ദില്ലി: ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാക്കില്ലെന്ന് ആധാര്‍ അതോറിറ്റിയും ടെലികോം വകുപ്പും സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ ആധാര്‍ വിഛേദിക്കാം. ആധാര്‍ ഉപയോഗിച്ചെടുത്ത 50 കോടി കണക്ഷനുകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.
ആധാര്‍ ഇ.കെ.വൈ.സി. ഉപയോഗിച്ച് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ പറയുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. നിലവില്‍ ആധാര്‍ വിഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ നല്‍കി മാറ്റാമെന്നും അധികൃതര്‍ പറഞ്ഞു.
പുതിയ സിംകാര്‍ഡുകള്‍ നല്‍കാന്‍ കെ.വൈ.സി. സംവിധാനം രൂപവത്കരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സിം വേണ്ടവരുടെ അപേക്ഷ നല്‍കാനെത്തിയ സമയം, ഫോട്ടൊ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്. തുടങ്ങിയവ ഉള്‍പ്പെടെയുള്ള കെ.വൈ.സി.സംവിധാനമാണ് നടപ്പിലാക്കുന്നത്.