| Tuesday, 19th January 2021, 3:39 pm

രാമക്ഷേത്ര നിര്‍മ്മാണം: ഗുജറാത്തില്‍ വി.എച്ച്.പിയുടെ റാലിക്കിടെ വാളും വടിയും ഉപയോഗിച്ച് സംഘര്‍ഷം; 40 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാലിക്കിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 40 പേര്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് ഗുജറാത്തിലെ കച്ച് ജില്ലയില്‍ അക്രമം നടന്നത്. കൊലപാതകം, കലാപം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ധനസമാഹരണത്തിനായി നടത്തിയ ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ഞായറാഴ്ച ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധിപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിരുന്നു.

വലതുപക്ഷ ഗ്രൂപ്പായ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച റാലിയിലെ മത മുദ്രാവാക്യങ്ങള്‍ മറ്റൊരു സമുദായത്തെ പ്രകോപിപ്പിക്കുകയും വാളും വടിയും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞത്.

സംഭവത്തിന് പിന്നാലെ സംഘര്‍ഷ സ്ഥലത്തിനിന്ന് 200 കിലോമീറ്റര്‍ മാറി ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെയാണോ ഇദ്ദേഹം മരിച്ചതെന്ന് വ്യക്തമല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 40 Arrested After Clash During Gujarat Ram Temple Donation Rally

Latest Stories

We use cookies to give you the best possible experience. Learn more