| Wednesday, 21st March 2018, 8:23 am

ജലദോഷം മാറാന്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചു വച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: കടുത്ത ചുമയും ജലദോഷവും മാറാന്‍ രാജസ്ഥാനില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ വയറിനുമേലെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചു വച്ചു. ഭില്‍വാരയിലെ രാമഖേഡ ഗ്രാമത്തില്‍ നിന്നുള്ള കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബില്‍വാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുഞ്ഞിനുനേരെ അന്ധവിശ്വാസത്തിന്റെ പേരില്‍ ഈ അക്രമം നടന്നത്. എന്നാല്‍ തിങ്കളാഴ്ച ഡോക്ടര്‍മാരാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ജന്മനാ ഹൃദ്‌രോഗമുള്ള കുഞ്ഞിന് ന്യൂമോണിയയും ബാധിച്ചിരുന്നു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും കരോയ് പൊലീസ് സ്റ്റേഷന്‍ എസ്.എച്.ഒ സുനില്‍ ചൗധരി പറഞ്ഞു.


Also Read: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കെ.ടി ജലീല്‍


ചുമയും ജലദോഷവും മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചുവെക്കല്‍ പോലുള്ള അന്ധവിശ്വാസ ആചാരങ്ങള്‍ ഭില്‍വാരയില്‍ സാധാരണമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സമാനസംഭവത്തില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more