ആരാധനാലയത്തിന് അടുത്ത് വെച്ച് മാംസം കഴിച്ചെന്നാരോപിച്ച് തൊഴിലാളികള്‍ക്ക് മര്‍ദ്ദനം
ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ക്ഷേത്രത്തിന് സമീപം മാംസം കഴിച്ചെന്നാരോപിച്ച് തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. ബെല്‍റ്റുകൊണ്ടും ചെരിപ്പ് ഉപയോഗിച്ചുമാണ് മര്‍ദ്ദനം.
തൊഴിലാളികളില്‍ രണ്ടുപേര്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണെന്നും അതുകൊണ്ടാവാം അക്രമത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
വീട് പണിയെടുക്കുന്നതിനായി ബറേലിയിലെത്തിയ യുവാക്കള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രതിഷ്ഠാസ്ഥാനത്തിന് സമീപത്തെ മരച്ചുവട്ടിലായിരുന്നു ഇരുന്നത്.തങ്ങള്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിച്ചതെന്നും പക്ഷെ യുവാക്കള്‍ വന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അദേഷ് വാല്‍മികി, മനീഷ് എന്നീ യുവാക്കള്‍ക്കെതിരെയും തിരിച്ചറിയാത്ത 4 പേര്‍ക്കെതിരെയും കേസെടുത്തതായി ബറേലി സീനിയര്‍ സൂപ്രണ്ട് മുനിരാജ് ജി പറഞ്ഞു.