| Friday, 19th August 2016, 8:45 am

നര്‍സിങ് യാദവിന് നാലു വര്‍ഷം വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: ഗുസ്തിതാരം നര്‍സിങ് യാദവിന് നാലുവര്‍ഷത്തെ വിലക്ക്. തന്നെ കുടുക്കിയതാണെന്ന നര്‍സിങിന്റെ വാദം ലോക കായിക കോടതി അംഗീകരിച്ചില്ല. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാതെ നര്‍സിങിന് റിയോയില്‍ നിന്നും മടങ്ങേണ്ടി വരും.

നര്‍സിങിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക ഏജന്‍സി (നാഡ)യുടെ നടപടിയെ എതിര്‍ത്ത് രാജ്യാന്തര ഉത്തേജ ഏജന്‍സിയായ വാഡയാണ് കോടതിയെ സമീപിച്ചത്. നാഡയുടെ പ്രത്യേക അനുമതിയോടെ നര്‍സിങ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി റിയോയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിധി.

നാഡ ജൂണ്‍ 25നും ജൂലായ് അഞ്ചിനും നടത്തിയ പരിശോധനിയില്‍ നര്‍സിങ് നിരോധിത അനാബൊളിക് സ്റ്റിറോയിഡ് മെതാന്‍ഡിയനോണ്‍ ഉപയോഗിതായി കണ്ടെത്തിയിരുന്നു.നര്‍സിങ്ങിന്റെ എ, ബി സാമ്പിളുകള്‍ പോസ്റ്റീവായിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന നര്‍സിങ് തന്റെ ഭക്ഷണത്തില്‍ ഒരു ജൂനിയര്‍ താരമാണ് ഉത്തേജക മരുന്ന് കലര്‍ത്തിയതെന്നും അയാള്‍ ഒരു ദേശീയ താരത്തിന്റെ സഹോദരനാണെന്നും ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more