| Sunday, 17th April 2022, 2:30 pm

മുസ്‌ലിം സമുദായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റ്; പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ 40 ഓളം പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു:കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 40 ഓളം പേര്‍ അറസ്റ്റില്‍. ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.പൊലീസ് വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയും മറ്റുള്ളവര്‍ അതിനെ എതിര്‍ക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ തൃപ്തരാകാതെ, അര്‍ദ്ധരാത്രിയോടെ നിരവധി ആളുകള്‍ പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി,” ആക്രമണത്തെക്കുറിച്ച് പൊലീസ് പറഞ്ഞു.

നിയമം കയ്യിലെടുക്കുന്നവര്‍ ആരായാലും, അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.

”നിയമം കയ്യിലെടുക്കുന്നവര്‍ ആരായാലും, അവര്‍ക്കെതിരെ (ലഹളക്കാര്‍) കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നമ്മുടെ zപാലീസ് മടിക്കില്ലെന്ന് വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ആരായാലും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചവരും ശിക്ഷിക്കപ്പെടും. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ സംഘടനകളോട് എനിക്ക് പറയാനുള്ളത്, നിയമം ലംഘിക്കരുതെന്നാണ്. കര്‍ണാടക സംസ്ഥാനം ഇത് സഹിക്കില്ല, ”അദ്ദേഹം പറഞ്ഞു.

Content Highlights: 40 Arrested, 12 Cops Injured In Karnataka Violence Over Social Media Post

We use cookies to give you the best possible experience. Learn more