിമുഖത കാട്ടുകയാണ്
ഈ മാസം 4 ന് ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക് വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തില്‍ അബുജിന്‍ഡാലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അബുജിന്‍ഡാലുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഇന്ത്യ ഇതുവരെ പാക്കിസ്ഥാനുമായി പങ്കുവെച്ചിട്ടില്ല.
ഇന്ത്യക്കാരുടെ സഹായമില്ലാതെ ഇത്തരമൊരു ആക്രമണം നടത്താന്‍ കഴിയില്ല. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യ വിമുഖത കാട്ടുകയാണ്. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ സാക്ഷികളെ ചോദ്യം ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്വേഷണം പുരോഗമിക്കൂ എന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പാക് പൗരന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഷ്‌കര്‍ ഇ ത്വയ്ബ ഓപ്പറേഷന്‍ കമാന്‍ഡര്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴ് പേരെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.